0%

Chapter Title : ദേവനന്ദ [വില്ലി]

Author : വില്ലി Read All Parts 474

അങ്ങോട് മാറിക്കെ നന്ദുട്ടാ  നീയ്. "

ഏടത്തി റൂമിലേക്കു കയറി വന്നു എന്നെ കട്ടിലിൽ നിന്നും തള്ളി ഇറക്കി..

" ഏടത്തി ഇതെന്നാ ഭാവിച്ചാ "

" നിനക്കു എന്നാ ചെക്കാ.?   ഒരു പെണ്ണ് റൂമിൽ ആദ്യം ആയി വരുന്നതല്ലേ ഇത്തിരി നീറ്റക്കി ഇടനാടാ...

നീ ഒന്ന് പുറത്തേക്കു പൊക്കെ... "

വായിൽ തോന്നിയ തെറിയും വിളിച്ചു ഞാൻ റൂമിന് പുറത്തേക്ക് ഇറങ്ങി.  എന്തുകൊണ്ടോ ഭക്ഷണം കഴിക്കാൻ എനിക്ക് തോന്നി ഇല്ല.  ബഹളങ്ങൾ എല്ലാം കുറഞ്ഞു എല്ലാരും ഓരോ റൂമിൽ ചേക്കേറിയപ്പോൾ ഞാൻ പതിയെ എന്റെ റൂമിനുള്ളിലേക് കയറി.  നോക്കുമ്പോ ആരെയോ കാത്തു എന്ന വണ്ണം അവൾ ആ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു.. എന്നെ കണ്ടത്തെ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു ജനലിനരികിലേക്ക് നീങ്ങി നിന്നു അവൾ.  എനിക്ക് എന്തോ ദേഷ്യം ഇരച്ചു കയറി വന്നു...  ഇത്രയും നേരം എന്റെ വീട്ടുകാരുടെ മുന്നിൽ ഞാൻ അനുഭവിച്ചതെല്ലാം ഇവളോട് തീർക്കണം എന്ന് തോന്നി എനിക്ക്.

ങ്കിലും സംയമനം പാലിച്ചു ഞാൻ കട്ടിലിൽ വന്നിരുന്നു.

" എത്ര നാളായി ഈ പണി തുടങ്ങിയിട്ട്? "

എന്ത് ചെയ്യണം എന്നറിയാതെ നിന്ന അവളോട് ഞാൻ ചോദിച്ചു .  അവൾ എന്നെ സംശയത്തോടെ എന്നെ നോക്കി.  ഞാൻ ചോതിച്ചതിനർദ്ധം അവൾക് മനസിലാവാത്ത പോലെ..

" ഈ ശരീരം വിറ്റു ജീവിക്കാൻ തുടങ്ങിയിട്ടേ.  എത്ര നാളായി എന്ന്.  "

ഇടിവെട്ടേറ്റ പോലെ ആയിരുന്നു അവളുടെ മുഖം അപ്പോൾ.

" അവിടെ ഉണ്ടായത് എന്താണെന്നു എനിക്ക് നന്നായിട്ട് അറിയാം. നിനക്കും. രക്ഷപെടാൻ വേണ്ടി ആണ് നീ ഈ കല്യാണത്തിന് സമ്മതിച്ചത് എന്നും എനിക്ക് അറിയാം.  പക്ഷെ അതിന്റെ പേരിൽ ഒരു ഭാര്യ എന്ന സ്ഥാനം നിനക്കു ഞാൻ തരും എന്ന് നീ ഒരിക്കലും കരുതണ്ടാ...  എന്റെ മുന്നിൽ ഇപ്പോളും നീ റൂം മാറി കയറി വന്ന ശരീരം വിറ്റു ജീവിക്കുന്ന ഒരു വേശ്യ ആണ്. ..   നീ വെറും..................  .  "

അത് പറഞ്ഞു മുഴുവിപ്പിക്കാൻ അവൾ എന്നെ അനുവദിച്ചില്ല.  അതിന് മുന്നേ കിട്ടി കരണം തീർത്തൊരു അടി

💬 Comments

View all comments