0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1140

പെണ്ണുങ്ങളെ കാണുമ്പോ ഈ എളക്കമൊള്ളതാ... പിന്നെ ചിറ്റേനെ പേടീം.. ഒടിഞ്ഞാലും വല്ലോടത്തും തട്ടി വീണതാന്നു പുള്ളി തന്നെ പറഞ്ഞോളുവാരുന്നു...” രണ്ടാളും ചിരിച്ചു. അവളുടെ മുഖത്തെ ശങ്കാഭാവം ഒഴിഞ്ഞു..

“..ദേവേട്ടാ.. അജുവേട്ടന്റെ എന്തെങ്കിലും വിവരം കിട്ടിയോ...?? ചെമ്പകപ്പൂ ഒരെണ്ണം വിരലുകള്‍കൊണ്ട് പമ്പരംപോലെ കറക്കിക്കൊണ്ട് അവള്‍ ചോദിച്ചു..

“..ഉം... ഞാനത് പറയാനിരിക്കുവാരുന്നു.. സത്യത്തില്‍ ചിറ്റ വിരുന്നിനെന്നും പറഞ്ഞു വിളിച്ചപ്പോ പോന്നതും അതോര്‍ത്താ.. വീട്ടില് വച്ച് ഒന്നും സംസാരിക്കാന്‍ അവസരമില്ലല്ലോ..??”

“..അജുവേട്ടന്‍ എവിടെയാ ള്ളത്..??” അവളില്‍ ആകാംഷ..

“..എവിടെയാണെന്ന് വിവരമൊന്നുമില്ല.. ബട്ട്...!! താന്‍ ടെന്‍ഷനാവണ്ട.. തന്റെ അജുവേട്ടന്‍ തിരിച്ചുവരും.. ഇനി മൂന്നാഴ്ച്ച കൂടിയേ അവന് ലീവുള്ളൂ... അത് തീരുന്നതിനു മുന്‍പ് എന്തായാലുമവന്‍ വരും..  കാരണം ഇപ്പോഴത്തെ ജോലി വേണ്ടാന്ന് വെയ്ക്കാന്‍ മാത്രം മണ്ടനല്ലവന്‍.. ഞാനറിഞ്ഞതൊക്കെ സത്യമാണെങ്കില്‍ അവന്‍ വരുമ്പോള്‍ കല്യാണം വേണ്ടന്നു വച്ചിട്ടു പോകുന്നിടത്തു വരെ അവനെകൊണ്ടുചെന്നെത്തിച്ച അവന്റെ പ്രശ്നങ്ങള്‍ തീര്‍ത്ത് നിങ്ങളെ ഞാന്‍ ഒരുമിപ്പിക്കും..”  ഞാന്‍ പറഞ്ഞത് കേട്ട് അനു തെളിമയില്ലാതെ പുഞ്ചിരിച്ചു.. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു..

“..ദേവേട്ടാ...!! അജുവേട്ടന്‍ തിരിച്ചു വരുമ്പോള്‍ ഞാന്‍ പോയിക്കഴിഞ്ഞാല്‍ ദേവേട്ടന്‍ ആദിയെ കല്യാണം കഴിക്കുവോ..??” അജുവിന് എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംഷ പ്രതീക്ഷിച്ച ഞാന്‍ അവളുടെ ചോദ്യത്തിന് മുന്‍പില്‍ മൌനിയായി.. അനുവിനൊപ്പമുള്ള യാത്രയും... ഈ അന്തരീക്ഷവുമെല്ലാം  അനുവിനെ നഷ്ടപ്പെടാന്‍ പോകുന്നുവെന്ന ചിന്ത മറന്ന് മനസ്സിനെ തണുപ്പിച്ചിരുന്നു... അവളുടെ ചോദ്യം വീണ്ടും ഉള്ളിലെ കനലിലേയ്ക്ക് തെള്ളിയെറിഞ്ഞു...

“..ഇല്ല..” ഒറ്റവാക്കില്‍ ഉത്തരമൊതുക്കി ഞാന്‍ വിദൂരതയിലേയ്ക്ക് നോക്കിയിരുന്നു.. അകലെ മലമടക്കുകള്‍ക്കിടയില്‍ നിലാവ് പ്രഭചൊരിയുന്നു... താഴെ മഞ്ഞിന്റെ കരിമ്പടത്തിനടിയില്‍ നിദ്രയെഭോഗിക്കുന്ന താഴവാരം.. ആ മനോഹര ദൃശ്യങ്ങള്‍പോലും  എന്റെ മനസ്സിലെ തീ കെടുത്തിയില്ല..

ഹമീംസാറിന്റെ മുന്നില്‍പ്പോലും എന്നെ കുറ്റവാളിയാക്കിയ അനുവിനോട് ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ ചാരിതാര്‍ത്ഥ്യത്തോടെ അജുവിനെക്കുറിച്ച് അറിഞ്ഞതെല്ലാം വിവരിച്ച് കേള്‍പ്പിച്ച്.. അവസാനം അവളുടെ ആഗ്രഹപ്രകാരമുള്ള ഒരു ജീവിതം സമ്മാനിക്കുന്ന ഹീറോ പരിവേഷം സ്വയമണിയാന്‍ നിന്ന ഞാന്‍ വാക്കുകളില്ലാതെ ഉരുകി.. കാരണം അനു പോകുന്നതോടെ എന്റെ പഴയ പ്രശ്നങ്ങള്‍ എനിക്ക് നേരെ വീണ്ടും യുദ്ധത്തിനു വരും.. ആ ബോധം എന്റെ മനസ്സിനെ നേരിപ്പോടാക്കി.. എന്റെ മുഖത്ത് നിരാശ പടരുമ്പോള്‍ അനു

💬 Comments

View all comments