0%

Chapter Title : ദേവസുന്ദരി 11 [HERCULES]

Author : Kambikathakal Read All Parts 1.1K

""

എന്ന് മറുപടികൊടുത്തതും അവള് തന്ന മറുപടിക്കെട്ട് ഞാനങ്ങില്ലാണ്ടായി.

"" ആഹ്… നിനക്കല്ലേലും നാണോം മാനോമൊന്നുമില്ലല്ലോ…!! ""

"" മൊത്തത്തിനാറിനിക്കണ എനിക്കിത്തിരി നാണോമ്മാനോം കുറവാ…!! അല്ലേലും ചാണകക്കൂഴീവീണ എനിക്കതൊന്നും വല്യ നാറ്റായിട്ടൊന്നും തോന്നീല്ല…! ""

അതത്യാവശ്യം നല്ലരീതിക്ക് കൊണ്ടെങ്കിലും പിടിച്ച് നിൽക്കണല്ലോന്ന് ഓർത്ത് പറഞ്ഞ ഡയലോഗ് അവസാനിക്കുമ്പോ അത് താടകയെ നോക്കിയാണ് പറഞ്ഞത്.

അത് കണ്ടവളൊന്ന് പല്ല് കടിച്ചു. അപ്പൊ ഞാനുദ്ദേശിച്ചതാൾക്ക് മനസിലായി. നോം കൃതാർത്ഥനായി..!!

അങ്ങനെ തടകയെ ഊട്ടാനായി അത്യാവശ്യന്നല്ലയൊരു റെസ്റ്റോറന്റിൽ തന്നെയാണ് ജിൻസി കയറിയത്.

അവിടെ പോസ്റ്റടിക്കണല്ലോ എന്നോർത്ത് ഞാനൊരു ഷേക്ക്‌ ഓർഡർ ചെയ്തു. തരക്കേടില്ലാത്ത രുചിയൊക്കെ ഉണ്ടായിരുന്നെങ്കിലും എനിക്കെന്തോ അതങ്ങട് പിടിച്ചില്ല.

"" ഡീയമ്മു… നിനക്കിത് വേണോ…. എനിക്കിഷ്ടായില്ല…!! ""

ക്യാഷുകൊടുത്തുവാങ്ങിയ സാധനം ചുമ്മാ കളയണമെന്നോർത്താണ്‌ അത് ചോദിച്ചത്.

പക്ഷേ അമ്മുവിനുമ്മുന്നേ അതിലേക്ക് നോട്ടംപോയത് തടകയുടേതാണ്.

അവള് കഴിക്കണ വീറ്റ് പൊറോട്ട വായിൽ കുത്തിക്കയറ്റി രണ്ടുകവിളും വീർത്താണ് ഇരിക്കുന്നത്. എന്നിട്ടവൾടെയാ നോട്ടങ്കൂടെ കണ്ടതുമെനിക്ക് ചിരിവന്നുപോയി. എങ്കിലുമത് പുറത്തുചാടാതെ പിടിച്ചുനിർത്താൻ അത്യാവശ്യം നന്നായി മെനക്കെടേണ്ടിവന്നു.

വിശന്നാൽ ഇങ്ങനെയുമുണ്ടോ ആൾക്കാര്.!!

അമ്മുവതെടുത്തു കുടിക്കണത് കണ്ട് അവളെ നോക്കിപ്പേടിപ്പിക്കുന്ന താടകയേക്കണ്ടപ്പോൾ എന്റെ പിടിവിട്ടുപോയി.

എന്റെ ചിരികണ്ട് ഞെട്ടിയ ജിൻസിയും അമ്മുവും കൂടെ താടകയുടെ ഇരുത്തവും കഴിപ്പും ഭാവവും ഒക്കെ കണ്ടതോടെ ചിരിക്കാൻ തുടങ്ങി. ഒന്നും ചുറ്റും നോക്കിയപ്പോൾ കാണുന്നത് അവിടിരുന്നവരൊക്കെ നേർത്ത ഒരു ചിരിയോടെ ഞങ്ങളെ നോക്കുന്നതാണ്.

അതോടെ കക്ഷി അത്യാവശ്യം വൃത്തിയായിട്ട് ചൂളിപ്പോയി.

"" എടിയതാരും എടുത്തോണ്ടുപോവൂല…. പയ്യെക്കഴിക്ക്..!! ""

ചെറിയൊരു ചിരിയോടെ ജിൻസി അവളെനോക്കിപ്പറഞ്ഞെങ്കിലും അത് കേൾക്കാത്തപോലെ മുഖവും കുനിച്ചിരുന്നുള്ള തീറ്റയായിരുന്നു പിന്നീടങ്ങോട്ട്.

സന്ധ്യയോടടുത്തിട്ടാണ്‌

💬 Comments

View all comments