Chapter Title : ദേവസുന്ദരി 11 [HERCULES]
സൃഷ്ടിച്ചുകൊണ്ടിരുന്നു.
അതും വീക്ഷിച്ചുകിടന്ന ഞാൻ വാതിൽപ്പടിയിൽ നിന്നായാ രൂപം കണ്ട് ഞെട്ടിത്തരിച്ചു. കാറ്റിൽ പാറിപറന്ന മുടിയിഴകളോടുകൂടിയ പേടിപ്പിക്കുന്ന ഒരു ഇരുൾ രൂപം.
ഞെട്ടിപ്പിടഞ്ഞെണീറ്റ ഞാൻ ബെഡ്‌ഡിനു സൈഡിലെ സ്വിച്ചിൽ വിരലമർത്തി ലൈറ്റ് തെളിയിച്ചു.
തടകയായിരുന്നു അത്. പാതിരാത്രിക്ക് ആളെപ്പേടിപ്പിക്കാനായിട്ട് ഇറങ്ങിയേക്കുവാ ശവം...!!
ഞാനറിയാതെയൊന്ന് നെഞ്ചിൽ കൈവച്ചുപോയി. ഹൃദയതാളം ഇപ്പോഴും പഴയപടിയായിട്ടില്ല. ഇപ്പളറ്റാക്ക് വന്ന് ചത്തേനെ…! അങ്ങനൊരു കാഴ്ചയായിരുന്നു അത്.
"" പേടിപ്പിച്ചാളെക്കൊല്ലാൻ നോക്കുന്നോടി കോപ്പേ..!! ""
അന്നേരത്തെ ഞെട്ടലിൽ വായീന്ന് വീണുപോയതാണ്.
എന്റെ പ്രതികരണം കണ്ട് അവളൊന്ന് പതറി.
"" ഞാൻ… ഞാനിവിടെക്കിടന്നോട്ടെ…?! ""
അവൾടെവശ്യങ്കേട്ട ഞാൻ കാണുന്നത് സ്വപ്നം വല്ലോമാണോ എന്ന ചിന്തയിലായിരുന്നു.
"" എന്താന്ന്…??!! ""
ചോദ്യങ്കേട്ട ഞെട്ടലിൽ വായീന്ന് തെന്നിത്തെറിച്ച വാക്കാണത്. ഞെട്ടിപ്പാണ്ടാരമടങ്ങി നിക്കുമ്പോ ഞാൻ കേട്ടത് മാറിപ്പോയോ എന്ന സംശയവും ഇല്ലാതിരുന്നില്ല.
"" ഞാൻ… ഞാനിന്നിവിടെ കിടന്നോട്ടെ…!! ""
അപ്പൊ കേട്ടത് തെറ്റീട്ടില്ല എന്ന ആശ്വാസത്തോടെ ഇരുന്നപ്പോഴാണ് എന്താണ് അവളുടെ ആവിശ്യമെന്ന് ഓർക്കുന്നത്. അതോടെ ഒന്നൂടെ ഞെട്ടി.
"" ഏഹ്…. അതൊന്നുമ്പറ്റൂല… അപ്പർത്തെങ്ങാൻ പോയിക്കിടക്ക്… കൂടെക്കിടത്താൻപറ്റിയൊരു സാധനം…. ഉറക്കത്തില് നീയെന്നെക്കൊല്ലൂലാന്ന് ആര് കണ്ട്… !!""
"" പ്ലീസ്… ഞാനിവിടേതേലും മൂലക്ക് കിടന്നോളാ… ഒരു ശാല്യോഞ്ചെയ്യൂല… ""
"" അതൊന്നുമ്പറ്റൂല…!! ""
"" പ്ലീസ്… പേടിച്ചിട്ടാടാ...!""
എന്റീശ്വരാ… ഈ ഇടിയുമ്മിന്നലും പേടിയുള്ള ഇവളെയാണോ ഞാനിത്രേന്നാള് പേടിച്ചേ…! അയ്യേ…!!
ഞാനവളെ ഒരയ്യേ ഭാവത്തോടെ നോക്കിയപ്പോളവള് തുടർന്നു.
"" അത്… അത് ഞാനൊരു സ്വപ്നങ്കണ്ടു… സത്യായിട്ടും ഒറ്റക്ക് പേടിയായിട്ടാടാ… പ്ലീസ്…!! ""
എന്റെ ഭാവം കണ്ടിട്ടൊയെന്തോ അവള് വിവരിച്ചുപറഞ്ഞു.
ഓഹ് അപ്പൊ ഏതാണ്ട് ദുസ്വപ്നം കണ്ട്
💬 Comments
View all comments