Chapter Title : ദേവസുന്ദരി 2 [HERCULES]
മാടിയോടുതുക്കി ചെവിക്കിടയിൽ തിരുകുന്നു. അവളുടെ ഒരോ ചലനത്തിനും ഒരു താളമുള്ളത് പോലെ.
പെട്ടന്നായിരുന്നു അവൾ എന്നെ നോക്കിയത്. അവളെത്തന്നെ നോക്കിയിരുന്ന ഞാനൊന്ന് ഞെട്ടി. എന്നാൽ അവളുടെ മുഖത്ത് നിന്ന് നോട്ടം മാറ്റാനെനിക്ക് പറ്റുന്നുന്നില്ല. എനിക്കാകെ വെപ്രാളമായി.
അവസാനം അവൾ തന്നെ നോട്ടം പിൻവലിച്ചു. അവളുടെ മുഖത്ത് വിരിഞ്ഞ ഭാവം പുച്ഛം മാത്രമായിരുന്നു.
അതുകൂടെ കണ്ടതോടെ "ഊമ്പിയ ദിവസം " എന്ന് ഞാൻ മനസില് ഓർത്തുപോയി.
എന്നാലും എന്നെപ്പറ്റി അവളെന്ത് കരുതിക്കാണും… വെറുമൊരു വായിനോക്കിയെന്നോ…
അയ്യേ…
ഒരു സോറി പറഞ്ഞാലോ… അയ്യോ വേണ്ട… ഇനി അങ്ങനൊന്നും കരുതീട്ടില്ലെങ്കി ഞാനായിട്ട് സമ്മതിച്ചു കൊടുക്കണപോലെ ആവും.
എന്തൊക്കെയോ ചിന്തിച്ചിരുന്ന എന്നെ അതിൽ നിന്ന് മോചിപ്പിച്ചത് പുള്ളിക്കാരി തൊണ്ടയനക്കിയപ്പോയാണ്.
ഞാൻ അവളെ നോക്കി. മുഖത്ത് ഇപ്പോഴും പുച്ഛഭാവം തന്നെയാണ്.
" പാസ്സ്ഔട്ട് ആയ്ട്ട് ഒരുകൊല്ലം കഴിഞ്ഞല്ലോ… എന്തേ വേറെവിടേം ജോലി നോക്കാണ്ടിരുന്നേ.. "
പുച്ഛം വാരിവിതറിയാണ് ആ ചോദ്യം വന്നത്. ഒന്ന് സൗന്ദര്യം ആസ്വദിച്ചതിന് ഇത്രയും പുച്ഛമോ…
" അങ്ങനെ പ്രതേകിച്ചുകാരണമൊന്നുമില്ല.
അന്നേരത്തുതോന്നിയില്ല. പിന്നെ അങ്ങനെ ഒരു തോന്നൽ വന്നപ്പോ ആദ്യം അപ്ലൈ ചെയ്തത് ഇവിടെക്കാ… ഇവിടേക്ക് സെലക്ട് ആയി. "
"ഹ്മ്മ്… എനിവേ… വെൽക്കം… പുറത്ത് രഘു എന്നൊരു ആളുണ്ടാവും. പുള്ളിയെ ചെന്ന് കണ്ടാൽ ഓഫീസ് ടൂർ തരും. യൂ കാൻ ഗോ നൗ."
അൾട്ടിമേറ്റ് പുച്ഛം. എങ്ങനേലും ഇവിടുന്ന് രക്ഷപ്പെട്ടാമതി എന്ന് മനസ് പറഞ്ഞപ്പോഴാണ് പുള്ളിക്കാരി അത് പറയുന്നത്.
"താങ്ക് യു മാം "
അതും പറഞ്ഞ് ഞാൻ പെട്ടന്ന് തന്നെ കാബിനുപുറത്തേക്കിറങ്ങി.ദീർഘമായി ശ്വാസമെടുത്തു വിട്ടു.
ഓഫീസിലെ പിയൂൺ ആണ്
💬 Comments
View all comments