0%

Chapter Title : ദേവസ്സി VS പദ്മിനി @ നെല്ലൂർ 3 [കുട്ടൂസ്]

Author : kuttoos Read All Parts 1.2K

ചിരിച്ചു കൊണ്ട് ദേവസ്സി തുടർന്നു......ഇത് അതിന്റെ ചില കോപ്പികൾ.......ഒറിജിനൽ ഇപ്പൊ സേഫ് ആയി വേണ്ടിടത്തു തന്നെ ഉണ്ട്........എങ്ങിനെ, ഇഷ്ടായോ നിനക്ക് ഈ റാസ്കലിന്റെ സമ്മാനം..........

അവിശ്വസനതയോടെ തന്നെ നോക്കിയ പദ്മിനിയോട് ദേവസ്സി തുടർന്നു....... '''''''ഞാനേ,,,,,ഒരു പാവം നാട്ടിൻ പുറത്തു കാരൻ......ഇപ്പൊ നിനക്ക് മനസ്സിലായി കാണും, ഏകദേശം, എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന്.......... ചെയറിലേക്കു അമർന്നു ചാഞ്ഞിരുന്ന്, രണ്ടു കയ്യും വിരലുകൾ പിണച്ചു കൂട്ടി തിരുമ്മി, പദ്മിനിയുടെ നേരെ ഉയർത്തി ഞൊട്ട വിട്ട് കൊണ്ട് ദേവസ്സി തുടർന്നു........

"""""അപ്പൊ, ഇനിയൊരു സംസാരം ഇല്ല,,, നാളെ മുതൽ, എന്റെ മോൾ, ക്ലാസ്സിൽ ഉണ്ടാവും.....അവർ എന്തൊക്കെയാണോ കംപ്ലൈന്റ്റ് തന്നിരിക്കുന്നത്, അതെല്ലാം, എത്രയും പെട്ടെന്ന്, അങ്ങ് ചെയ്തു കൊടുത്തേര്......... മേശയിൽ രണ്ടു കൈ കൊണ്ട് അടിച്ചിട്ട് ദേവസ്സി മെല്ലെ എണീറ്റു......തന്നെ നോക്കിയ പദ്മിനിയെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ടു പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു....... """"ഇത് വാടകക്കെടുത്ത തന്ത അല്ല....എന്റെ മോൾടെ കൂടെ കട്ടക്ക് നിക്കുന്ന തന്തയാ......അതിപ്പോ നിനക്ക് മനസ്സിലായില്ലേ......SO DON’T UNDERESTIMATE THE POWER OF A COMMON MAN…………. വലതു കയ്യുടെ വിരലുകൾ മടക്കി, ചൂണ്ടു വിരൽ അവരുടെ നേരെ ചൂണ്ടി കുലുക്കികൊണ്ടു മുരണ്ടു.... സ്തബ്ധയായി ഇരിക്കുന്ന പദ്മിനിയുടെ മുന്നിലൂടെ തിരിഞ്ഞു, മുണ്ടു മെല്ലെ വലതു കൈ കൊണ്ട് പൊക്കി, ഇടതു കയ്യിലൂടെ വരിഞ്ഞു, വലതു കൈ കൊണ്ട് മടക്കി കുത്തി, ഡോറിന്റെ ലോക്ക് എടുത്തു പുറത്തിറങ്ങി, വരാന്തയിലൂടെ ജെസ്സിയുടെ കൈ പിടിച്ചു കൊണ്ട് ദേവസ്സി നടന്നു.......

അപ്പച്ചാന്നും വിളിച്ചു, ജെസ്സി സ്പീഡിൽ ദേവസ്സിയുടെ കൂടെ നടന്നു........ ജെസ്സിയെ നോക്കി ചിരിച്ച ദേവസ്സിയുടെ

💬 Comments

View all comments