Chapter Title : ദേവനന്ദ 9 [വില്ലി]
" മഴ നനയല്ലേ നന്ദുവേട്ട. പനി പിടിക്കുവേ...വേഗം വാ... . "
ചോദ്യഭാവത്തിൽ അവളെന്നെ നോക്കി നിൽക്കെ ഒരിക്കൽ കൂടി ഞാനവളെ എന്നിലേക്ക് ചേർത്തു നിർത്തി..
" ഇതെന്തു ഭ്രാന്ത ഈ കാട്ടണേ... നന്ദുവേട്ടൻ വന്നേ... പോകാം... "
" ഈ മഴ നമുക്കായിട്ടു ദൈവം അറിഞ്ഞു കനിഞ്ഞ അനുഗ്രഹിച്ചതാടീ പെണ്ണെ... നമ്മൾ ഇത് നനഞ്ഞില്ല എങ്കിൽ മോശമല്ലേ... "
" രണ്ടു തുള്ളി വെള്ളം തലയിൽ വീണപ്പോൾ എന്റെ ചെക്കന് വട്ടായെന്നാ തോന്നുന്നേ..... "
അവളുടെ കുസൃതി നിറഞ്ഞ വാക്കുകൾക്ക് കേട്ടു ഞാൻ പൊട്ടിച്ചിരിച്ചു. ഇരമ്പിയെത്തുന്ന മഴയുടെ ശബ്ദത്തിൽ അതും അലിഞ്ഞില്ലാതെ ആയി. മഴ വെള്ളം എത്ര ശക്തിയായി ഞങ്ങളിൽ പതിക്കുന്നുവോ അതിലും ശക്തിയിൽ ഞങ്ങൾ പരസ്പരം ഇറുകെ പുണർന്നു... തണുപ്പ് ഞങ്ങളെ വന്നു പൊതിയുമ്പോഴും പരസ്പരം ആലിംഗനം ചെയ്തു നിന്ന ഞങ്ങളുടെ ശരീരത്തിന്റെ ചൂട് ഉയരുന്നത് പോലെ തോന്നി.. അവളുടെ ശ്വാസഗതി ഉയരുന്ന പോലെ.... ആ വലിയ കടൽ തീരത്തു പരസ്പരം ചേർന്ന് നിന്നു ഞങ്ങൾ മാത്രമാ മഴ ആസ്വദിച്ചു... പെട്ടന്നൊരു മിന്നൽ പിണർ ഭൂമിയിൽ വന്നു പതിച്ചു. അതി ഭയങ്കര ശബ്ദത്തോടെ... ഞെട്ടി തരിച്ച ദേവു എന്നിൽ നിന്നടർന്നു മാറി.. എന്നെ വലിച്ചു കൊണ്ട് നടന്നു.. ആളുകൾ തിങ്ങി കൂടി നിന്ന പാർക്കിംഗ് ഏരിയയിലെ ഒരു ഷെഡിനുള്ളിൽ ഞങ്ങളും കയറി കൂടി....
അപ്പോഴേക്കും ഞങ്ങൾ നന്നായി നനഞ്ഞിരുന്നു.. ചില കണ്ണുകൾ മാത്രം നനഞ്ഞൊട്ടിയ അവളുടെ വസ്ത്രത്തിലേക്കും അത്ര വലിപ്പമില്ലാത്ത എന്നാൽ അഴകോട്ടും കുറയാത്ത ശരീരത്തിലേക്കും ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു.... അത് കണ്ടെന്ന പോലെ ഞാൻ
💬 Comments
View all comments