0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.3K
എനിക്ക് ഇന്ന് സ്വന്തമെന്നു പറയാൻ  ഒരമ്മ ഉണ്ട്.  ചേച്ചി ഉണ്ട്...  ചേട്ടനുണ്ട്..... പിന്നെ എനിക്ക് നന്ദുവേട്ടനില്ലേ....  അച്ഛനെവിടെ എങ്കിലും സന്തോഷത്തോടെ ഉണ്ടെന്നു കരുതി ജീവിക്കാനാ എനിക്കിന്നിഷ്ടം...  അതിൽ എനിക്കിപ്പോൾ പരാതികൾ ഒന്നുമില്ല.... " അവളെ എന്നിലേക്ക്‌ ചേർത്തു പിടിക്കുമ്പോൾ എനിക്കറിയാം അവളുടെ മനസ്സ് പിടക്കുന്നത്.  വിഷമമൊന്നും ഇല്ലെന്നു പറഞ്ഞാലും ആ കണ്ണ് നനയുന്നത് ഞാൻ അറിഞ്ഞു.. കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകുമ്പോൾ മനസ്സ് ഒന്നു പുറകോട്ടു പാഞ്ഞു. ജയിലിൽ ജാനമ്മയെ കാണാൻ ചെന്ന അന്ന്... അഴിക്കുളിലും ആ ചിരി മായാതെ അവരെന്നെ നോക്കി നിന്നു... " ദേവു മോൾ വന്നില്ലേ...?  " " ഇല്ല.... " " എന്റെ മോളെ പൊന്നു പോലെ നോക്കണേ ടാ മോനെ " അഴിക്കുളിലൂടെ അവരുടെ വിരലുകൾ കോർത്തു പിടിക്കുമ്പോൾ ഞാൻ അവർക്കു വാക്കു കൊടുക്ക ആയിരുന്നു.  ഇനിയും ആ കണ്ണ് നിറയാതെ ഞാൻ നോക്കും എന്ന്.
" അറിയില്ലായിരുന്നു ആ ചെകുത്താൻ അന്ന് കയറി വരുമെന്ന്..  അറിഞ്ഞിരുന്നു എങ്കിൽ അവളെ  അവിടെ നിൽക്കാൻ ഞാൻ അനുവദിക്കില്ലായിരുന്നു..  എന്റെ മുന്നിൽ വച്ചു എന്റെ മോളെ അയാൾ ഒത്തിരി തല്ലി..  എന്നെയും...  സഹിക്കാൻ പറ്റാതെ വന്നപ്പോളാ ഞാൻ വെട്ടു കത്തി എടുത്തത്........ " പറഞ്ഞു തീർക്കും മുൻപേ പല വാക്കുകളും അവ്യക്തമായിരുന്നു. " സാരമില്ല...  എല്ലാം ശരിയാകും..... " "എനിക്ക് സങ്കടം ഒന്നുമില്ല മോനെ...ജീവിതത്തിൽ ആദ്യമായ് ഒരു നല്ല കാര്യം ചെയ്തു.  എന്നെ പോലെ അയാൾ മൂലം ജീവിതം നശിച്ച പലർക്കും ഞാൻ ഇന്ന് ചെയ്തത് ഒരു പുണ്യം തന്നെയാ...... പക്ഷെ..  എനിക്ക് ഒരു

💬 Comments

View all comments