0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 4.2K

ഒരുങ്ങി... അനുവിന്റെ മുഖത്ത് എപ്പോഴത്തെയും പോലെ ആ നിസ്സംഗത മാത്രം.. ഒന്ന് ചിരിച്ചു കണ്ടിരുന്നെകില്‍ എന്ന് തോന്നി... ഞാന്‍ മുറിയില്‍ ചെല്ലുമ്പോള്‍ അവള്‍ ഡ്രസ്സ് മാറി നില്‍ക്കുന്നു.. കട്ടിലിനടുത്ത് അല്‍പ്പം കുനിഞ്ഞു നിന്ന്, കൊണ്ടുപോകാന്‍ ഒരുക്കി വച്ചിരുന്ന ബാഗുകളില്‍ എല്ലാം ഉണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് അവള്‍.. കറുപ്പില്‍ ശല്‍ക്കങ്ങള്‍ പോലെ മെറൂണ്‍ ഡിസൈനുള്ള ഫുള്‍ സ്ലീവ് അനാര്‍ക്കലിയാണ് അവളുടെ വേഷം... അതെ ഡിസൈനുള്ള ഷാള്‍ ഇടത്തെ തോളില്‍ മുന്നോട്ടും പിന്നോട്ടുമായി പകുത്ത് ഇട്ടിട്ടുണ്ട്.. മുടി പിന്നിയിടുകയോ കെട്ടിവയ്ക്കുകയോ ചെയ്യുന്ന ശീലം അവള്‍ക്കില്ല.. നിതംബം മുട്ടുന്ന കനത്ത കോലന്‍മുടി മിക്കവാറും അലസമായിട്ടിരിക്കും.. മുഖത്തേയ്ക്ക് വീണു കിടക്കുന്ന അളകങ്ങള്‍ ചെവിക്കു പിറകില്‍ തിരുകി വയ്ക്കും അത്രമാത്രം.. കുനിഞ്ഞു നില്‍ക്കുന്ന അവളുടെ വീണക്കുടങ്ങള്‍ക്ക് ഇടയിലേയ്ക്ക് കയറി കിടക്കുന്ന ടോപ്പിന്റെ പിന്‍ഭാഗം ആ മുഴുപ്പ് എടുത്ത് കാണിക്കുന്നു... മുറിയിലേയ്ക്ക് വന്ന എന്നെ വരവേറ്റ ആ കാഴ്ച്ച നോക്കി ഞാന്‍ കുറച്ചുനേരം വാതില്‍ക്കല്‍ തന്നെ നിന്നു..

“..എല്ലാം ഓ.കെ...” ബാഗില്‍ എല്ലാമുണ്ടെന്നു ഉറപ്പുവരുത്തി നിവര്‍ന്ന അവള്‍ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞിട്ട് തിരിഞ്ഞതും വാതില്‍ക്കല്‍ നില്‍ക്കുന്ന എന്നെ കണ്ട് ചമ്മി നിന്നു.. പുറമേ വല്യ ഗൌരവക്കാരിയാണെങ്കിലും അവളുടെ ഉള്ളില്‍ ഒരു കുസൃതിക്കുടുക്ക ഒളിച്ചിരുപ്പുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു.. അവളെക്കടന്നു ഡ്രസ്സിംഗ് ടേബിളിനടുത്തേയ്ക്ക് നടക്കുമ്പോള്‍ ആ കണ്ണുകളില്‍ ആ കുസൃതി മിന്നി.. ഞാന്‍ കരിമ്പച്ചയില്‍ കറുത്ത സ്ട്രൈപ്സുള്ള ഫുള്‍സ്ലീവ് ടീഷര്‍ട്ടും ബ്ലാക്ക് ജീന്‍സുംമിട്ടിറങ്ങി.. ബ്ലാക്ക്  എന്‍ഡേവര്‍ കുതിച്ചു പാഞ്ഞു..

ചാഞ്ഞു തുടങ്ങുന്ന അസ്തമയ സൂര്യന്റെ കിരണങ്ങള്‍ നിഴലാട്ടം നടത്തുന്ന വഴികളിലൂടെ ഞാന്‍ വണ്ടി ഓടിച്ചുകൊണ്ടിരുന്നു.. എന്നെ ശ്രദ്ധിക്കാതെ പുറത്തെ

💬 Comments

View all comments