Chapter Title : ദേവനന്ദ 9 [വില്ലി]
എല്ലാവരുടെയും ദൃഷ്ടിയിൽ നിന്നും അവളെ മറച്ചു അവൾക്കു മുന്നിൽ കയറി നിന്നു... ദേവു ഇതൊന്നും അറിയുന്ന കൂടി ഉണ്ടായിരുന്നില്ല.. അവളാ മഴയിലും ഞാൻ നൽകുന്ന സ്നേഹത്തിലും അലിഞ്ഞു ചേർന്നിരുന്നു...
മുന്നിലേക്ക് കയറി നിൽക്കെ ചുരിധാറിന്റെ ഷാൾ എടുത്തു അവളെന്റെ തല തുവർത്താൻ തുടങ്ങി.
" മഴയും നനഞ്ഞു ഇനി പനി കൂടി പിടിക്കട്ടെ ട്ടോ... ഞാൻ അപ്പോൾ പറയാമെ... ഓരോരോ ആഗ്രഹങ്ങൾ..... "
അവൾ കൈ പരമാവധി എത്തിച്ചു എന്റെ തല തുവർത്തുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിന്നു....
" ഇനി ഈ കോലത്തിൽ എങ്ങനെയാ കോളേജിൽ പോവുക..... "
" നമുക്ക് ഈ മഴ നനഞ്ഞങ്ങനെ പോകാം... ഒരു തീരാത്ത യാത്ര..... "
" നന്ദുവേട്ടന് ശെരിക്കും വട്ടായെന്നാ തോന്നണേ... നനഞ്ഞു കുളിച്ചു വീട്ടിൽ ചെല്ലുമ്പോൾ എന്ത് പറയുന്ന ഞാൻ ചിന്തിക്കണേ അപ്പോൾ ഇവിടെ നാട് വിടണ കാര്യം ഒക്കെയാ പറയണേ........ മിക്കവാറും ചെക്കനെ ഊളമ്പാറക്കെടുക്കേണ്ടി വരുന്ന തോന്നുന്നത്..... "
അവളതു പറഞ്ഞു ചിരിച്ചു. എങ്കിലും എന്റെ തലയിലെ വെള്ളം തുടച്ചു മാറ്റുന്നതിൽ അവൾ ശ്രദ്ധ കൊടുത്തു...ഞാൻ അവളെ നോക്കി പുഞ്ചിരിക്കെയാണ് ഒരു തുള്ളി അവളുടെ മുടിയിഴകളിലൂടെ ഒഴുകി ഇറങ്ങി അവളുടെ കവിളിലെ സ്പർശിച്ചത്. അവളറിയാതെ ആ തുള്ളി ഒരു അഹങ്കാരത്തോടെ കവിളിൽ നിന്നും കഴുത്തിലൂടെ അതി വേഗം അവളുടെ മാറിടങ്ങളിലേക്കു ഒഴുകി ഇറങ്ങി... കണ്ടു നിൽക്കാൻ എനിക്ക് ശേഷി ഇല്ലായിരുന്നു. ഞാൻ പോലും കാണാത്ത ആ പൊൻകുടങ്ങളിലേക്കുള്ള അതിന്റെ യാത്രയേ ഞാൻ പാതിയിൽ വച്ചു തുടച്ചു നീക്കി. എന്റെ കൈ അവളുടെ കഴുത്തിന്റെ ഭാഗത്തു
💬 Comments
View all comments