0%

Chapter Title : ദേവസുന്ദരി 11 [HERCULES]

Author : Kambikathakal Read All Parts 416

ചെറുതായി വിശന്നു തുടങ്ങിയിട്ടുണ്ട്.

എത്രകാലം ജിൻസിയെ ബുദ്ധിമുട്ടിക്കാനാണ്.

ഒന്നും ഉണ്ടാക്കാൻ അറിയില്ലേലും ജിൻസിയെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട എന്ന തീരുമാനത്തിൽ ഞാൻ ആ സാഹസത്തിനുമുതിർന്നു… അത് തന്നെ പാചകം.

"എന്റീശ്വര… ഫുഡ്‌പൊയ്സൺ അടിച്ച് ചാവാണ്ടിരുന്നാ മതിയായിരുന്നു…"

സ്വന്തം കഴിവിൽ നല്ല വിശ്വാസം ഉള്ളോണ്ട് ഈശ്വരനെ വിളിച്ചുതന്നെ തുടങ്ങി.

അമ്മ ഉണ്ടായിരുന്നപ്പോൾ വാങ്ങിവച്ച സാധനങ്ങൾ ഒക്കെ ഇരിപ്പുണ്ട്. ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ ദേയിരിക്കണു രണ്ട് ദിവസം മുന്നേ അമ്മ ഫ്രിഡ്ജിൽ കയറ്റിയ ദോശമാവ്

"ഇതിപ്പോ ലാഭയല്ലോ… "

അങ്ങനെ ഒരു പാൻ എടുത്ത് സ്റ്റവ് ഓൺ ചെയ്ത് അതിന് മേലെ വച്ചു.

പാൻ ചൂടായപ്പോൾ കുറച്ച് എണ്ണ പുരട്ടി മാവ് നടുവിൽ ഒഴിച്ച് തവി കൊണ്ട് തന്നെ പരത്താൻ നോക്കി.

ചന്ദ്രക്കല മുതൽ ഉള്ളിവടയുടെ ഷേപ്പ് വരെ ഓരോവട്ടം ഒഴിച്ച് പരത്തിയപ്പോഴും ഉണ്ടായിക്കൊണ്ടിരുന്നു…എന്തിനേറെ അന്യഗ്രഹജീവി എന്ന് തോന്നിക്കുന്ന എത്രയെണ്ണം..!!

പക്ഷേ തൊറ്റ് പിന്മാറാൻ ഞാനൊരുക്കമല്ലായിരുന്നു. അങ്ങനെ ദോശമാവ് ഏതാണ്ട് തീരാറായപ്പോഴേക്കും ഏതാണ്ട് ദോശയുടെ ഷേപ്പിനോട് തട്ടിക്കാവുന്ന ഒരു രൂപത്തിലേക് ഞാൻ എത്തിച്ചേർന്നു.

യുറേക്കാ… യുറേക്കാ… എന്നും വിളിച്ച് ആർകിമിഡീസ് തുണിയില്ലാണ്ട് ഓടിയപോലേ ഓടാനുള്ള സന്തോഷം ആയിരുന്നെനിക്കപ്പോൾ.

അങ്ങനെ ഒരു മൂന്ന് ദോശ ചുട്ട് അതൊരു പ്ലേറ്റിലേക്ക് മാറ്റിവച്ച് നോക്കുമ്പോഴാണ് മീൻവേട്ടാനിരിക്കുമ്പോൾ നോക്കിയിരിക്കണ പൂച്ചയെപ്പോലെ എന്നെയും ദോശയേയും മാറിമാറി നോക്കുന്ന താടക എന്റെ കണ്ണിൽ പെട്ടത്.

ആള് കുളിച്ച് ഒരുങ്ങി നിൽപ്പാണ്. പുതിയ ഡ്രസ്സ്‌ ആണ്. ഒരുപക്ഷെ ജിൻസിയോട് എങ്ങാനും പറഞ്ഞ് വാങ്ങിപ്പിച്ചതാവും.

" മ്മ്മ്മ് …. ന്താ…?! "

അവളെക്കണ്ട ഞാൻ തിരക്കി.

"മ്മ്ച്ചും…"

അവളൊന്നുമില്ല എന്ന അർത്ഥത്തിലൊന്ന് തോളുകുലുക്കി. വീണ്ടും അവളുടെ നോട്ടം ദോശയിലേക്ക് നീണ്ടു.

അപ്പൊ ദോശയുടെ മണമടിച്ച് ഇറങ്ങിവന്നതാണ് ശവം. വിശപ്പ് കാണും.

എന്നോട് ചോദിക്കാനുള്ള മടികൊണ്ടാണ് ഇവിടെ ചുറ്റിപ്പറ്റി നിക്കണത്…

" ന്നാ… വേണേലുണ്ടാക്കിത്തിന്ന്… "

എന്നുമ്പറഞ്ഞ് ഞാൻ മാവ് അവിടെ വച്ച് ഉണ്ടാക്കിവച്ച ദോശ എടുത്ത് കുറച്ച് പഞ്ചസാര എടുത്ത് ഇട്ടു. അല്ലാണ്ട് കറിയുണ്ടാക്കാനും മാത്രമൊക്കെയുള്ള അഹങ്കാരമൊന്നും എനിക്കില്ലായിരുന്നു.

എന്നിട്ടും അവിടെ ചുറ്റിതിരിഞ്ഞ അവളെക്കണ്ട എനിക്ക് ഇത്തിരി ദേഷ്യം വന്നു.

ഞാൻ ആ കലിപ്പിൽ

💬 Comments

View all comments