0%

Chapter Title : ദേവസുന്ദരി 11 [HERCULES]

Author : Kambikathakal Read All Parts 1.1K

"" എന്നെപ്പലരും വിളിക്കും… അതൊക്കെ നിന്നെബോദിപ്പിക്കേണ്ടാവിശ്യം എനിക്കില്ല…!! ""

എത്രയൊക്കെ അടങ്ങിയിരിക്കാം എന്നോർത്താലും സമ്മതിക്കില്ല… അവളല്ല… എന്റെ മനസ്…!!

എന്തോ പറയാനോങ്ങിയ അവൾ എന്തോ ഓർത്തിട്ടെന്നപോലെ അത് വിഴുങ്ങി. പിന്നെ ചുണ്ടുകോട്ടി എന്തോ പിറുപിറുത്ത് ഫോണിൽ നോക്കിയിരിപ്പായി.

"" നമുക്ക് പോണ്ടേ…!! ""

എന്റെ നോട്ടം മാറിയതും ചോദ്യമെത്തി.

"" ആരുങ്കെട്ടിവച്ചിട്ടില്ലല്ലോ…. പോണോങ്കി പോയ്ക്കൂടെ…!""

ചൊറിയുക എന്ന് തന്നെയാണ് എന്നെന്റെയുദ്ദേശം എന്ന് മനസിലാക്കിയപ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകി.

അത് കണ്ട് ഞാനൊന്ന് പതറാതിരിന്നില്ല. കാരണം അവളെ പേടിക്കണം. മാടമ്പള്ളിയിലെ മനോരോകിയാണ് മുന്നിലിരിക്കുന്നത്. പ്രാന്തി എന്ത് ചെയ്യുമെന്ന് ഒരു കണിയാനും പ്രവചിക്കാൻ പറ്റില്ല.!

"" താൻ എപ്പഴേലും കെട്ടിയെടുക്ക്…!""

എന്നുമ്പറഞ്ഞവൾ പുറത്തേക്കിറങ്ങിയപ്പോൾ തന്നെ ജിൻസി കാറുമായി ഓഫീസിന് മുന്നിലെത്തിയിരുന്നു.

എന്നെയൊന്ന് കലിപ്പിച്ച് നോക്കി തടകചെന്ന് കാറിൽ കയറി. പിന്നാലെ ഞാനും.

"" ജിൻസി…. എനിക്കെന്തേലുങ്കഴിക്കണം… നല്ല വിശപ്പുണ്ട്… ഏതേലും റസ്റ്റോറന്റിൽ നിർത്തുവോ…!? ""

കാറ് നീങ്ങിതുടങ്ങിയപ്പഴേ തടകയുടെ നാവ് ചലിച്ചു.

"" അതെന്നതാ പെട്ടന്നൊരു വെശപ്പ്… രണ്ടുങ്കൂടെ തല്ലുപിടിയായിരുന്നോ ഓഫീസിൽ… ഏഹ്..""

എന്തോ വല്യതമാശ പറഞ്ഞമട്ടിലിരുന്ന് സ്വയം ചിരിച്ച ജിൻസിയെ ഞാനറിയാതെയൊന്ന് നോക്കിപ്പോയി…

ഇനിയമ്മൂന്റെ കൂടെനടന്നിട്ടാണോയെന്തോ..!! കാരണമവളുടെ വായീന്നാണ് ഇതുപോലുള്ള ഊളച്ചളികൾ പൊതുവെ വരാറ്.

"" ഉച്ചക്കൊന്നുങ്കഴിച്ചില്ലടീ… ഹോ..!! ""

"" അതെന്നാ കഴിക്കാഞ്ഞേ… ""

ജിനിസിയുടേത് ന്യായമായ ചോദ്യമായിരുന്നു.

"" രാവിലെച്ചെന്നപ്പോമുതലുള്ള അവരുടെ സംസാരോം നോട്ടോം കാണണം…. തൊലിപൊളിഞ്ഞുപോയി… പിന്നേങ്കേറിച്ചെന്ന് കോമഡിപ്പീസാവാൻ തോന്നീല…!""

അഭിരാമിയുടെ ശബ്ദം നന്നേ പതിഞ്ഞുപോയിരുന്നു.

അതിനാരുമൊന്നും പറഞ്ഞില്ലേലും

"" നീയുമൊന്നും കഴിച്ചില്ലേടാ…?!""

എന്നയവളുടെ ചോദ്യം എനിക്ക് നേരെവന്നു.

" ആഹ്… ഞാങ്കഴിച്ചതാ…

💬 Comments

View all comments