0%

Chapter Title : ദേവരാഗം 13 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1132

വരുന്നതുകൊണ്ടാണ് അത്രയും സമയം എടുക്കുന്നത്.. കാറില്‍ നിന്നും ബാഗൊക്കെ എടുത്ത് പളനിക്കൊപ്പം ഞങ്ങള്‍ നടന്നു.. എക്സ്ട്രീം ക്ലൈമറ്റ് റെയിഞ്ചുകളില്‍ ഹുമിഡിറ്റി കൂടതലാണല്ലോ.. അതുകൊണ്ട് കുറച്ചു നടന്നു കഴിഞ്ഞപ്പോഴേക്കും അനു അണച്ചു തുടങ്ങി..

എന്നോട് മിണ്ടാതെ നടന്നിരുന്ന അവളെപ്പിന്നെ ഞാന്‍ കൈയില്‍പ്പിടിച്ചു നടക്കേണ്ടി വന്നു.. നരുന്തുപോലിരിക്കുന്ന പളനിക്കിത് നിത്യാഭ്യാസമായതുകൊണ്ട് അവന്‍ പയറുപോലെ നടക്കുന്നു.. ഒരണപ്പുമില്ല... എനിക്കും ട്രക്കിംഗ് നല്ല പരിചയമായതുകൊണ്ട് പ്രശ്നമില്ലായിരുന്നു... റിസപ്ഷനും കോട്ടേജിനും ഇടയിലുള്ള ഈ ഭാഗം പ്ലാന്റെഷനാണ്.. എങ്കിലും ശരി കാട് തന്നെയായെന്നു പറയാം.. വെളിച്ചവുമില്ല.. പളനിയുടെ കൈയിലെ ടോര്‍ച്ചായിരുന്നു ആകെയുള്ള വെളിച്ചം.. ഞാന്‍ പിന്നെ എന്റെ മൊബൈലിന്റെ ഫ്ലാഷ് ഓണാക്കി അനുവിന്റെ കൈയില്‍ കൊടുത്തു.. എന്റെ തോളത്തും കൈയിലും ബാഗുകളും ഒരു കൈയില്‍ അവള്‍ മുറുകെ പിടിച്ചിരിക്കുന്നകൊണ്ടും മൊബൈല്‍ കൂടി പിടിക്കാന്‍ പറ്റില്ലായിരുന്നു..

പത്ത് മിനിറ്റ് ദൂരം പതിനഞ്ചു മിനിട്ടുകൊണ്ടാണ് ഞങ്ങള്‍ നടന്നു കേറിയത്.. കുന്നിന്റെ നെറുകയിലുള്ള കോട്ടേജ്.. കാറ്റാടി മരങ്ങള്‍ വളര്‍ന്നു നില്‍ക്കുന്ന ഭാഗത്ത് ചുറ്റും ഇലക്‌ട്രിക് ഫെന്‍സിംഗ് ഇട്ട ഭാഗത്തായിരുന്നു കോട്ടേജ്.. ഫെന്‍സിംഗിന്റെ ഇടയ്ക്കുള്ള ഗെയിറ്റ് കടന്നു ചെല്ലുന്നത് കോട്ടേജിന്റെ പുറകു വശത്തേയ്ക്കാണ്.. കാരണം മുന്‍ഭാഗം കീഴ്ക്കാംതൂക്കായ ചരിവാണ്‌... കനത്തില്‍ വേലി കെട്ടിയിട്ടുള്ളതുകൊണ്ട് കാല്‍തെന്നി വീണാലും വേലിയില്‍ തട്ടി നിന്നോളും..

“...സാര്‍.. യാനെ വറ വായ്പ്പിരുക്ക് അതിനാലെ സാപ്പാട്ക്ക് വരുമ്പോത് ഗെയിറ്റ് മൂടിയിട്ട് അന്ത വെളിയിലെ ഇരുക്കിറ സ്വിച്ച് ഓണ്‍ പണ്ണണോം... സരിയാ...?? ഇന്ത ടോര്‍ച്ച് വച്ചുക്കോ സാര്‍... വരുമ്പോത് ഉതവിയാറുക്കും” കോട്ടേജ് തുറന്നു ലൈറ്റൊക്കെ ഇട്ടുതന്നിട്ട് പോകുന്നതിനു മുന്‍പായി പളനി തലചൊറിഞ്ഞു നിന്നു..

“..പുരിഞ്ചിത് പളനി.. നാന്‍ പാത്തിക്കിറെ.. നീ ധൈരിയമാ പോങ്കോ..” അവനു ടിപ്പ് കൊടുത്ത് പറഞ്ഞു വിട്ടു.. കോട്ടേജില്‍ സോളാര്‍ ലൈറ്റുകള്‍ മാത്രമാണുള്ളത്.. അതും രാത്രി മുഴുവന്‍ കിട്ടില്ല അത്യാവശ്യത്തിനു ഉപയോഗിക്കാം എന്ന് മാത്രം.. ഒരു നീളന്‍ ഹാളും പുറകിലായി ചെറിയ ഒരടുക്കളയും.. (കുളിക്കാനുള്ള വെള്ളം ചൂടാക്കാനും അത്യാവശ്യം ഒരു ചായയിടാനുമോക്കെയുള്ള സൌകര്യമുണ്ട്) ടോയ്ലറ്റും, മുന്നില്‍ മുളകൊണ്ട് ഹാന്‍ഡ് റെയില്‍ കെട്ടിയ തിണ്ണയും.. അത്രയുമാണ് കോട്ടേജിന്റെ സൗകര്യം.. ഹാളില്‍ തന്നെ പുറകുഭിത്തിയോട് ചേര്‍ത്ത് ഒരു ഡബിള്‍കോട്ട് കട്ടില്‍ ഇട്ടിട്ടുണ്ട്.. 

💬 Comments

View all comments