0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.2K
അവരോട് സൂചിപ്പിച്ചത്.  അല്പം വിഷമം തോന്നിയെങ്കിലും അവർക്കും തോന്നിയിരിക്കാം അതാവും നല്ലതെന്നു.. അവരുടെ വിശേഷങ്ങൾ കെട്ടു നിൽക്കേ ഞാൻ പതിയെ ബാത്‌റൂമിൽ ഒന്നു കയറി .... " നാട്ടിൽ ഒക്കെ പോകുമ്പോൾ മോനെ സൂക്ഷിച്ചോണെടീ പെണ്ണെ...  നല്ല നല്ല പെണ്ണുങ്ങളെ ഒക്കെ കാണുമ്പോൾ ആണുങ്ങൾക്ക് ഒക്കെ ഒരിളക്കം കൂടുതലാ... "
തമാശ എന്നവണ്ണം ദേവുവിനുള്ള ഉപദേശങ്ങൾ കൊടുക്കുന്നതിനിടയിലാണ് ഞാൻ ബാത്‌റൂമിൽ നിന്നിറങ്ങി വരുന്നത്.  അതവരാരും കണ്ടുമില്ല. " ആ പേടി എനിക്കില്ലാട്ടോ  അമ്മെ...  ഇത്ര നാളായിട്ടും നന്ദുവേട്ടന് ഒരു പെണ്ണിനോട് മിണ്ടണ പോലും ഞാൻ കണ്ടിട്ടില്ല..  പിന്നെ നമ്മുടെ സ്നേഹം കുറഞ്ഞാൽ അല്ലെ നന്ദുവേട്ടൻ വേറൊരാളുടെ സ്നേഹം തേടി പോകൂ..  എനിക്കെന്റെ നന്ദുവേട്ടനെ വിശ്വാസാ...... " ജാനമ്മക്ക് മറുപടി കൊടുത്തു ദേവു നേരെ തിരിഞ്ഞത് എന്റെ നേർക്കാണ്.  എന്നെ കണ്ടവൾ ആദ്യം ഒന്നു പതറിയെങ്കിലും അത് പുറത്തു കാട്ടാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു. " കണ്ടോ മോനെ..  എന്റെ മോൾടെ സ്നേഹം..... " എന്നെ കണ്ട് പുറത്തേക്കിറങ്ങി പോകുന്നതിനിടയിൽ ജാനമ്മ പറഞ്ഞു.  മറുപടിയായി ഞാനവരെ നോക്കി ഒന്നു പുഞ്ചിരിച്ചു... " ഞാൻ ചായ എടുക്കാം.... " ജാനമ്മ അഭിമാനത്തോടെ പറഞ്ഞുഅടുക്കളയിലേക്കു നടന്നു. നാണിച്ചു തല താഴ്ത്തി നിന്ന ദേവുവിനെ ഞാനെന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു്.... " ആണോടീ....ദേവൂട്ടി .  നിനക്കെന്നെ അത്രയ്ക്ക് ഇഷ്ടം ആണോ??  " " അതിപ്പോ എന്താ നിങ്ങൾക് ഇത്ര സംശയം?  " ഒരു കൊഞ്ചലോടെ അവൾ ചേർന്ന് നിന്നു ചോദിച്ചു " നിനക്കെന്നെ അത്രക്ക് വിശ്വാസം ആണോ?  " " ആണെകിൽ...?  " "

💬 Comments

View all comments