0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1151

പറഞ്ഞുകൊണ്ടിരുന്നു..

“...ദേവേട്ടന് കഴിയില്ല.. നിക്കറിയാം... കാരണം യാതൊരു തെറ്റും ചെയ്യാതെ, സ്നേഹിച്ച് കാത്തിരുന്നിട്ടും അവള്‍ ദേവേട്ടനെ ചതിക്കുവാരുന്നു.. എല്ലാവരുടെയും മുന്നില്‍ ദേവേട്ടനെ കഴിവ് കെട്ടവനായിക്കാണിച്ച് കുറ്റപ്പെടുത്തി അവള്‍ സ്വന്തം തെറ്റിനെ ന്യായീകരിക്കുവാരുന്നു.. അല്ലേ...?? മനസ്സില്‍ അവളോട്‌ എത്രന്നെ ഇഷ്ടണ്ടായാലും ഒരിക്കല്‍ ചെയ്ത ചതി ദേവേട്ടനു മറക്കാന്‍ പറ്റില്ലാല്ലേ..” ഞാന്‍ തലയാട്ടി..

“..അപ്പോപ്പിന്നെ അജുവേട്ടന്‍ തിരിച്ചുവന്നാ ഞാന്‍ പോണോന്ന് ദേവേട്ടന്‍ എന്തിനാ പറയുന്നേ..?? ആദി ദേവേട്ടനോട് ചെയ്തപോലെ തന്നെയല്ലേ അജുവേട്ടന്‍ എന്നോടും എന്റെ വീട്ടുകാരോടും ചെയ്തെ..?? സ്വന്തം തെറ്റുകളും പ്രശ്നങ്ങളും മറയ്ക്കാന്‍ എന്നെയും എന്റെ വീട്ടുകാരെയും, വിളിച്ചു വരുത്തിയ അതിഥികളുടെ മുന്നില്‍ നാണം കെടുത്തി ഒളിച്ചോടിയതല്ലേ  അജുവേട്ടന്‍..?? എന്നാ ദേവേട്ടനോ..?? എന്റെയും വീട്ടുകാരുടെയും വിഷമം കണ്ട് എന്നെ ജീവിതത്തിലേയ്ക്ക് സ്വീകരിച്ചയാളല്ലേ.. കല്യാണം കഴിഞ്ഞ പെണ്ണായിരുന്നിട്ടും ഞാനിപ്പോഴും കന്യകയായിരിക്കണത് എനിക്കിഷ്ടമില്ലാതെയാ ഈ കല്യാണം നടന്നേന്നുള്ള ദേവേട്ടന്റെ  തോന്നലുകൊണ്ടല്ലേ..?? സ്വന്തം കാര്യംപോലും മറന്ന് എനിക്ക് വേണ്ടിയല്ലേ ഇത്രയും ദിവസം സ്വന്തം വീട്ടില്‍ ഒരഭയാത്രിയെപ്പോലെ ദേവേട്ടന്‍ ജീവിച്ചത്..?? അങ്ങനെയുള്ള എന്റെ ദേവേട്ടനെ വിട്ട് അയാള് വന്നുവിളിച്ചാല്‍ ഞാന്‍ പോവുവോ ദേവേട്ടാ..?? ഇത്രേം ദിവസായിട്ടും ദേവേട്ടനെന്നെ മനസ്സിലായില്ലാല്ലേ..??” എന്റെ മുന്നില്‍ വന്നുനിന്ന് എന്റെ മുഖം കൈക്കുമ്പിളില്‍ എടുത്ത് അവള്‍ പറയുന്നത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ കഴിയാതെ ഞാനാ കണ്ണുകളില്‍ നോക്കി.. മഷിയെഴുതിയ മിഴികളില്‍ ഉറവപൊട്ടുന്ന നീര്‍ക്കണങ്ങള്‍...  മനസ്സില്‍ രൂപം കൊള്ളുന്ന ആയിരം ചോദ്യങ്ങള്‍.. പക്ഷേ നാവിനു വീണ്ടും തളര്‍ച്ച.. ഞാന്‍ അവളുടെ പിടിവിടുവിച്ച് എഴുന്നേറ്റ് നിന്നു.. എന്റെ ഭാവം കണ്ട് അനു എന്റെ മുഖത്ത് നോക്കാതെ ചെമ്പകത്തിന്റെ ചോട്ടിലേയ്ക്ക് മാറി നിന്ന് തുടര്‍ന്നു..

“...ദേവേട്ടന്‍ കരുതുന്നപോലെ ഞാനും അജുവേട്ടനും തമ്മില്‍ പ്രണയമൊന്നും ഉണ്ടാരുന്നില്ല.. പക്ഷേ ദേവേട്ടന്‍ അങ്ങനെ കരുതിയപ്പോള്‍ തിരുത്താതിരുന്നത് അജുവേട്ടന്‍ എന്തിനെന്നെ വേണ്ടാന്ന് വെച്ചൂന്ന്‍ എനിക്കറിയണാരുന്നു.. അതില്‍ ദേവേട്ടന് ഒരുപങ്കുമില്ലാന്നു എനിക്കുറപ്പാക്കണാരുന്നു.... അജുവേട്ടന്‍ എന്നെ പ്രണയിച്ചിരിക്കാം... അറീല്ല.. പക്ഷേ എന്റെ ജീവിതത്തില്‍ ഇന്നേവരെ ആരോടും അങ്ങനെയൊരു തോന്നല്‍ നിക്കുണ്ടായിട്ടില്ല.. പേടിയായിരുന്നു നിക്കെല്ലാരേം.. സ്കൂളിലൊക്കെ പഠിക്കുമ്പോള്‍ പലരും ന്റെ പുറകെ ഇഷ്ടാന്നും പറഞ്ഞു വന്നിട്ടുണ്ട്.. അന്നൊക്കെ ഞങ്ങളെ പട്ടാളച്ചിട്ടയില്‍ വളര്‍ത്തുന്ന എക്സ്-സര്‍വ്വീസ്മാന്‍ കൂടിയായ അച്ഛനെപ്പേടിച്ച് ആണ്‍പിള്ളേരെ നോക്കാന്‍കൂടി

💬 Comments

View all comments