0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.2K
എന്നിട്ടാണോ...  കോളേജിൽ ഉണ്ടായിരുന്ന ആ അഞ്ജുവിനോട് മിണ്ടരുതെന്നു നീ പറഞ്ഞത് ....  " " അത് പിന്നെ എനിക്ക് ഇഷ്ടം അല്ല ആ പെണ്ണിനെ.  ഒരു വക കെട്ടി കേറിയുള്ള വാർത്താനോം ഒലിപ്പീരും....അത് കൊണ്ടല്ലേ....  " " അപ്പോ...  ബാക്കി ഉള്ളതൊടീ...?  അഞ്ചു മാത്രമേ ഒള്ളു...  ആ മീനു...  ചിന്നു...  സാന്ദ്ര.  ഒക്കെ പോട്ടേ സ്റ്റെല്ല മിസ്സിനോട് പോലും മിണ്ടരുതെന്നു പറഞ്ഞില്ലെടീ പട്ടി നീയ്..  എന്നിട്ട് എന്നെ വിശ്വാസം ആണ് പോലും ?  " എന്റെ നെഞ്ചിൽ കൈവിരലുകൾ കൊണ്ടു കോറികൊണ്ടവളെന്നെ നോക്കി ചിരിച്ചു. " അത് പിന്നെ അവരൊന്നും ശെരി അല്ല..  അതോണ്ടാ...  നന്ദുവേട്ടൻ വേറെ ആരോട് മിണ്ടിയാലും എനിക്ക് പ്രശ്നം ഇല്ല.  അവരോടു മിണ്ടുന്നത് എനിക്കിഷ്ടം അല്ല.  "
" എനിക്കാകെ അറിയാവുന്ന പെണ്ണുങ്ങൾ അവരാടീ കുരുപ്പേ..... " എന്റെ ദയനീയ ഭാവം കണ്ടവൾ പൊട്ടിച്ചിരിച്ചു... " സാരമില്ലാട്ടോ...  നന്ദുവേട്ടന് ഞാനില്ലേ...? " എനിക്ക് പുറമെ എന്നെയും ഇരു കൈകൾ കൊണ്ട് ചേർത്തു പിടിച്ചവളെന്റെ നെഞ്ചിലേക്ക് തല ചേർത്തു നിന്നു...... " മോളെ ചായ....  " എല്ലാം കണ്ടു വാതിൽക്കൽ ചാരി നിന്ന ജാനമ്മയുടെ ശബ്ദം കേട്ടാണ് ഞങ്ങൾക്ക് പരിസര ബോധം വന്നത് തന്നെ.  ഞങ്ങളൊരു പോലെ നിന്നു നാണിച്ചുരുകി. അവരുടെ കയ്യിൽ നിന്നും ചായ വാങ്ങി കുടിക്കുമ്പോഴും അവരുടെ ചോദ്യങ്ങൾക്കു ഉത്തരം കൊടുക്കുമ്പോഴും ഒന്നും എന്റെ ചമ്മൽ മാറി ഇരുന്നില്ല. ഇനി ഒരു കൂടി കാഴ്ച ഉണ്ടാകുമോ എന്നറിയില്ല എന്നത് കൊണ്ട് ദേവുവിനോട് അൽപനേരം കൂടി അവിടെ നിന്നുകൊള്ളൻ അനുവാദം നൽകി ഞാൻ

💬 Comments

View all comments