0%

Chapter Title : ദേവസുന്ദരി 11 [HERCULES]

Author : Kambikathakal Read All Parts 429

കഴിക്കുന്നതിനിടെയാണ് അവളുടെയാ ഡയലോഗ് വന്നത്. അതോടെയാവളുടെ ചുണ്ടിലൊരു ചിരി മിന്നിമാഞ്ഞു.

അത് ജിൻസി കണ്ടെന്നു തോന്നണു.

"" നീ ചിരിക്കുവൊന്നും വേണ്ടമോളെ… ലേശം ഉളുപ്പുണ്ടേ വേണ്ടാന്നും പറഞ്ഞേച്ച് നീയിപ്പോ ഇത് വാങ്ങിക്കഴിക്കുവോ..!! ""

തടകയോടായി ജിൻസി പറഞ്ഞത് കേട്ടപ്പോ അവളൊന്ന് ചൂളി..

"" അതിനാരാ വേണ്ടാന്ന് പറഞ്ഞേ…! ഞാനൊന്നും പറഞ്ഞില്ലല്ലോ…!""

അവൾ കുട്ടികള് പറയണപോലെയത് പറഞ്ഞപ്പോൾ എല്ലാരുമവളെ നോക്കി ചിരിച്ചു.

പിന്നീട് അവിടേം ഇവിടേം ഒക്കെ കറങ്ങി സന്ധ്യയായപ്പോഴാണ് തിരിച്ച് ഫ്ലാറ്റിലെത്തുന്നത്.

""കണ്ണാ…! ഞങ്ങള് നാളെ രാവിലെ പോവൂട്ടോ…! ""

പാർസൽ വാങ്ങിച്ചോണ്ടുവന്ന ബിരിയാണി എല്ലാവരും ഒപ്പമിരുന്നു കഴിക്കുമ്പോഴാണ് അമ്മ അത് പറഞ്ഞത്.

"" അതെന്താ… അമ്മയന്ന് പറഞ്ഞേയല്ലേ ഒരാഴ്ച ഇവിടെ നിന്നിട്ടേ പോവുള്ളൂന്ന്..!! ""

അത് കേട്ടപ്പോൾ സത്യത്തില് എന്തോ വല്ലാണ്ട് സങ്കടം തോന്നുന്നുണ്ടായിരുന്നു.

"" ശങ്കരേട്ടന്റെ ഏതോ ബന്ധു മരിച്ചെടാ… പുള്ളിയിന്ന് വയനാടേക്ക് പോയി. ഇനി ചടങ്ങൊക്കെ കഴിഞ്ഞേ തിരിച്ചുവരുള്ളൂ. അതുവരെ എവിടെയാരുമില്ലാണ്ട് എങ്ങനെയാ… ഒന്നുല്ലേ ടോമിക്ക് ഭക്ഷണമെങ്കിലും കൊടുക്കണ്ടേ…!! ""

ടോമി വീട്ടിലെ നായ്ക്കുട്ടിയാണ്. ഞാൻ ബാംഗ്ലൂർക്ക് വരുന്നതിന്റെ ഒന്നരമാസം മുന്നെയാണ് അവനെ വാങ്ങിക്കുന്നത്. ബീഗിൾ ബ്രീഡാണ് ടോമി. അടുത്ത വരവിന് അവനെ ഇവിടേക്ക് കൊണ്ടുവരണം എന്നൊക്കെ ഓർത്ത് ഇരിക്കുവായിരുന്നു ഞാൻ.

"" അമ്മേ… എന്നാലും..!! ""

"" ഒരെന്നാലുമില്ല… ഞങ്ങള് ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെ ബുക്ക്‌ ചെയ്തെയാണ്. ""

അച്ഛനാണ് പറഞ്ഞത്. പിന്നേ ഞാനെന്ത് പറയാനാണ്.

അതോടെ ഞാനാകെ ഡൌൺ ആയി. ഭക്ഷണം പോലുമിറങ്ങാത്ത അവസ്ഥ.

"" ഞാനിവിടെ ഏട്ടന്റൊപ്പം നിന്നോട്ടെയാമ്മേ…!! ""

അല്ലി ഒരു വിങ്ങലോടെ ചോദിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.

"" നിനക്കിവിടേക്ക് അഡ്മിഷൻ നോക്കുന്നുണ്ട്… അപ്പൊ ഒരുമാസം കഴിഞ്ഞ് ഇവിടെ വന്ന് നിക്കാട്ടോ… ഇപ്പൊ നമുക്ക് വീട്ടിലേക്ക് പോവാം…! ""

അച്ഛനവളെ ആശ്വസിപ്പിക്കുന്ന പോലെ പറഞ്ഞപ്പോൾ അവൾ കണ്ണീരോടെ തലയാട്ടി.

വെറുതേ പത്രത്തിൽ വിരലിട്ടിളക്കി കുറച്ച് നേരമിരുന്ന് ഞാനെണീറ്റ് കൈ കഴുകി നേരെ റൂമിലേക്ക് ചെന്നു.

എന്തുകൊണ്ടോ വല്ലാത്തൊരു സങ്കടം എന്നിൽ നിറയുന്നു. അമ്മ എന്തൊക്കെയോ എന്നിൽ നിന്ന് ഒളിക്കുന്നപോലെയും പഴയ പോലെ എന്നോട് പെരുമാറാത്തപോലെയുമൊക്കെ എനിക്ക് തോന്നിക്കൊണ്ടിരുന്നു.

💬 Comments

View all comments