Chapter Title : ദേവനന്ദ 9 [വില്ലി]
നെഞ്ചിലെ അളവറ്റ സ്നേഹം കൊണ്ട് ഞാനവളെ മാറ്റി എടുത്തു. പഴയ എന്റെ ദേവുവായി... എന്റെ മുറിയുടെ പുതപ്പിനുള്ളിൽ എന്നോട് ചേർന്നിരിക്കുമ്പോഴും അവൾക്കൊരാവശ്യമേ പറയാൻ ഉണ്ടായിരുന്നുള്ളു...
"എന്നെ വിട്ടു എങ്ങും പോകല്ലേ നന്ദുവേട്ട..... "
" എന്റെ ദേവൂട്ടിയെ വിട്ട് ഞാനെവിടേം പോവില്ല.... "
രണ്ടാഴ്ചയോളം ദേവുവിന്റെ ഒപ്പം ഒരു മുറിക്കുള്ളിൽ ഞാൻ കഴിഞ്ഞു കൂടി. എന്റെ നെഞ്ചിൽ തല താഴ്ത്തി അവൾ പല രാത്രികളും കണ്ണീരൊഴുക്കി. എന്തിനോ വേണ്ടി.... പക്ഷെ സ്നേഹത്തിനു മുന്നിൽ മാറി മറിയാത്തതായി ഒന്നും ഇല്ല. എല്ലാം മറന്നു അവൾ എന്നെ നോക്കി പുഞ്ചിരിച്ച ആ ഏഴാം ദിവസം ഞാനായിരുന്നു ഈ ലോകത്തെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ....
അത് കഴിഞ്ഞീ നിമിഷം വരെ ആ കണ്ണുകൾ നിറയാൻ ഞാനോ ഏടത്തിയോ അമ്മയോ അനുവദിച്ചിട്ടില്ല...
ഇന്ന് എന്റെ നെഞ്ചിൽ തല ചായ്ച്ചുറങ്ങാൻ ദേവുവിനാരുടെയും അനുവാദം വേണ്ട.. എന്നോട് ചേർന്നുറങ്ങാൻ എന്നെ സ്നേഹിക്കാൻ കുറുമ്പ് കാട്ടാൻ വഴക്കുണ്ടാക്കാൻ കൊഞ്ചിക്കാൻ ഉമ്മ തരാൻ ഇന്നവൾക് ഒരു മറയുടെയും ആവശ്യമില്ല.. ഇന്നവളെന്റെ സ്വന്തം ആണ്. എന്റെ മാത്രം എന്റെ സ്നേഹനിധിയായ ഭാര്യ ആണ്.....
====****===***====****==***
പതിവില്ലാതെ അമ്പലത്തിന്റെ പടി വാതുക്കൽ എന്റെ മുഖം കാണുമ്പോൾ ശ്രീ കോവിലിൽ ഇരുന്നു ശ്രീ കൃഷ്ണ ഭഗവാൻ വരെ ഞെട്ടി കാണണം.. ഇവനെന്താ ഇവിടെ കാര്യം എന്ന് ചിന്തിച്ചിട്ടുണ്ടാകും.....
പിന്നാലെ വന്ന ദേവുവിനെ കണ്ടപ്പോൾ കണ്ണന്റെ മുഖത്തു കണ്ട ആ പുഞ്ചിരിയിൽ എന്റെ വരവിന്റെ ഉദ്ദേശ്യം പുള്ളിക്ക് മനസ്സിലായി കാണണം..
അവളോടൊപ്പം കൈകൾ കൂപ്പി നിന്നപ്പോൾ കണ്ണനോട് പ്രാർഥനയേക്കാൾ കൂടുതൽ പറയാൻ ഉണ്ടായിരുന്നത് നന്ദിയാണ്.
💬 Comments
View all comments