Chapter Title : ദേവസുന്ദരി 11 [HERCULES]
കൂട്ടാതെ പോകുമെന്ന് കരുതിയാവും. ബസ്സിന് പോണ ഞാനെന്തിനു അവളെ കൂട്ടണം.
"" അതേയ്…. വണ്ടിയെടുക്കണില്ലേ… ""
പാർക്കിങ്ങും കഴിഞ്ഞ് നടന്നയെന്നെക്കണ്ട് തടകയൊരു സംശയത്തോടെ ചോദിച്ചു.
"" നിന്റച്ഛൻ കൊണ്ടുവച്ചിട്ടുണ്ടോ കിണ്ടി…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട… ""
അപ്പോഴായിരിക്കണം അവളും അതോർത്തത്. പിന്നെ ഒന്നും മിണ്ടാണ്ട് പിന്നാലെ വന്നു.
ബസ്‌റ്റോപ്പിൽ ഉള്ള തിരക്ക് കണ്ട് മനസ് മടുത്തതാണ്. പക്ഷേ പോയില്ലേലും ജോലിയൊക്കെ ഞാൻതന്നെ ചെയ്യണമല്ലോ എന്നോർത്തപ്പോൾ അവിടെ ബസ്സും കാത്ത് നിന്നു.
അങ്ങനെ ബസ്സിൽ തിക്കിത്തിരക്കി ഓഫീസിനു മുന്നിൽ ചെന്നിറങ്ങി. ഓഫീസിൽ കയറുമ്പഴേ എന്നേം തടകയേയും നോക്കിയുള്ള അവരുടെ ആക്കിച്ചിരി കണ്ടപ്പഴേ ഇവിടേം അത് ഫ്ലാഷ് ആയെന്നെനിക്ക് മനസിലായി.
ചാണകക്കുഴിയിൽ വീണ് ആകെ നാറിനിക്കണ എനിക്കെന്ത് പട്ടിത്തീട്ടം…!
അവർക്ക് പട്ടിവിലകൊടുത്ത് കാബിനിലേക്ക് നടക്കുമ്പോൾ തലതാഴ്ത്തി തന്റെ കാബിനിലേക്ക് പോവുന്ന തടകയെയാണ് കണ്ടത്.
അതിന് വലിയ വിലകൊടുക്കാതെ ഞാനെന്റെ ജോലികളിലേക്ക് കടന്നു. രണ്ടുദിവസങ്കൊണ്ട് അത്യാവശ്യം ഫയലുകളൊക്കെ വന്ന് കിടപ്പുണ്ട്. അതൊക്കെ ക്രോസ് ചെക്ക് ചെയ്ത് മാറ്റിവച്ചു. രഘു ഭായ് വന്ന് ഇടക്ക് നോക്കിവെക്കണ ഫായലൊക്കെ തടകയുടെ അടുത്തേക്ക് കൊണ്ടുപോകുന്നുണ്ട്.
പുള്ളി എന്നോട് കാര്യങ്ങളുടെ സത്യാവസ്ഥ ചോദിച്ചെങ്കിലും ഒന്നും പറയാനുള്ള മൂഡിൽ അല്ലായിരുന്നു ഞാൻ.
"" കേട്ടത് മുഴുവൻ സത്യമൊന്നുമല്ല ഭയ്യ…. പക്ഷേ ഇപ്പൊ അവളെന്റെ ഭാര്യയാണ് ""
വീണ്ടും വീണ്ടും അയാൾ ചോദിച്ചപ്പോൾ അത്രമാത്രം പറഞ്ഞ് അയാളെ ഒഴിവാക്കി.
" എന്റെ ഭാര്യ…!! "
അതാലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു. ആജന്മശത്രുക്കളായ ഞങ്ങൾ കല്യാണം കഴിച്ചു എന്ന് പറയണതിലും വലിയ തമാശയെന്താണ്. ജീവിതം നായനക്കിയെന്ന് കേട്ടിട്ടുണ്ടാവും… പക്ഷേ എന്റെ ജീവിതം താടകയാണ് നക്കിയത്.
ജോലിയൊക്കെ ഏതാണ്ടോതുക്കി ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴും താടക അവളുടെ കാബിൻ വിട്ട് പുറത്തിറങ്ങിയിട്ടില്ല.
അത് കാര്യമാക്കാതെ ഞാൻ കാന്റീനിലേക്ക് ചെന്നു.
സഹപ്രവർത്തകരുടെ കളിയാക്കലിന്റെയും കുത്തുവാക്കുകളുടെയും കാഠിന്യമേറിയെങ്കിലും ഭക്ഷണത്തിന്റെ വിലയറിയാവുന്നതുകൊണ്ട് അതിന് ചെവികൊടുത്തില്ല.
" സാർ… എങ്ങനുണ്ടായിരുന്നു… മാഡമെങ്ങനാ കൊള്ളാവോ… ഞങ്ങൾക്കെന്തേലും ഹോപ്പുണ്ടോ… "
ഒരുത്തൻ വിളിച്ച് ചോദിച്ചതാണ്. അത് കേട്ട് അവിടിരുന്ന പെണ്പിള്ളേരുടെ ഒക്കെ മുഖം ചുളിയുന്നത് ഞാൻ കണ്ടു.
ഭൂമിയോളം താഴാം… പക്ഷേ വീണ്ടും ചവിട്ടിത്താഴ്ത്താൻ നോക്കിയാലെന്തുവേണം.
ക്ഷമയുടെ
💬 Comments
View all comments