0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.2K
ഈ ദേവൂട്ടിയെ മറ്റാരുടെയും കണ്ണിൽ പെടാതെ എനിക്കായി കത്ത് വച്ചതിനു..  എനിക്ക് കാട്ടി തന്നതിന്...  എന്റെ പക്കൽ എത്തിച്ചതിന്.....  തെറ്റുധരിക്കപ്പെട്ടെങ്കിലും അവളെ മനസ്സിലാക്കി തന്നതിന്......  അവളുടെ സ്നേഹം എന്നേ കാട്ടി തന്നതിന്.  എനിക്ക് അവളോടുള്ള പ്രേമം കണ്ടെത്തി തന്നതിന്...  എല്ലാം ബാക്കിയാക്കി ഒരാപത്തിനും വിട്ടുകൊടുക്കാതെ എനിക്കവളെ തിരിച്ചു തന്നതിന്... എല്ലാറ്റിനും മനസ്സുരുകി ഒരു നന്ദി അങ്ങ് പറഞ്ഞു... നെറ്റിയിൽ കുളിർമ ഉള്ള സ്പർശനം അറിഞ്ഞപ്പോൾ ആണ് കണ്ണ് തുറന്നു നോക്കിയത്..  കണ്ണന്റെ സന്നിധിയിൽ എന്റെ ദേവു  ദേവിയെ പോലെ തിളങ്ങി നിൽക്കുന്നു. ആദ്യമായി ദേവുവിനെ സാരി ഉടുത്തു കാണുന്നത്.  അതും ചോര വർണമുള്ള അവൾക്കേറെ ഇണങ്ങുന്ന ഞാൻ വാങ്ങി കൊടുത്ത ഒരു സാരിയിൽ. നെറ്റിയിൽ ചന്ദനം ചാർത്തി അവളെന്നെ നോക്കി പുഞ്ചിരിച്ചു. " കുറെ നേരം ആയല്ലോ.. ഇതിനു മാത്രം എന്താ കണ്ണനോട് പറയാൻ ഉള്ളേ...  " " അതെ ഞങ്ങൾ തമ്മിൽ ഉള്ള രഹസ്യം ആ.... " " ആഹ്..  കാണും കാണും...  രണ്ടും കള്ളന്മാരാ.... " അവളത് പറഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു.  തിരിച്ചു ഞാനും... " പോകാം..  അവര് നോക്കി നിൽക്കുന്നു.... " ദേവുവിന്റെ കൈ പിടിച്ചു ആ നടയിറങ്ങുമ്പോൾ ഞാൻ ഒരിക്കൽ കൂടി ആ കണ്ണന്റെ ശിലാമുഖത്തേക്ക് നോക്കി.  അന്നു പൂജാമുറിയിൽ വച്ചു അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ കണ്ണനിൽ കണ്ട അതെ പുഞ്ചിരി ഇന്നും ഞാൻ ആ മുഖത്തു കണ്ടു.. " ഇതേതാ ഇത്ര താമസിച്ചത്...?  " അമ്മയോടും ഏട്ടനോടും ഒപ്പം പുറത്തു ഞങ്ങൾക്കായി കത്ത് നിന്ന ഏടത്തിയുടെ ചോദ്യം

💬 Comments

View all comments