0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.2K
എന്താ ഇത്...  എനിക്ക് ഡ്രസ്സ്  മാറണം.... " " നീ മാറികൊടീ...  പെണ്ണെ.... " " അതിനല്ലേ പുറത്തേക്കു പോകാൻ പറഞ്ഞത്..... " " അതെന്താ...  നിനക്ക് എന്റെ മുന്നിൽ നിന്നു ഡ്രസ്സ് മാറിയാൽ..  ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ കെട്ട്യോനല്ലേ..... " " പിന്നെ ഒരു കെട്ട്യോൻ..  ഞാൻ ദേ അമ്മേനെ വൈകിക്കൂട്ടോ ഇപ്പോ......" " നീ വിളിക്കുന്നതെന്തിനാ...  ഞാൻ വിളിക്കാം.... അമ്മേ............. "
", എന്താടാ....... " എന്റെ വിളി കേട്ടതും അമ്മ കതകിനടുത്തെത്തി വിളിച്ചു ചോദിച്ചു... " അമ്മേ ഈ ദേവു എന്നേ..  ...... " പറഞ്ഞു തീരാൻ അനുവദിക്കാതെ ദേവു എന്റെ വായ പൊതി പിടിച്ചു... " ഒന്നുമില്ലമ്മേ...  ഈ നന്ദുവേട്ടൻ വെറുതെ ഇരുന്നു വിളിക്കുന്നതാ... " അമ്മയോട് വിളിച്ചു പറഞ്ഞവൾ എന്നെ നോക്കി കണ്ണുരുട്ടി. കൈകൾ ഒന്നയഞ്ഞ നിമിഷം ഞാനവളുടെ കൈകളിൽ ചെറുതായി ഒന്നു കടിച്ചു.... " ആഹ്.... " എന്നെ വിട്ടു മാറി അവൾ കൈകൾ കുടഞ്ഞു... " ദുഷ്ടൻ....  എപ്പോളും എന്നെ നോവിക്കാൻ തന്നെയാ ഇഷ്ടം അല്ലെ.....?  " അവളുടെ കണ്ണുകൾക്കപ്പോൾ മുമ്പത്തേതിലും കാന്തി ഉള്ളതായി തോന്നി... " ഞാൻ പോകുവാ .  മാറിക്കെ..... " കെറുവോടെ എന്നെ തള്ളി നീക്കി അവൾ നടന്നകന്നു. **==**===*=== രാത്രി ഒരു നാണത്തോടെ ആണവൾ മുറിക്കുള്ളിലേക്ക് കയറി വന്നത്..  പക്ഷെ കട്ടിലിൽ എന്നോട് ചേർന്ന് കിടക്കുമ്പോഴോ  ഒരേ പുതപ്പിനുള്ളിൽ ഒരേ ചൂടറിഞ്ഞുമിരിക്കുമ്പോഴോ ഒന്നും അവളിൽ ഒരു നാണവും കണ്ടില്ല.. ആവേശമായിരുന്നു എനിക്കവൾ. പലപ്പോഴും ചുംബിക്കുമ്പോൾ ആ ചുണ്ടുകളുടെ മധുരം നുകരാൻ ഇനിയും

💬 Comments

View all comments