0%

Chapter Title : ദേവരാഗം 16 [ദേവന്‍]

Author : ♥ദേവൻ♥ Read All Parts 1738

ആരോ കഴുത്തില്‍ കുത്തിപ്പിടിച്ചപോലെ തോന്നി എനിക്ക്... ഹൃദയം നുറുങ്ങുന്ന വേദനയോടെ അത്രയും പറഞ്ഞതും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു... ഞാനവളെ വിട്ട് മുഖം എതിര്‍ വശത്തേയ്ക്ക് തിരിച്ചു..

“...ദേവേട്ടാ...” എന്റെ കൈകള്‍ വിട്ടതും ഉറക്കത്തില്‍ നിന്നും ദു:സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നപോലെ അവള്‍ വിളിച്ചു... ഗുഹാമുഖത്ത്‌ നിന്നും പുറപ്പെട്ടതുപോലെ അവ്യക്തമായ തേങ്ങലോടെയുള്ള അവളുടെ വിളി കേട്ടിട്ടും എന്റെ കണ്ണുനീര്‍ അവളില്‍ നിന്നും മറച്ചു പിടിക്കാന്‍ ഞാന്‍ മുഖം തിരിച്ചിരുന്നു..

“...ഇങ്ങോട്ട് നോക്കിയേ..??” അവള്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ബലം പിടിച്ച് എന്റെ മുഖം അവള്‍ക്ക് നേരെ തിരിച്ച് കരഞ്ഞുകൊണ്ട് വിളിച്ചു..

“...അയ്യോ... ന്റെ വാവാച്ചീ... കരയല്ലേ... ന്റെ വിഷമംകൊണ്ട് ഞാമ്പറഞ്ഞു പോയതാ...” നിറഞ്ഞൊഴുകിയ എന്റെ കണ്ണുകളില്‍ അവള്‍ മുത്തി... എന്റെ മുഖം കൈകളില്‍ വാരിയെടുത്ത് മുഖം മുഴുവന്‍ ഉമ്മ വച്ചു..

“..വാവാച്ചിനെ നിക്ക് വിശ്വാസാ... ഒരുപാടിഷ്ടാ... വാവാച്ചീടെ മനസ്സ് കാണാതെ ഞാന്‍ അറിയാതെ എന്തോ പറഞ്ഞു പോയതാ... ന്റെ പോന്നെ... യ്യോ.. ഞാന്‍ എന്തൊക്കെയോ പറഞ്ഞല്ലോ ദേവീ... ന്റെ വാവാച്ചീനെ ഞാന്‍ കരയിപ്പിച്ചൂല്ലോ...” എന്റെ മുഖം മുഴുവന്‍ ഭ്രാന്തമായി ചുംബിക്കുന്നതിനിടയില്‍ അവളെന്തൊക്കെയോ പതം പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു... ഹൈവേയുടെ സൈഡില്‍ നിര്‍ത്തിയ കാറിലിരുന്നാണ് ഈ സ്നേഹപ്രകടനം എന്നൊന്നും അപ്പോള്‍ ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല... കുറച്ചു ദിവസമായി പരസ്പ്പരം പറയാതെ ഉള്ളിലൊതുക്കിയ വിഷമങ്ങള്‍ മുഴുവന്‍ രണ്ടുപേരും കരഞ്ഞു തീര്‍ക്കുകയായിരുന്നു... മുഖം മുഴുവന്‍ ചുംബിച്ചു തീര്‍ത്ത് അവളെന്റെ മുഖം മാറില്‍ അമര്‍ത്തി കരഞ്ഞുകൊണ്ടിരുന്നു... അവളുടെ പഞ്ഞിക്കുടങ്ങളില്‍ മുഖമര്‍ത്തി മനസ്സിലെ വിഷമങ്ങള്‍ പെയ്തൊഴിക്കുന്നതിനിടയില്‍ ഞാന്‍ മറ്റൊന്നുകൂടി മനസ്സിലാക്കി... ആദിയെ നഷ്ടപ്പെട്ട ആ രാത്രിയ്ക്ക് ശേഷം ഞാനാദ്യമായി കരഞ്ഞത് ഈ നിമിഷമായിരുന്നു എന്ന്‍.. മരണത്തില്‍പ്പോലും ഞാന്‍ എനിക്കൊപ്പം കൂടെക്കൂട്ടും എന്ന്‍ തീരുമാനിച്ചിരുന്ന എന്റെ പ്രാണന്‍ എന്നെ വിട്ടുപോകും എന്ന് തോന്നിയ ഈ നിമിഷം...

അവള്‍ സീറ്റിലേയ്ക്കിരുന്ന്‍ എന്റെ തോളില്‍ ചാഞ്ഞു... “..ഞ്ഞി ന്റെ ദേവേട്ടനെ ഞാനൊരിക്കലും അവിശ്വസിക്കില്ലാട്ടോ... ഇപ്പോഴും വിശ്വാസമില്ലാഞ്ഞിട്ടല്ല... നഷ്ടപ്പെടുമോന്നുള്ള പേടികൊണ്ടാ... ഒന്ന് പരാതി പറയാനാണേലും നിക്ക് ന്റെ വാവാച്ചീടെ അടുത്തല്ലേ സ്വാതന്ത്ര്യള്ളൂ... അതുകൊണ്ട് പറഞ്ഞുപോയതാ... വാവാച്ചീ ന്നോട് ക്ഷമിക്ക്ട്ടോ...” ഞാന്‍ അവളുടെ നെറുകയില്‍ ചുംബിച്ചു...

“...എനിക്കറിയാടി അനുക്കുട്ടീ...

💬 Comments

View all comments