0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1152

പേടിയാരുന്നു.. പിന്നെ പ്ലസ്ടുന് എനിക്കൊപ്പം പഠിച്ചിരുന്ന ന്റെ കൂട്ടുകാരി ശാരിയുടെ ദുരന്തം... അവളെ പ്രണയിച്ച് ആവശ്യം കഴിഞ്ഞപ്പോ വലിച്ചെറിഞ്ഞ വരുണ്‍ എന്ന നിക്രുഷ്ടനോടുള്ള ദേഷ്യം... ഞാന്‍ ആണുങ്ങളെ വെറുക്കാന്‍ കാരണായി.. അതോണ്ടാ അജുവേട്ടന്‍ ഇഷ്ടാണെന്ന് വന്നു പറഞ്ഞപ്പോ വീട്ടുകാരോട് ചോദിക്കാന്‍ പറഞ്ഞത്.. അതോടെ ശല്യമുണ്ടാവില്ലാന്നു കരുതി.. പിന്നെ വീട്ടീവന്ന് ചോദിച്ച് വീട്ടുകാര് തീരുമാനിച്ചപ്പോ.. എല്ലാ പെണ്‍കുട്ടികളെയുംപോലെ ഞാനും വീട്ടുകാരുടെ ഇഷ്ടത്തിനു സമ്മതിച്ചു... അല്ലാതെ ഞാ..”

“..താന്‍ ചിന്മയവിദ്യാനികേതനിലാണോ പ്ലസ്ടു പഠിച്ചത്...??” ഞാന്‍ ഇടയ്ക്ക് കയറി.. അതുവരെയുണ്ടായിരുന്ന തോന്നലുകള്‍ വിട്ട്.. അവള്‍ പറഞ്ഞു വരുന്നവയില്‍ എന്റെ ജീവിതാനുഭവങ്ങളുമായുള്ള യാദൃച്ചികതയില്‍ എന്റെ മനസ്സുടക്കി..

“..അതേ.. എന്താ ദേവേട്ടാ...??”

“..താന്‍ കോളേജില്‍ ആദിക്കൊപ്പമല്ലേ പഠിച്ചത്..??”

“..അല്ല.. ഞാന്‍ മീനുചേച്ചി പഠിച്ച കോളേജിലാ പഠിച്ചത്.. എന്തേ..??”

“..താനീപ്പറയുന്ന വരുണ്‍ പിന്നീട് ഏത് കോളേജിലാ പഠിച്ചതെന്ന് തനിക്കറിയോ..??”

“..ഇല്ല.. വരുണിനെ ദേവേട്ടനറിയോ..??”

“..ഉം... ആദിയുടെ കാമുകനെപ്പറ്റിപ്പറഞ്ഞപ്പോ മീനുവോ വാവയോ പേര് പറഞ്ഞില്ലേ..??” അപ്പോഴാണ്‌ അവളാക്കാര്യം ഓര്‍ക്കുന്നത്.. നീര്‍ക്കണങ്ങള്‍ നിറഞ്ഞ മിഴിവിടര്‍ന്നു.. ആശ്ചര്യഭാവം..  ഞങ്ങള്‍ക്കിടയില്‍ തണുപ്പിനൊപ്പം മൌനം വന്നു നിറഞ്ഞു..

“..ദേവേട്ടാ... ഞാനൊരു പാവം നാട്ടുമ്പുറത്തുകാരിപ്പെണ്ണാ.. ഒരു സാധാരണ കര്‍ഷകന്റെ മോള്.. താലികെട്ടിയ പുരുഷനെ ദൈവമായി കാണണോന്നാ എന്റെ അച്ഛനുമമ്മേം പഠിപ്പിച്ചിട്ടുള്ളത്‌.. ദേവേട്ടന്റെ താലി ഈ കഴുത്തില്‍ വീണ നിമിഷം മുതല് ഞാന്‍ ദേവേട്ടന്റെ പെണ്ണാ.. ന്നാലും അതിമോഹോന്നൂല്ല.. ശ്രീമംഗലത്തെ ഈ രാജകുമാരന്റെ ഭാര്യയാവാനുള്ള അര്‍ഹത നിക്കില്ലാന്നറിയാം.. ന്നാലും ഒരുപാടിഷ്ടാ.. വിശ്വാസാ... ന്നാലും ഞാമ്പൊക്കോളാം.. ദേവേട്ടന്‍ വേറെ വല്യവീട്ടിന്ന്‍ നല്ലൊരു പെണ്ണിനെ കെട്ടി സുഖായിട്ട് ജീവിച്ചോ..??” നിയന്ത്രിക്കാനാവാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളെ തുടയ്ക്കാന്‍പോലും ശ്രമിക്കാതെ എന്റെ മുന്നില്‍ തലകുനിച്ചു നിന്ന്‍ അവള്‍ തുടര്‍ന്നു.. ഈ ലോകം മുഴുവന്‍ കൈപ്പിടിയിലൊതുങ്ങിയ സന്തോഷത്തിനിടയിലും എന്നെ ഇത്രയും ദിവസം വട്ടം കറക്കിയ ഈ കള്ളിപ്പൂങ്കുയിലിന്റെ കുമ്പസാരം ഞാന്‍ കേട്ട് നിന്നു.. എന്റെ നേരെയോന്നു മുഖമുയര്‍ത്തി നോക്കിയിരുന്നെങ്കില്‍ അവളോടുള്ള മുഴുവന്‍ പ്രണയവും നിറഞ്ഞു നിന്നിരുന്ന എന്റെ മുഖം അവള്‍ക്ക് കാണാമായിരുന്നു.. എന്നാല്‍ എന്റെ മുഖത്ത് നോക്കാന്‍ ധൈര്യമില്ലാതെ അവള്‍ താലിയില്‍ പിടിച്ച് മുഖം കുനിച്ചു നിന്നു..

“...എന്നാ ഈ താലിമാത്രം ഞാന്തരില്ല... ഇതുമാത്രം നിക്ക്

💬 Comments

View all comments