0%

Chapter Title : ദേവസുന്ദരി 11 [HERCULES]

Author : Kambikathakal Read All Parts 1.1K

പിന്നെ ഫ്ലാറ്റിലെത്തുന്നത്. ചെന്ന് കയറിയപാടെ കുളിച്ച് ഫ്രഷ് ആയി കയറിക്കിടന്നു. തലവേദന ഇപ്പോൾ സ്ഥിരമായി മാറിയതുപോലെയാണ്. കുറേ നേരം സിസ്റ്റം ഉപയോഗിക്കുന്നതിനാൽ ആവണമത്.

അവിടിരുന്ന ഒരു ബാംമും എടുത്ത് തടവി കിടന്നതും നിദ്രയുടെ മടിത്തട്ടിലേക്ക് ഞാൻ യാത്രയായി.

ഇടക്ക് ജിൻസി വന്ന് കഴിക്കാൻ വിളിച്ചെങ്കിലും വേണ്ടായെന്ന് പറഞ്ഞ് കിടക്കുകയായിരുന്നു.

*******************

പിന്നീടുള്ള രണ്ടുദിവസം വലിയ സംഭവ വികാസങ്ങളൊന്നുമില്ലാതെ കടന്നുപോയി. താടകയും ഞാനും വാക്കുകൾ കൊണ്ട് പരസ്പരമുള്ള ചൊറിയലൊഴിച്ചാൽ ബാക്കിയെല്ലാം ശാന്തമായിത്തന്നെ കടന്നുപോയി.

ഓഫീസിലെ കളിയാക്കൽ അന്നത്തെ സംഭവത്തോടെ നിന്നിരുന്നു.

"" എടാ… നീയിപ്പോ എപ്പഴും ഓരോ ചിന്തയിലാണല്ലോ… എന്നതാ പ്രശ്നം?! ""

എന്നത്തേയുംപോലെ ജിൻസിയുടെ ഫ്ലാറ്റിലിരുന്നുള്ള അന്തിചർച്ചയ്ക്കിടെ ജിൻസിയുടെ ചോദ്യമായിരുന്നു അത്.

അപ്പോഴാണ് അമ്മു എന്നെ ശ്രെദ്ധിക്കുന്നത് എന്ന് തോന്നണു.

"" ഹേയ് ഒന്നുല്ലടീ… ഞാനെന്തോ ആലോയ്ച്ചെയാ…!! ""

"" അതന്ന്യാ ചോയ്ക്കണേ നിനക്കെന്തേലും പ്രശ്നോണ്ടോന്ന് എപ്പോനൊക്ക്യാലും അവന്റൊരു ചിന്ത… ""

"" കുഴപ്പൊന്നല്ല ജിൻസീ… അമ്മേപ്പറ്റിയൊക്കെ ഓർത്തതായിരുന്നു…!!""

"" എന്താപ്പോ അമ്മക്ക്…. ഞാനോരുകുത്തങ്ങ് വച്ചുതരും പറഞ്ഞേക്കാം…!! ബാക്കിയുള്ളോർടെ മൂടുകളയാനായിട്ട് ശവം…!! ""

അതിന് ഞാൻ വെറുതേ ഒന്ന് ചിരിച്ചുകാണിച്ചു.

"" ഹോ…! എന്താ ഇളി…. ഉമ്മ്… ചെല്ല് പോയിക്കിടക്കാൻ നോക്ക്… ഗുഡ് നൈറ്റ്‌…!!""

താടകയും ചർച്ചയിൽ ഞങ്ങൾക്കൊപ്പം ഉണ്ടാകുമെങ്കിലും അവൾ നേരത്തേ പോയി കിടക്കും. അങ്ങനെ ജിൻസിയെയും അമ്മുവിനേം വിഷ് ചെയ്തശേഷം ഞാൻ ചെന്ന് കിടന്നു.

എന്തുകൊണ്ടോ എനിക്ക് ഉറക്കം വരുന്നേയില്ലായിരുന്നു. ബാംഗ്ലൂർ നഗരത്തിന് മേൽ ഇരുണ്ടുകൂടിയ കാർമേഘങ്ങൾ പയ്യെ പെയ്തുതുടങ്ങി. ഇരുളിന്റെ മറനീക്കി ഇടയ്ക്കിടെ എത്തിനോക്കിയ മിന്നൽപ്പിണറുകളുടെ വെളിച്ചം എന്റെ റൂമിൽ ഓരോ നിഴൾരൂപങ്ങൾ

💬 Comments

View all comments