0%

Chapter Title : ദേവസുന്ദരി 11 [HERCULES]

Author : Kambikathakal Read All Parts 431

അല്ലാണ്ട് പിന്നേ…! ഈ പത്തിരുപത്തിയാറ് വയസുള്ള എന്നെപ്പോലുള്ളവരെ കുട്ടൂസേ മോനൂസേ എന്നൊക്കെ വിളിക്കുന്നതിത്തിരി കോമെഡി ആയ്ട്ട് ആണ് എനിക്കെപ്പഴും തോന്നാറ്. ഒരുമാതിരി ഗുണ്ടകൾക്ക് ഇക്കിളി സുകു എന്ന് പേരിട്ടമാതിരി.!!

അങ്ങനെ ഫുഡ്‌ അടിയൊക്കെ കഴിഞ്ഞ് അവർ ഇറങ്ങാൻ തയാറായി. ജിൻസിക്കിന്ന് ഡ്യൂട്ടി ഉണ്ട്. അമ്മുവും ഇന്ന് തിരിച്ച് ജോയിൻ ചെയ്യുകയാണ്. അവർ രണ്ടുപേരും രാവിലേ ഇവിടേക്ക് വന്ന് അവരെയൊക്കെ കണ്ട് യാത്ര പറഞ്ഞൊക്കെയാണ് ജോലിസ്ഥലത്തേക്ക് പോയത് തന്നെ. ഞാൻ ഇന്ന് ലീവ് ആക്കി. താടകയും ലീവ് ആണെന്നുതോന്നുന്നു. കാരണം ഓഫീസിലേക്കുള്ള ഒരുക്കങ്ങളൊന്നും തന്നെ നടന്നിട്ടില്ല.

ഞാനും അല്ലിയും അമ്മയും അച്ഛനും എയർപോർട്ടിലേക്ക് യാത്രയായി. കൂടെ താടകയും ഉണ്ട്. ഞാനാണ് ഡ്രൈവ് ചെയ്തത്. കാർ കൊണ്ടുപോവാത്തത് ഉപകാരമായിരുന്നു. എന്നും ബസ്സിലെ ഉന്തും തള്ളും സഹിക്കേണ്ടല്ലോ…!!

"" ഞങ്ങളെന്നാ പോട്ടേടാ…!! ""

അച്ഛനെന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.

അതിന് മറുപടി പറയാതെ അച്ഛനെ നോക്കിനിന്നപ്പോൾ അച്ഛൻ തുടർന്നു.

"" നിനക്കെന്നോട് ദേഷ്യുണ്ടോടാ…! ഉണ്ടാവുംന്ന് അറിയാം… നിന്റെകൂടെ അഭിപ്രായം ഞാൻ നോക്കേണ്ടതായിരുന്നു.""

"" ഹേയ്… അതൊക്കെ കഴിഞ്ഞില്ലേ… ഇനീപ്പോ പറഞ്ഞിട്ടെന്തിനാ…! കുഴപ്പല്ല… ""

സത്യത്തില് എനിക്കച്ചനോടല്പം നീരസം തോന്നിയെന്നത് സത്യം തന്നെയാണ്. പക്ഷേ അത് മറച്ചുവച്ചു.

ഞാൻ പറഞ്ഞത് കേട്ട് അച്ഛൻ എന്നെ കെട്ടിപ്പിടിച്ചു.

കുറേ നാളുകൾക്ക് ശേഷമാണ് അച്ഛനെന്നെ ഇങ്ങനെയൊന്ന് ചേർത്തുപിടിക്കുന്നത്. ആ നെഞ്ചിൽ മുഴുവൻ ഞങ്ങളോടുള്ള സ്നേഹമാണെങ്കിലും അപൂർവമായി മാത്രമേ അച്ഛനത് പ്രകടിപ്പിക്കൂ.

കുറച്ചപ്പുറം അമ്മ തടകയേം ചുറ്റിപ്പിടിച്ച് നിൽപ്പുണ്ട്. ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു.

രണ്ടാൾടേം കണ്ണ് നിറഞ്ഞിരുന്നു.

"" കണ്ണാ ഞങ്ങളെന്നാ പോട്ടേട… നീയിവളേം കൂട്ടിയൊന്ന് വീട്ടിലേക്ക് വരണം… അത് അധികം വൈകിപ്പിക്കണ്ട കേട്ടോടാ…! ""

"" ഹ്മ്മ്… വരാം…. കുറച്ചുദിവസം അടുപ്പിച്ച് ലീവ് കിട്ടുവാണേൽ അപ്പൊ അങ്ങെത്തിക്കോളാം.. ""

അമ്മയുടെ കവിളിൽ ഒരുമ്മയും കൊടുത്ത് അത് പറഞ്ഞപ്പോൾ അല്ലി കിടന്ന് ചിണുങ്ങി.

"" അമ്മക്ക് മാത്രേയുള്ളോ…. എനിക്കില്ലേ..""

ഞാനൊരു ചിരിയോടെ അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുണ്ടമർത്തി.

"" സന്തോഷായിട്ട് പോയിട്ട് വാ… ഞാൻ പെട്ടന്നങ്ങുവരാട്ടോ.. ""

അല്ലിയെ ചേർത്ത് പിടിച്ചത് പറഞ്ഞപ്പോൾ അവളും എന്റെ

💬 Comments

View all comments