Chapter Title : ദേവരാഗം 13 [ദേവന്‍]
പിടി വിട്ടു..
“...ഇല്ല.. ഇനിയുണ്ടാവൂല്ല... സത്യം... എന്റെ വസുവാണെ സത്യം...” തിരിഞ്ഞ് പളനിയുടെ കരണം പൊത്തി ഒന്നുകൂടി കൊടുത്തിട്ടേ ഞാന്‍ അവിടന്ന് പോന്നുള്ളൂ..
ഹോ.. പിന്നെ ചിറ്റപ്പന്റെ പെരുമാറ്റം കാണണമായിരുന്നു.. ഓന്ത് തോറ്റുപോകും.. എന്താ ഒരു ഭവ്യത.. എങ്കിലും അനുവിനു സംഭവമൊന്നും അറിയാത്തകൊണ്ട് അവളുടെ മുഖത്ത് അയാളോടുള്ള അവജ്ഞ അപ്പോഴും മാറിയിട്ടില്ല.. കുറച്ചു നേരംകൂടി ചിറ്റയോടു കത്തിവച്ചിരുന്ന്‍ ഞങ്ങള്‍ കോട്ടേജിലേയ്ക്ക് തിരിച്ചു പോന്നു..
“..ദേവേട്ടാ നമ്മളെന്നാ തിരിച്ചു പോണേ..??” കോട്ടേജിന്റെ മുന്നിലെ ഗാര്‍ഡന്‍ ചെയറില്‍ ഇരുന്ന് ആത്മാവിനെ പുകകൊള്ളിക്കുമ്പോള്‍ പുറകില്‍ നിന്നും അനുവിന്റെ ചോദ്യം.
“...എന്താടോ.. തനിക്കിവിടം ഇഷ്ടായില്ലേ... നമ്മള് രണ്ടു ദിവസം ഇവിടെ നിക്കാനല്ലേ വന്നത്.. നമുക്ക് രണ്ടു ദിവസം സ്ഥലങ്ങളൊക്കെ കണ്ട് നടന്നിട്ട് പോയപ്പോരെ..?? നീളന്‍ ചെയറിന്റെ മറ്റേ അറ്റത്ത് വന്നിരുന്ന അവള്‍ക്ക് നേരെ തിരിഞ്ഞിരുന്ന് സിഗരറ്റ് കളഞ്ഞ് ഞാന്‍ മറുപടി പറഞ്ഞു... ജാക്കറ്റ് കൂടാതെ ചെവി മൂടുന്ന കമ്പിളിതൊപ്പിയും കൈയില്‍ ഗ്ലൌസുമിട്ട് തണുപ്പിനെ പ്രതിരോദ്ധിക്കാന്‍ ശ്രമിച്ചിട്ടും കിട്ടിയ വിടവുകളിലൂടെയെല്ലാം അവളുടെ ദേഹത്ത് ഇക്കിളിയുണര്‍ത്തുന്ന പ്രകൃതിയുടെ പരിലാളനകളില്‍ കുളിരണിഞ്ഞ് അവള്‍ കൂമ്പിയിരുന്നു..
“...നമുക്ക് നാളെ പോവാം ദേവേട്ടാ.. എനിക്കിവിടം ഒട്ടും കംഫര്‍ട്ടബിളല്ല..” അവള്‍ കൈകള്‍ കൂട്ടിത്തിരുമ്മി ചൂടാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു..
“...ചിറ്റപ്പന്റെ പെരുമാറ്റംകൊണ്ടാണെങ്കില്‍ അതിനി ഉണ്ടാവില്ല... അതല്ല ക്ലൈമറ്റിന്റെ പ്രോബ്ലമാണെങ്കില്‍ രാവിലെ നമുക്ക് പോവാം..”
“..ചിറ്റപ്പന്റെ പെരുമാറ്റം ദേവേട്ടനും ശ്രദ്ധിച്ചൂല്ലേ...?? ചിറ്റപ്പന്‍ മാത്രല്ല പലരും... എനിക്കെന്തോ പേടിയാവുന്നു ദേവേട്ടാ...”
“..ഞാനടുത്തുള്ളപ്പോ താന്‍ എന്നെ മാത്രം പേടിച്ചാ മതീടി അമ്മിണീ..”
“...ഉം.. ചിറ്റപ്പന്റെ കൈ ഒടിഞ്ഞു കാണും അമ്മാതിരി പിടിയല്ലേ പിടിച്ചേ.. പിന്നെയാ പളനീടെ രണ്ടു പല്ലും പോയിട്ടൊണ്ട്... പാവം...” നിലത്തു വീണുകിടന്ന ചെമ്പകപ്പൂ പെറുക്കിയെടുത്ത് മണത്തുനോക്കുന്നതിനിടയില്‍ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞ അവളുടെ മുഖത്തൊരു കള്ളച്ചിരി ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു..
“...ങ്ങ്ഹേ...!! നീയിതെങ്ങനെ അറിഞ്ഞു...??”
“...ദേവേട്ടനെ കാണാഞ്ഞ് വിളിക്കാന്‍ അങ്ങോട്ട് വന്ന ഞാന്‍ കാണുന്നത് ആ പാവം പളനി ചവിട്ടു കൊണ്ട് വീഴുന്നതാ.. എന്താ സംഭവംന്ന് നിക്കാദ്യം മനസ്സിലായില്ല... പിന്നെ നിങ്ങടെ സംസാരങ്കേട്ടപ്പൊ മനസ്സിലായി.. ന്നാലും ചിറ്റപ്പനല്ലേ... കൈയെങ്ങാനും ഒടിഞ്ഞാരുന്നേ ചിറ്റോട് എന്ത് പറയുവാരുന്നു..??”
“...ഹേയ് ഒടിയുവൊന്നൂല്ല... പിന്നെ അയാക്ക്
💬 Comments
View all comments