0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1128

ടോപ്പിന്റെ പിന്‍ഭാഗം ആ മുഴുപ്പ് എടുത്ത് കാണിക്കുന്നു... മുറിയിലേയ്ക്ക് വന്ന എന്നെ വരവേറ്റ ആ കാഴ്ച്ച നോക്കി ഞാന്‍ കുറച്ചുനേരം വാതില്‍ക്കല്‍ തന്നെ നിന്നു..

“..എല്ലാം ഓ.കെ...” ബാഗില്‍ എല്ലാമുണ്ടെന്നു ഉറപ്പുവരുത്തി നിവര്‍ന്ന അവള്‍ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞിട്ട് തിരിഞ്ഞതും വാതില്‍ക്കല്‍ നില്‍ക്കുന്ന എന്നെ കണ്ട് ചമ്മി നിന്നു.. പുറമേ വല്യ ഗൌരവക്കാരിയാണെങ്കിലും അവളുടെ ഉള്ളില്‍ ഒരു കുസൃതിക്കുടുക്ക ഒളിച്ചിരുപ്പുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു.. അവളെക്കടന്നു ഡ്രസ്സിംഗ് ടേബിളിനടുത്തേയ്ക്ക് നടക്കുമ്പോള്‍ ആ കണ്ണുകളില്‍ ആ കുസൃതി മിന്നി.. ഞാന്‍ കരിമ്പച്ചയില്‍ കറുത്ത സ്ട്രൈപ്സുള്ള ഫുള്‍സ്ലീവ് ടീഷര്‍ട്ടും ബ്ലാക്ക് ജീന്‍സുംമിട്ടിറങ്ങി.. ബ്ലാക്ക്  എന്‍ഡേവര്‍ കുതിച്ചു പാഞ്ഞു..

ചാഞ്ഞു തുടങ്ങുന്ന അസ്തമയ സൂര്യന്റെ കിരണങ്ങള്‍ നിഴലാട്ടം നടത്തുന്ന വഴികളിലൂടെ ഞാന്‍ വണ്ടി ഓടിച്ചുകൊണ്ടിരുന്നു.. എന്നെ ശ്രദ്ധിക്കാതെ പുറത്തെ കാഴ്ച്ചകള്‍ നോക്കിയിരുന്ന അനു പതുക്കെ ഉറങ്ങി.. മൂന്ന് മണിക്കൂര്‍ യാത്രയുണ്ട്.. ചുരം കയറുന്നതിനു മുന്‍പായി ഞാന്‍ അനുവിന് വേണ്ടി കുറച്ച് സ്വെറ്റിംഗ് ഡ്രസ്സുകളും ജാക്കറ്റും മറ്റും വാങ്ങി.. ബാഗില്‍ എല്ലാമുണ്ടെന്നു ഉറപ്പു വരുത്തുന്നതിനിടയില്‍ അവള്‍ എടുക്കാന്‍ മറന്നിരുന്നവ... മറന്നതല്ല അവള്‍ക്ക് അങ്ങനെയുള്ള ഡ്രസ്സുകളൊന്നും ഇല്ലായിരുന്നു... ഞാന്‍ വണ്ടി നിര്‍ത്തിയതും, ഷോപ്പില്‍ കയറിയതുമൊന്നും ഉറക്കത്തിലായിരുന്ന അവളറിഞ്ഞിരുന്നില്ല.. ചുരം കയറുന്നതിനിടെ മര്‍ദ്ദവ്യത്യാസം അനുഭവപ്പെട്ടുതുടങ്ങിയപ്പോള്‍ അനു ഉണര്‍ന്നു..

ഇരുട്ട് വീണു തുടങ്ങിയ ശേഷമാണ് ഞങ്ങള്‍ റിസോര്‍ട്ടില്‍ എത്തിയത്.. കൃഷിക്കായി പണ്ട് ചിറ്റപ്പന്‍ വാങ്ങിയതായിരുന്നു ഈ എസ്റ്റേറ്റ്... എന്നാല്‍ കൃഷിക്കൊപ്പം ടൂറിസത്തിനും സ്കോപ്പുണ്ട് എന്ന് മനസ്സിലാക്കി ഇവിടം ഒരു റിസോര്‍ട്ട് സെറ്റപ്പിലേയ്ക്ക് പുള്ളിക്കാരന്‍ മാറ്റുകയായിരുന്നു... വരുന്ന ടൂറിസ്റ്റുകള്‍ക്ക്‌ ഭക്ഷണം ഉണ്ടാക്കാനും മറ്റും ഒരാളെ വേണമെന്നുള്ളതുകൊണ്ട് ചിറ്റയും ഇങ്ങോട്ട് പോന്നു.. മക്കള്‍ രണ്ടുപേരും നാട്ടില്‍ത്തന്നെയാണ്.. കാടുപോലെ ഇരുവശവും മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന മണ്‍പാതയിലൂടെ കാറ് ചെന്ന് നിന്നത്, റിസോര്‍ട്ടിന്റെ റിസപ്ഷന്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിനു മുന്നിലെ വിശാലമായ പാര്‍ക്കിംഗ് ഏരിയയിലേയ്ക്കാണ്..

കോടയിറങ്ങി നല്ല തണുപ്പായിരുന്നു.. കാറില്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്‍ ഉള്ളതുകൊണ്ട് അകത്ത് അധികം തണുപ്പ് അറിഞ്ഞിരുന്നില്ല.. എന്നാല്‍ ഡോര്‍ തുറന്നു പുറത്തിറങ്ങിയതും ചൂളക്കാറ്റ് ചെവിതുളച്ചുതുടങ്ങി.. പുറത്തിറങ്ങിയ അനു വിറച്ചുകൊണ്ട് കൈകള്‍ കൂട്ടിത്തിരുമ്മി ചുറ്റും നോക്കി.. റിസോര്‍ട്ടിന്റെ മുറ്റം ഒരു വശം മണ്ണ് ചെത്തിയിറക്കിയ ഭാഗവും മറുവശം ചെരിഞ്ഞ ഗാര്‍ഡനുമാണ്... അവിടന്ന് താഴേക്ക് നോക്കിയാല്‍ കനത്ത കോടമഞ്ഞിലൂടെ ഇടയ്ക്ക് കാണുന്ന വീടുകളിലെ വെളിച്ചങ്ങള്‍ മിന്നാമ്മിന്നികള്‍ പോലെ തോന്നിച്ചു.. മണ്ണ് ചെത്തിയിറക്കിയ ഭാഗത്താണ് ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തത്.. ബാഗില്‍ നിന്ന് ഞാനൊരു ജാക്കറ്റെടുത്ത് ടീഷര്‍ട്ടിന്റെ മുകളില്‍

💬 Comments

View all comments