0%

Chapter Title : ദേവനന്ദ 9 [വില്ലി]

Author : വില്ലി Read All Parts 8.3K
മരണത്തെ തുടർന്നു പോകാൻ ഒരുങ്ങിയിരുന്ന ഞങ്ങളുടെ യാത്ര മുടങ്ങുകയും ആ ജോലി പോവുകയും ചെയ്തിരുന്നു.  പിന്നെ ഈ നാട് വിട്ടു പോകാൻ മനസ്സില്ലാത്തതു കൊണ്ട് ഇവിടെ തന്നെ നിൽക്കാം എന്ന എന്റെ തീരുമാനത്തിന് പിന്നെ ആരും എതിരും പറഞ്ഞില്ല. എല്ലാം കഴിഞ്ഞ് ഒരു കിതപ്പോടെ എന്റെ നെഞ്ചിലേക്ക് അവൾ വീണ്ടും ചാഞ്ഞു.... " നന്ദുവേട്ടൻ ഹാപ്പി ആണോ ? " വിരലുകൾ കൊണ്ടെന്റെ നെഞ്ചിൽ ചിത്രം വരക്കേ അവൾ ചോദിച്ചു. " നന്ദുവേട്ടന്റെ ആഗ്രഹത്തിൽ ഉള്ള പോലെ ഒരു പെണ്ണായിരുന്നോ ഞാൻ..  " " അല്ല.... " എടുത്തടിച്ചുള്ള എന്റെ ഉത്തരം കെട്ടവൾ എന്നെ സൂക്ഷിച്ചു നോക്കി. ആ കണ്ണുകൾ  അതായിരുന്നില്ല ഉത്തരമായി പ്രതീക്ഷിച്ചതെന്നു തെളിയിച്ചു. " എന്റെ സ്വപനത്തിലുള്ള പെണ്ണെ ആയിരുന്നില്ല നീ..  പക്ഷെ ആഗ്രഹങ്ങൾ എല്ലാം മാറ്റി ചിന്തിക്കാൻ എന്നെ പഠിപ്പിച്ചത് നീയാണ്..  ഒരു പെണ്ണെങ്ങനെ ആയിരിക്കണം എന്നെന്നേ പഠിപ്പിച്ചത് നിയാണ്...  ഒരു പെണ്ണിന്റെ സ്നേഹം കാട്ടിത്തന്നത് നിയാണ്....ആ  നീ അല്ലെ ഇന്നെന്റെ എന്റെ സന്തോഷം..?  ദേവൂട്ടി ഇല്ലാതെ ഈ നന്ദു ഇനി ഉണ്ടെന്നു തോന്നുന്നുണ്ടോ...? " നിറ കണ്ണുകൾ തുടച്ചു നീക്കി അവളുടെ പവിഴ ചുണ്ടുകൾ എന്റെ ചുണ്ടുകളെ കവർന്നെടുത്തു അവൾ അതിനു മറുപടി തന്നു.... മുൻപെങ്ങും കാണാത്ത ആവേശത്തോടെ അവളെന്നെ വല്ലാതെ വലിഞ്ഞു മുറുക്കി...  എന്നിലെ ശ്വാസം നിലക്കുമെന്നു തോന്നുന്ന നിമിഷം വരെ അവളെന്റെ ചുണ്ടിനെ രുചിച്ചു കൊണ്ടിരുന്നു... ഒരു ദീർഘ ശ്വാസത്തോടെ ഞാൻ ദേവുവിനെ എന്നിലേക്ക്‌ ചേർത്തു കിടത്തി..... " എന്റെ ജീവിതം ഇവിടെ വരെയേ ഒള്ളു നന്ദുവേട്ട...  എത്ര

💬 Comments

View all comments