0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1125

ദേവരാഗം 13

Devaraagam Part 13 Author ദേവന്‍

Devaragam Previous Parts | PART 1 | PART 2 | PART 3 | PART 4 | PART 5 | PART 6 | PART 7 | PART 8 | PART 9 | PART 10 | PART 11 | PART 12 |

അനുപമ രവീന്ദ്രന്‍, അനുപമ ദേവനായി മാറിയിട്ട് ഇന്ന്‍ കൃത്യം രണ്ടാഴ്ച്ച... ഇനി ഏറിയാല്‍ രണ്ടോ മൂന്നോ ആഴ്ച്ചകള്‍ കൂടി... അജ്ഞാതവാസം മതിയാക്കി അജു തിരിച്ചു വരുന്നതോടെ അവളുടെ പേരിനറ്റത്തെ ദേവന്‍ എന്ന പേരിനു മാറ്റം വരും..

മണ്ണാര്‍ക്കാട് ടൌണിനടുത്ത് പണി നടക്കുന്ന മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ സൈറ്റില്‍പ്പോയി പ്രോഗ്രസ് വിലയിരുത്തി എന്‍ജിനീയര്‍മാര്‍ക്ക് ആവശ്യമുള്ള നിര്‍ദ്ദേശങ്ങളൊക്കെ നല്‍കി ഉച്ചയോടെ തിരിച്ചു പോരുന്നമ്പോള്‍ മനസ്സ് കലുഷിതമായിരുന്നു.. അനു എന്റെയാരുമല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.

പക്ഷേ അവളെ ആദ്യം കണ്ടപ്പോള്‍ മുതല്‍ തോന്നിയ ഇഷ്ടം... കന്യാവന്ദനത്തിന്‍റെ ചടങ്ങുകള്‍ നടക്കുന്നതിനിടെ അടുത്തു നിന്ന അഞ്ചുവിനോടും മുത്തിനോടുമെല്ലാം ഞാന്‍ സംസാരിക്കുമ്പോള്‍ എന്നെത്തന്നെ ശ്രദ്ധിച്ചിരുന്ന അവളുടെ കരിങ്കൂവളമിഴികള്‍... ഇടയ്ക്ക് തമ്മിലിടഞ്ഞപ്പോളെല്ലാം ആ നീള്‍മിഴികളില്‍ കണ്ട നാണം.. മനസ്സുകൊണ്ട് അവള്‍ അജുവിന്റെ പെണ്ണാണ് എന്നു വിശ്വസിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം മനസ്സില്‍ തെളിഞ്ഞ ആ പൂര്‍ണ്ണേന്ദു മുഖം.. ഞാനറിയാതെ അവളെന്റെ ഖല്‍ബില്‍ ചേക്കേറുകയായിരുന്നു.. അവളോട്‌ തോന്നിയ ആ ഇഷ്ടമാകാം അവളുമായി ഏറെ സമാനതകളുള്ള അഞ്ചുവിനെയെങ്കിലും സ്വന്തമാക്കണം എന്ന് മനസ്സില്‍ കോറിയിടാന്‍ കാരണമായത്.

അന്ന് രാത്രി മാണിക്യന്റെ വീട്ടില്‍ എന്റെ നെഞ്ചിലുറങ്ങിയിരുന്ന മല്ലിമോളെ അടര്‍ത്തിമാറ്റി ജനലിലൂടെ ലക്ഷദീപശോഭയില്‍ കുളിച്ചു നിന്ന ശ്രീമംഗലത്തെ ഞാന്‍ നോക്കിനിന്നത്, അവിടെ ഗസ്റ്റ്റൂമില്‍ ഉറങ്ങുന്ന ആ സുരസുന്ദരിയുടെ നിറതാരുണ്യം പിറ്റേന്ന് രാത്രി അജുവിന്‍റെ മണിയറയില്‍ കുടമുല്ലപ്പൂക്കള്‍ക്കൊപ്പം അവന്റെ കൈകളാല്‍ ഞെരിച്ചുടയ്ക്കപ്പെടും എന്ന തിരിച്ചറിവ് എന്റെ ഉറക്കം കെടുത്തിയതുകൊണ്ടായിരുന്നില്ലേ..?? രാവിലെ പാര്‍ളറിലേയ്ക്കുള്ള യാത്രയില്‍ മിററിലൂടെ പിന്‍സീറ്റിലിരുന്ന അവളെ ഞാന്‍ ഇടയ്ക്കിയ്ക്ക് നോക്കിയപ്പോഴെല്ലാം എന്റെ നോട്ടം നേരിടാനാവാതെ മുഖം കുനിച്ചിരുന്നപ്പോള്‍പോലും അവളുടെ കണ്‍കോണില്‍ വിരിഞ്ഞ തിളക്കം ഞാന്‍ ശ്രദ്ധിച്ചിരുന്നു... എന്നിട്ടും അവളെന്റെ ഭാര്യയായപ്പോള്‍ അവളെയൊന്നു തൊട്ടു നോക്കാന്‍പോലും എനിക്ക് കഴിയാതിരുന്നത് അവള്‍ക്ക് വേദനിക്കുമോ എന്ന് പേടിച്ചിട്ടായിരുന്നില്ലേ.. അവള്‍ക്ക് വേദനിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ലായിരുന്നോ..? അത്രയധികം അവളെ ഞാന്‍ പ്രണയിക്കുന്നുണ്ടോ...? ഇപ്പോള്‍ നഷ്ടപ്പെടാന്‍ പോകുന്നു എന്ന തിരിച്ചറിവ് എന്റെയുള്ളില്‍ നൂറു നൂറു ചോദ്യങ്ങള്‍ നിറച്ചു.. ഇത്ര

💬 Comments

View all comments