Chapter Title : ദേവനന്ദ 9 [വില്ലി]
കൊതിക്കാറുണ്ട്... അവളുടെ ആ ചെറു മാമ്പഴങ്ങളുടെ രുചി ഇന്നും എന്നെ കൊതിപ്പിക്കാറുണ്ട്... എനിക്കായി കാത്തുവച്ച അവളുടെ സ്വന്തമെന്നു പറയാനുള്ള എല്ലാം മഴയുള്ള ഏതോ ഒരു രാത്രിയിൽ എനിക്കായി അവളാ നോവറിഞ്ഞു എല്ലാം പകർന്നു തരുമ്പോൾ അവൾ ഒരു ഭാര്യ ആവുകയായിരുന്നു. എന്റെ പാതിയും.
ഓർക്കുമ്പോൾ ഇന്നും കുളിരു കോരുന്ന ഓർമയാണത്. അവളെ എന്നും എന്നിൽ ചേർത്തു നിർത്തുന്ന ഒത്തിരി ഓർമകളിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത്.
" ഇന്നമ്പലത്തിൽ പോയിട്ടു എന്തായിരുന്നു..... കണ്ണനോടു വലിയ രഹസ്യം പറച്ചിൽ ആയിരുന്നല്ലോ.... "
നഗനമായ എന്റെ നെഞ്ചിൽ തല ചേർക്കുമ്പോൾ അവൾ ചോദിച്ചു..
" വെറുതെ ഒരൊ വിശേഷങ്ങൾ ചോതിക്കുവാരിയിരുന്നു. കുറെ നാളായില്ലേ കണ്ടിട്ട് ...... "
" പറയണ കേട്ടാൽ തോന്നും നിങ്ങടെ കൂടെ മൂന്നാം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചതാ കണ്ണനെന്നു...... "
അവളർത്തു ചിരിക്കെ മനസ്സിൽ ഒരു കുളിരുറവ പോലെ ഒരു നനുത്ത സുഖം.
" ഞാനെന്താ പ്രാർഥിച്ചെന്നറിയുവോ നന്ദുവേട്ടന്...? "
" എന്താ....? "
" മം... മം... വേണ്ട... പ്രാർഥിച്ചത് പുറത്തു പറഞ്ഞാൽ ഫലം ഉണ്ടാവില്ലെന്ന.. ഞാൻ പറയില്ല..... "
ഒരു കൊഞ്ചലോടെ എന്റെ നെഞ്ചിൽ അവൾ കൈകൾ കൊണ്ടു ചിത്രം വരച്ചു.
" നീ നമ്മുടെ പിള്ളേരുടെ കണക്കു പറയാൻ പോയതല്ലേ...... "
ആശ്ചര്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി അവൾ കട്ടിലിൽ കൈ കുത്തി ഇരുന്നു...
" ആയോ... എങ്ങനെ മനസിലായി..... "
" അതൊക്കെ മനസ്സിലായി...... "
" പറ നന്ദുവേട്ട.... എങ്ങനെയാ.. മനസ്സിലായെ.. ഞാൻ ആരോടും പറഞ്ഞിട്ടില്ലല്ലോ...... "
എന്റെ നെഞ്ചിൽ
💬 Comments
View all comments