0%

Chapter Title : ദേവസുന്ദരി 11 [HERCULES]

Author : Kambikathakal Read All Parts 418

അവളെ നോക്കിയതും

" അത്… അതെനിക്ക് ഉണ്ടാക്കാനൊന്നും അറിയില്ല… "

"അഹ്… എനിക്കും അറിയില്ലായിരുന്നു… ദേ ഇപ്പൊ പഠിച്ചേയുള്ളു… അതുപോലങ്ങ് ഉണ്ടാക്കിയേച്ചാ മതി… അല്ലാണ്ട് ഞാനുണ്ടാക്കിത്തന്നിട്ട് നീന്റണ്ണാക്കിലേക് ഒന്നുമിറങ്ങൂന്ന് കരുതണ്ട…! "

പറഞ്ഞ് നാക്ക് വായിലിട്ടപ്പൊത്തന്നെ കാളിങ് ബെൽ മുഴങ്ങി… "സത്യം…. " എന്ന് പറയാൻ ഒരുങ്ങിയതാ… പിന്നെ വേണ്ടാന്ന് വച്ചു.

അവൾ ചെന്ന് ഡോർ തുറന്നപ്പോ ദേണ്ടേ ഒരു കാസറോളുമായി ജിൻസിയും അമ്മുവും നിക്കുന്നു.

" ഇതെവിടുന്നാ ദോശ… "

ജിൻസിയൊരു അത്ഭുതത്തോടെ ഞാൻ കഴിച്ചോണ്ടിരുന്ന ദോശയിലേക്ക് ഉറ്റുനോക്കി.

" അത് ഞാനുണ്ടാക്കിയതാ… "

തേല്ലോരഭിമാനത്തോടെയാണ് ഞാൻ പറഞ്ഞത്.

" പ്ഫാ… നാറി…. എങ്കിപ്പിന്നെ നിനക്കിന്നലെ എഴുന്നള്ളിക്കായിരുന്നില്ലേ…. അവൻ ദോശയൊണ്ടാക്കാൻ നടക്കണു… നിന്റെക്കെ അണ്ണാക്കിത്തള്ളിതരാൻ രാവിലെ അഞ്ചരക്കെണീറ്റ് തുടങ്ങിയ പണിയാ… എന്നിട്ടവൻ….. ന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട നീയ്… "

എന്റെ അഭിമാനം അവളുടെ ആ ഒറ്റ ആട്ടിൽ

സ്വയം കുഴികുത്തി സുഷുപ്തിയിലാണ്ടു. ജിൻസിയെ കാണുമ്മിഴിച്ച് നോക്കിയിരുന്നപ്പോൾ തടകയുടെ എക്കിച്ചിരി കേട്ടത്. പൊട്ടിവന്ന ചിരിയടക്കാൻ പാടുപെടുകയായിരുന്നു അവൾ.

ഞാനുണ്ടാക്കിയിട്ട് അവളൊന്നും തിന്നില്ലയെന്ന് പറഞ്ഞ് നാവ് വായിലേക്കിട്ടതും ജിൻസി ഫുഡ്മായിവന്നത് കണ്ടുള്ള കളിയാക്കലാണ്‌ അത്. സത്യത്തില് ഞാനൊന്ന് ചൂളിപ്പോയി.

പക്ഷെയതൊട്ടും പുറത്ത് കാണിച്ചില്ല.

പക്ഷേ കാസറോളിലെ വിഭവം കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി.

ഓട്ടട… എനിക്കേറ്റവും ഇഷ്ടപ്പെട്ട പലഹാരം.

ഞാനതെടുക്കാൻ കൈനീട്ടിയപ്പോൾ ജിൻസിയെന്നെ തടഞ്ഞു.

" അങ്ങനെ നീയിപ്പോ ഇതീന്നെടുത്തു ഞണ്ണണ്ട…. എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്ക്യ ദോശയല്ലേ… അത് ഞണ്ണിയേച്ചാ മതി… "

പിന്നൊന്നും പറയാതെ കൊതിയടക്കി പഞ്ചസാരേം മുക്കി ദോശ തിന്നുമ്പോൾ

" എന്ത് രുചിയാ ജിൻസിയിതിന്… ആാാഹ…"

എന്നുമ്പറഞ്ഞ് താടകയെന്നെ പ്രലോഭപ്പിച്ചു.

പിന്നെയും എന്തൊക്കെയോ പറഞ്ഞെങ്കിലും അതൊന്നും കേൾക്കാത്തമട്ടിലിരുന്ന് ദോശയും തിന്ന് ഞാനെണീറ്റ് പോയി.

എന്തൊക്കെപ്പറഞ്ഞാലും ഇഷ്ടപ്പെട്ട ഭക്ഷണം മുന്നീക്കൊണ്ട് വച്ച് അതൊന്ന് തൊടാമ്പോലും സമ്മയ്ക്കാത്തേന്റെ കലിപ്പിലായിരുന്നു ഞാൻ.

അമ്മു വീണ്ടും പഴയപടി ആയിട്ടുണ്ട്. വീണ്ടും സോറി പറയാൻപോയി അവളെ സങ്കടപ്പെടുത്തണ്ട എന്നോർത്ത് ഞാൻ പിന്നെയതേപ്പറ്റി ഒന്നും ചോദിക്കാൻ പോയില്ല.

റൂമിൽച്ചെന്ന് ബാഗും എടുത്ത് അമ്മുവിനോടും ജിൻസിയോടും പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ താടക കഴിത്തം മതിയാക്കി എന്റെ പിന്നാലെ വന്നു. ഞാൻ

💬 Comments

View all comments