Chapter Title : ദേവനന്ദ 9 [വില്ലി]
വലിയ സങ്കടം പോലും എന്റെ അച്ഛന്റെ ഓർമ്മകൾ പോലും ഈ നെഞ്ചിൽ ചേർന്നിരിക്കുമ്പോൾ ഞാൻ മറക്കും.... സ്നേഹിക്കാനാരുമില്ലാതിരുന്ന എന്നെ സ്നേഹിക്കാൻ ഇന്ന് ചുറ്റും എത്ര പേരാണ്.... ഞാൻ എത്രത്തോളം ഹാപ്പി ആണെന്ന് നന്ദുവേട്ടൻ ചിന്ദിച്ചിട്ടുണ്ടോ...? "
അച്ഛനെന്ന വാക്കു കേട്ടതേ തെളിഞ്ഞു വന്നത് ജാനമ്മ പറഞ്ഞ കാര്യങ്ങളാണ്... ഇന്നും ചെറിയൊരു വേദനയാണ് ദേവുവിന്റെ അച്ഛൻ. ഇനിയും ദേവുവിനോട് മറച്ചു വെക്കേണ്ട കാര്യമില്ല എന്നൊരു തോന്നൽ. എല്ലാമറിഞ്ഞാലും അതിനെ ഉൾകൊള്ളാൻ ഇന്ന് ദേവുവിന്റെ മനസിന് പ്രാപ്തിയുണ്ട്..
" ദേവൂട്ടി....... "
" ഉം .? "
" നിനക്കിപ്പോഴും അച്ഛനെ കാണാൻ ആഗ്രഹം ഉണ്ടോ ? നിനക്കൊരു വിഷമവും ഇല്ലേ പെണ്ണെ....? "
" നന്ദുവേട്ടൻ കൂടെ ഉള്ളപ്പോൾ ഞാൻ എന്തിനാ സങ്കടപ്പെടുന്നെ....? "
ഞാൻ പ്രതീക്ഷിച്ച ഉത്തരം ആയിരുന്നില്ല അത്.
" അച്ഛനെ കണ്ടെത്താം എന്ന് ഞാൻ തന്ന വാക്കല്ലേ... അത് പാലിക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ.. ദേഷ്യം ഉണ്ടോ എന്നോട്...? "
ചോദിച്ചു തീരുംമുമ്പേ അവളെന്റെ വായ പൊത്തിയിരുന്നു....
ദേഷ്യമോ.. എനിക്കോ ..? നന്ദുവേട്ടനറിയുവോ.... മുൻപൊന്നും കിട്ടാത്ത ഒരു സുരക്ഷിതത്വം എനിക്ക് ഇന്ന് നന്ദുവേട്ടനോട് ചേർന്ന് കിടക്കുമ്പോൾ തോന്നാറുണ്ട്. ഒരു പെണ്ണിന് ഇതിൽ കൂടുതലെന്താ വേണ്ടത്.. അന്ന് ഭയന്ന് പേടിച്ചു ഉറക്കം കളഞ്ഞ രാത്രികളൊന്നും ഇല്ലാതെ ഇന്നെനിക് ഈ നെഞ്ചിലെ ചൂടറിഞ്ഞുറങ്ങാം.... ഞാൻ ആഗ്രഹിച്ച ജീവിതം ഞാൻ കൊതിച്ചതിനേക്കാൾ സുന്ദരമാക്കിയ എന്റെ നന്ദുട്ടനോട് എനിക്ക് എന്തിനാ ദേഷ്യം.? "
" ദേവു... അതല്ലാ.... "
" നന്ദുവേട്ടനിനി ഒന്നും പറയണ്ടാ.... അച്ഛനില്ലെങ്കിലും ഞാൻ ഇവിടെ ഹാപ്പിയാ.... ആരുമില്ലാത്ത
💬 Comments
View all comments