Chapter Title : ദേവസുന്ദരി 11 [HERCULES]
പുറത്ത് നിന്നാണ് ഭക്ഷണം കഴിച്ചത്.
"" ഏട്ടാ… എനിക്ക് ഐസ്ക്രീം വാങ്ങിത്തരുവോ..?! ""
അല്ലി എന്റെ പിന്നാലെ കൂടീട്ടുണ്ട്. ഇനിയത് കിട്ടാതെ അവളടങ്ങില്ല.
"" ഒരെണ്ണത്തിലൊതുക്കണം… നിനക്ക് പണ്ടേയുള്ള സൂക്കേടാ ഐസ്ക്രീം വലിച്ചുകേറ്റി തൊണ്ടവേദനയാന്നും പറഞ്ഞുള്ള കരച്ചില്…! അതോണ്ടൊരെണ്ണം വേണേ വാങ്ങിച്ചു തരം… ""
അത് കേട്ട് പെണ്ണോന്ന് ചിണുങ്ങിയെങ്കിലും ഒരെണ്ണം മതിയെന്ന് പറഞ്ഞു.
"" അതേയ് അവൾക്ക് മാത്രം പോരാ ഞങ്ങൾക്കും വേണം…!! ""
ഇത് കേട്ടോണ്ട് വന്ന അമ്മുവും ജിൻസിയും വിളിച്ചുപറഞ്ഞു.
"" ഡീ നിനക്ക് വേണോ..?!! ""
അവർക്കൊപ്പമുണ്ടായിരുന്ന തടകയോട് ജിൻസി ചോദിച്ചെങ്കിലും അവളതിന് മറുപടിയൊന്നും കൊടുത്തില്ല.
"" ഓഹ് വേണ്ടേൽ വേണ്ട…!! എടാ രണ്ടെണ്ണങ്കൂടെ… സ്ട്രോബെറി ""
ജിൻസി എന്നോട് പറഞ്ഞു.
താടക ഒന്നും പറഞ്ഞിരുന്നില്ലായിരുന്നു എങ്കിലും അവൾക്കും വേണം എന്ന് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒരുപക്ഷെ ഇന്നലത്തെ സംഭവത്തോടെയുണ്ടായ ചമ്മലാവാം അവളുടെ മൗനത്തിനു കാരണം.
ഞാനും അല്ലിയും ചെന്ന് ഐസ്ക്രീം വാങ്ങിച്ചു. എന്തുകൊണ്ടോ ഞാൻ അപ്പോൾ തടകക്ക് കൂടി വേണ്ടിയും വാങ്ങിയിരുന്നു. അതെന്തിനാണെന്ന് എനിക്കറിയില്ല. ഇനി വീണ്ടുമാ മനസാക്ഷി കാരണമാണോ എന്തോ…ഏത്..!!
ഐസ്ക്രീം എല്ലാവർക്കും കൊടുത്ത് അവസാനം ഉണ്ടായ ഒരെണ്ണം അല്ലി താടകക്ക് കൂടെ കൊടുത്തതും ജിൻസിയുടെ വിളയാട്ടം തുടങ്ങി.
"" രണ്ടുന്തമ്മില് വഴക്കാണെലെന്താ… എന്തൊരു സ്നേഹാന്ന് നോക്യേ… അവനവക്ക് വേണ്ടി ഐസ്ക്രീമൊക്കെ വാങ്ങിക്കൊടുക്കണു…!! എന്നിട്ട് പറയുമ്പോ രണ്ടും കണ്ടാ കീരീം പാമ്പും..!! ""
കോപ്പ് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി. അല്ലേലും എനിക്കെന്തിന്റെ കേടായിരുന്നു. ആജന്മ ശത്രുവിന് ഐസ്ക്രീം വാങ്ങിക്കൊടുത്തേക്കുന്നു ഊള…!! മനസാക്ഷി ഒരൊറ്റയാള് കാരണം വീണ്ടും വീണ്ടും
💬 Comments
View all comments