Chapter Title : ദേവനന്ദ [വില്ലി]
കുറെ പെണ്ണുങ്ങളും ഒക്കെ കൂടി അവളുടെ ചുറ്റും ഇരുന്നു ചിരിയും കളിയും...
അവളുടെ ചിരിക്കുന്ന മുഖം കണ്ടതേ ഒരു തൊഴി വച്ചു കൊടുക്കാൻ തോന്നി. പിശാശ് ഇത്ര നേരം എന്ത് അഭിനയം ആയിരുന്നോ...
" ആ വന്നോ കള്ള കാമുകൻ? "
എന്നെ റൂമിൽ കണ്ടത്തെ അമ്മായിയുടെ മകൾ. മാളു ചോദിച്ചു ..
" എന്റെ പൊന്നു നന്ദു എന്ത് പാവം ആടാ ഈ പെണ്ണ്. എങ്ങനെ നീ ഇവളെ വളച്ചെടുത്തെടാ.. ഇത്രേം നേരോം കരച്ചിലും പിഴിച്ചിലും ആയിരുന്നു. ഇപ്പോള ഇതൊന്നു ചിരിച്ചു കാണുന്നെ... "
മാളു എന്നേക്കാൾ ഒരു വയസ്സിന് ഇളയതാണ് ങ്കിലും അവൾ എന്നെ പേരെ വിളിക്കാറുള്ളു...
" ഏതായാലും മോനു ലോട്ടറി ആണല്ലോ അടിച്ചിരിക്കുന്നെ.... "
" ലോട്ടറി. നിന്റെ അമ്മേടെ തല.. മിണ്ടാണ്ട് പൊക്കോ മാളു നീയ് .. "
" എന്റെ അമ്മെ നീ എന്തിനാടാ എന്നെ ചീത്ത വിളിക്കുന്നെ. ? ഞാൻ എന്ത് ചെയ്തിട്ടാ. "
" എന്റെ പൊന്നു മാളു ഒന്നും ഇല്ല. നിങ്ങൾ ഒന്ന് പുറത്തേക്ക് പോയെ.. ദേ അതിനേം കൂട്ടിക്കോ. "
" അതോ? ഏത് ? "
മാളു തിരിച്ചു ചോദിച്ചു.
എന്നെ കണ്ടതും ചാടി എഴുന്നേറ്റ് നിന്നിരുന്ന അവൾ. ഞാൻ ഉദ്ദേശിച്ചത് തന്നെ ആണെന്ന് മനസിലാക്കി ഒന്നും മിണ്ടാതെ മാളുവിന്റെ കൈ പിടിച്ചു പുറത്തേക് പോയി ? കൂടെ ആ വാനരപ്പടയും...
ഒരു സമാധാമം കിട്ടിയ പോലെ ഞാൻ ആ കട്ടിലിൽ കിടന്നു മെല്ലെ മയങ്ങി പോയി.....
" എടാ.... . എഴുന്നേൽക്ക് വാ എന്തേലും വന്നു കഴിക്കു.. "
മാളു ആണ് നല്ല ഉറക്കത്തിൽ ആയിരുന്ന എന്നെ തട്ടി വിളിച്ചത്.
" എനിക്ക് വേണ്ട. "
ഞാൻ പതിയെ അവൾ നിന്നിരുന്നതിന് എതിർ വശത്തേക് തിരിഞ്ഞു കിടന്നു..
" ഫുഡ് വേണ്ടെങ്കിൽ വേണ്ട. എഴുന്നേറ്റേ ഞങ്ങൾക്കു ഈ ബെഡ് ഒക്കെ ഒന്ന് റെഡി ആകണം... "
" ബെഡോ എന്തിന് അതൊന്നും വേണ്ട "
" അത് നീ ആണോ തീരുമാനിക്കണേ.
💬 Comments
View all comments