0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.3K
വിഷമമേ ഒള്ളു...  മോന് ഞാൻ തന്ന വാക്കു അത് എനിക്ക് പാലിക്കാൻ പറ്റിയില്ല.... " സംശയ രൂപേണ അവരെ ഞാൻ നോക്കി നിൽക്കേ അവർ തുടർന്നു... " ദേവു മോളെന്തു അറിയരുതെന്ന് മോൻ ആഗ്രഹിച്ചോ അത് അയാളുടെ വായിൽ നിന്നു തന്നെ മോൾ കേട്ടു....... " ഒരു നടുക്കത്തോടെ കേട്ടു നിൽക്കാനല്ലാതെ എനിക്കപ്പോൾ ഒന്നിനും കഴിഞ്ഞില്ല.  ശ്വാസം നിലച്ചു പോകും എന്ന് തോന്നിയ നിമിഷം.  ദേവു എന്തറിയരുതെന്നു കരുതി മറച്ചു വച്ചോ അതവളറിഞ്ഞിരിക്കുന്നു.. " മദ്യത്തിന്റെ ലഹരിയിൽ മുങ്ങി അയാൾ അലറിയ നേരം ആ ചെകുത്താന്റെ നാവിൽ നിന്നു തന്നെ വീണു....  അജയേട്ടനെ കൊന്നു കടലിൽ തള്ളി എന്ന്.......... " ശിലകണക്കെ ഉറച്ചു പോയ എന്റെ മിഴികളിൽ നിന്നും കണ്ണുനീരൊഴുകി ഇറങ്ങുന്നുണ്ടായിരുന്നു...  എന്ത് പറയണം എന്നെനിക്കയില്ലായിരുന്നു.... എങ്കിലും അവർ തുടർന്നു.. " എന്റെ മോൾ പാവമാ..മോനെ.. . മോനെന്ന് പറഞ്ഞാൽ അവൾ ചാവും....  മോനറിയുവോ എല്ലാം അറിഞ്ഞും എന്റെ മോളെന്നോട് എന്താ പറഞ്ഞതെന്ന്...... നന്ദുവേട്ടൻ ഒന്നും അറിയരുതെന്ന്....  ഇന്നും ആ പാവം അച്ഛനെ അന്വേഷിച്ചു നടക്കുവാനെന്നു...... " ഇരുമ്പ് ദണ്ഡിൽ തലവച്ചവർ കരഞ്ഞു തീർക്കുമ്പോഴും ഞാൻ അനങ്ങിയില്ല..  എന്റെ ജീവൻ പതിയും അന്നേരം നഷ്ടപ്പെട്ടിരുന്നു... " അച്ഛനെ കണ്ടു പിടിക്കാം എന്ന് നന്ദുവേട്ടൻ വാക്കു കൊടുത്തതാണെന്നു...  ആ പാവം ഒന്നും അറിയേണ്ടന്നു ......" ഒന്നു ഉച്ചത്തിൽ കരയാൻ പോലും ആകാതെ ഞാൻ അവിടെ നിന്നുരുകുക ആയിരുന്നു..  സമയം കഴിഞ്ഞെന്നാരോ വന്നു പറയുമ്പോഴും എന്നെ നോക്കി അവർ കടന്നു പോകുമ്പോഴും ഒന്നും എനിൽ ജീവനുണ്ടായിരുന്നതായി കൂടി എനിക്കന്നു തോന്നിയില്ല....

💬 Comments

View all comments