0%

Chapter Title : ദേവരാഗം 12 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1509

ദേവരാഗം 12

Devaraagam Part 12 Author ദേവന്‍

Devaragam Previous Parts | PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 |

മാണിക്യനോട് സംസാരിച്ചു കഴിഞ്ഞ് മുറിയില്‍ തിരിച്ചു ചെല്ലുമ്പോഴും അനു ഉണര്‍ന്നിട്ടില്ല... മരുന്നിന്റെയും ഉറക്കം നിന്നതിന്റെയും ക്ഷീണം കാണും... ഞാനവള്‍ കിടക്കുന്നത് നോക്കി നിന്നു... ഹോസ്പിറ്റലില്‍ വച്ച് ഡ്രസ്സ് കംഫര്‍ട്ടബിളല്ല എന്നും പറഞ്ഞു പോന്നയാളാ... എന്നിട്ട് വീട്ടില്‍ വന്നിട്ടും അതേ ഡ്രസ്സുമിട്ടു സുഖമായുറങ്ങുന്നു... വായല്‍പ്പം തുറന്ന് അലസനിഷ്കളങ്കമായി ഉറങ്ങുന്ന അവളുടെ അടുത്തിരുന്ന് ആ നീളന്‍ മുടിയിഴകളില്‍ തഴുകിലാളിക്കാന്‍ കൊതിതോന്നി... പക്ഷേ ഇപ്പോ അവളുടെ മനസ്സില്‍ എനിക്കൊരു രക്ഷകര്‍ത്താവിന്റെ റോളാണ്... അത് നശിപ്പിക്കുന്ന ചെറിയൊരു പ്രവര്‍ത്തിപോലും എന്റെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ല.

എന്നാലും ഉറക്കം നിക്കത്തക്ക രീതിയില്‍ അജുവിനെയോര്‍ത്ത് അത്രയധികം അനു ടെന്‍ഷനടിക്കുന്നുണ്ടോ..?? അവനെവിടെയാണ് എന്നറിയില്ലെങ്കിലും, കുഴപ്പമൊന്നുമില്ല എന്നാണ് ഇതുവരെയുള്ള അറിവ്.. അതുകൊണ്ട് അവളുടെ സംസാരത്തിലോ പെരുമാറ്റത്തിലോ അജുവിനെക്കുറിച്ച് വലിയ ആശങ്കയുള്ളതായി എനിക്ക് തോന്നിയിട്ടില്ല.

ഇനി ഞാന്‍ അടുത്തുള്ളതാണോ അവളുടെ ഉറക്കമില്ലായ്മ്മയ്ക്ക് കാരണം...??  അങ്ങനെയങ്കില്‍ എന്നെയാണ് ഏറ്റവും വിശ്വാസം എന്നവള്‍ പറയില്ലായിരുന്നല്ലോ...?? ഇന്നലെ അത്രയധികം മനസ്സുതുറന്നു സംസാരിച്ചിട്ടും അതൊന്നും അവള്‍ക്ക് ആശ്വാസമായില്ലെന്നുണ്ടോ...?? അറിയില്ല... എനിക്കവളെ ശരിക്കും മനസ്സിലാക്കാന്‍ കഴിയുന്നില്ല...

അജുവിനെക്കുറിച്ചുള്ള ടെന്‍ഷനാണ് അവളുടെ ഉറക്കമില്ലായ്മ്മയുടെ കാരണമെങ്കില്‍ ഈ ലോകത്ത് ഇതുപോലെയൊരു പെണ്ണിന്റെ സ്നേഹം അനുഭവിക്കാന്‍ യോഗമുണ്ടായ അവനാണ്

💬 Comments

View all comments