Chapter Title : ദേവരാഗം 13 [ദേവന്‍]
എത്ര നാളായെന്നറിയോ...?? അതെങ്ങനാ വീട്ടില്‍ത്തന്നെ ഇവനെ കാണാന്‍ കിട്ടൂല്ലാന്ന്‍ ചേച്ചി വിളിക്കുമ്പോളൊക്കെപ്പറയും..”
“..അതിനു ഞാനിങ്ങു വന്നില്ലേ എന്റെ ചിറ്റപ്പെണ്ണേ..??” ഞാന്‍ കവിളുരുമ്മി കൊഞ്ചി.. അമ്മയുടെ തനിപ്രകൃതമാണ് ചിറ്റയ്ക്കും.. അല്‍പ്പം കൂടി ഉയരമുണ്ട്.. കണ്ടാല്‍ മമ്മൂക്കയുടെ നായികയാവുന്ന കാലത്തെ സീമചേച്ചിയുടെ ഒരു ലുക്കാണ്.. പ്രത്യേകിച്ച് ആ തടിച്ച ചുണ്ടുകള്‍... ഈ ചിറ്റയുടെ അപ്പത്തിന്‍റെ രുചിയോര്‍ത്ത് മാത്രം കൌമാരകാലത്ത് ഞാനീ മലകേറിയിട്ടുണ്ട് പലവട്ടം.. തെറ്റിദ്ധരിക്കണ്ട.. ഞാന്‍ വന്നാല്‍ ചിറ്റ നല്ല കള്ളപ്പവും തേങ്ങാപ്പാലൊഴിച്ച ബീഫ് സ്റ്റൂവും ഉണ്ടാക്കിത്തരും.. അതിന്റെ ഒരു രുചി.. ല്‍സൂ... നാവിന്റെ തുമ്പില്‍ ഇപ്പോഴുമുണ്ട്..
റിസപ്ഷന്‍ ഉള്‍പ്പെടുന്ന ഈ കെട്ടിടമാണ് ചിറ്റപ്പന്‍ ഇവിടെ കൃഷിതുടങ്ങിയ കാലത്ത് ആദ്യം പണിതത്.. അന്നിത് വീടായിരുന്നു.. പിന്നീട് റിസോര്‍ട്ടിനു വേണ്ടി പുറകില്‍ കോട്ടേജുകളും ഒരു ഡോര്‍മിറ്ററിയും കൂടിപ്പണിത കാലത്ത് വീടിന്റെ മുന്‍വശത്തെ തിണ്ണ പൊളിച്ച് ഒരു ഹാളാക്കി റിസപ്ഷനാക്കി മാറ്റിയെടുക്കുകയായിരുന്നു.. ചിറ്റപ്പനും ചിറ്റയും പണിക്കാരുമൊക്കെ ഇപ്പോഴും ഈ കെട്ടിടത്തില്‍ തന്നെയാണ് താമസം.. റിസോര്‍ട്ടിലെ പാചകപ്പുരയും ഈ കെട്ടിടത്തിലാണ് ..
ഇതിനു പുറകിലായി ഡോര്‍മിറ്ററി.. അതുകഴിഞ്ഞ് മരകൂട്ടങ്ങള്‍ക്കിടയില്‍ കോട്ടേജുകള്‍.. അവ ഓരോന്നും തമ്മില്‍ ആവശ്യത്തിനു അകലമുണ്ട്.. ഞങ്ങള്‍ അകത്തേയ്ക്ക് കയറിയതും ഉടുമുണ്ടില്‍ കൈതുടച്ചുകൊണ്ട് ചിറ്റപ്പന്‍ അടുക്കള ഭാഗത്ത് നിന്നും വന്നു... ബനിയനു മുകളില്‍ സ്വെറ്ററും കാലില്‍ സോക്സും ഷൂവും ധരിച്ച് വന്ന പുള്ളിക്കാരന്‍ ഒരു നിറഞ്ഞ ചിരിയോടെ ഞങ്ങളെ വരവേറ്റു..
“..ഡാ.. ചെറുക്കാ നീയീ വഴിയൊക്കെ മറന്നൂല്ലേ.. ഞങ്ങളങ്ങോട്ടു വിളിച്ചു വിരുന്നിനു വരാന്‍ പറയേണ്ടി വന്നു നിനക്ക് പെണ്ണിനേം കൂട്ടി ഒന്ന് വരാന്‍.. അല്ലേടാ..??” വന്നപാടെ എന്റെ വയറില്‍ ഒരിടി തന്നുകൊണ്ട് പുള്ളിക്കാരന്‍ പരിഭവം ഭാവിച്ചു..
“..ഹേയ് അങ്ങനെയൊന്നുമില്ല ചിറ്റപ്പാ.. പിന്നെ ടെയിം കിട്ടണ്ടേ..??”
“..ങ്ങ്ഹാ.. നീ വല്യ അംബാനിയാണല്ലോ..?? അതുപോട്ടെ നിങ്ങള് പോയി വേഷമൊക്കെ മാറിവാ... വിശേഷമൊക്കെ എന്നിട്ടാവാം...” ഞങ്ങളുടെ കോട്ടേജ് കാണിച്ചു തരാനായി പളനി എന്ന സഹായിയെ കൂടെ വിട്ടു.. ഡോര്‍മിറ്ററിയുടെ അടുത്തു കാണുന്ന കോട്ടേജുകള്‍ അല്ലാതെ റേറ്റ് കൂടിയ പ്രീമിയം കോട്ടേജുകള്‍ അഞ്ചെണ്ണം കൂടിയുണ്ട് ഇവിടെ.. പത്ത് മിനിറ്റ് ദൂരം നടക്കണം അങ്ങോട്ടേയ്ക്ക്.. ദൂരം കുറവാണെങ്കിലും കുന്ന് കേറി നടക്കേണ്ടി
💬 Comments
View all comments