Chapter Title : ദേവസുന്ദരി 2 [HERCULES]
"
" അത് അപ്പോഴല്ലേ… അന്നേരത്തു തീരുമാനിക്കാം… ഞാനെന്ന വൈകീട്ട് വിളിക്കാമ്മേ...ശരി "
ഫോൺ വച്ച് ഫയലുകൾ ഒക്കെ നോക്കി.
മാനേജറുടെ അപ്രൂവൽ വേണ്ടുന്ന ഫയൽ ഒക്കെ മാറ്റിവച്ചു. അതൊക്കെ എടുത്ത് അഭിരാമിയുടെ കാബിനിലേക്ക് ചെന്നു.
പെർമിഷൻ വാങ്ങി അകത്തുകയറി ഫയൽ അവരെ ഏല്പിച്ചു. ഇപ്രാവശ്യം ഞാനവളെ കാര്യമായിട്ട് മൈൻഡ് ആക്കിയില്ല. നമ്മളായിട്ടെന്തിനാ നമ്മുടെ വിളകളയുന്നെ എന്നൊരു ചിന്ത എന്റെ മനസില് ഉരുത്തിരിഞ്ഞു വന്നിരുന്നു.
കാര്യമായ സംഭവവികാസങ്ങളൊന്നുമില്ലാതെ അന്നത്തെ ഓഫീസ് ടൈം കടന്നുപോയി.
വൈകുന്നേരം എനിക്ക് താമസം ഏർപ്പാടാക്കിയ വീട്ടിലേക്ക് പോകാനായി രഘു ഭയ്യയെ കാത്ത് നിൽക്കുകയായിരുന്നു ഞാൻ. ഓഫീസിലെ ഏറക്കുറെ എല്ലാരും പോയിക്കഴിഞ്ഞു.
അങ്ങനെ നിൽക്കുമ്പോ എന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.
അമൃതയാണ്…
" ഹലോ അമ്മു… "
ഞാൻ ഒരു പുഞ്ചിരിയോടെ ഫോണെടുത്ത് ചെവിയോട് ചേർത്തു.
" എന്താണ് മാഷേ… നല്ല സന്തോഷത്തിലാണല്ലോ… എങ്ങനെയുണ്ടായിരുന്നു ആദ്യ ദിവസം… "
" ആദ്യദിവസം തന്നേ ഇവിടത്തെ ഒരു കോമാളി ആയിട്ടുണ്ട്… "
" ഏഹ്… അതെന്താ അങ്ങനെ പറഞ്ഞേ… "
" ഞാനൊന്ന് തലകറങ്ങി വീണു."
" അയ്യോ… എന്നിട്ട് വല്ലോം പറ്റിയോ "
അവളുടെ ശബ്ദത്തിൽ ഒരു സങ്കടവും കേറിങ്ങും ഒക്കെ പെട്ടന്ന് വന്നതുപോലെ തോന്നിയെനിക്ക്.
" ഹേയ് ഒന്നും പറ്റിയൊന്നുമില്ല… രാവിലെ ഒന്നും കഴിച്ചില്ല അതാ പറ്റിയെ "
" ഹോ… സാധനം… ഞാനവിടെയിപ്പോയില്ലാണ്ടായിപ്പോയി…ഉണ്ടായിരുന്നെ എന്റെ കയ്യീന്ന് നല്ലത് വാങ്ങിയേനെ… ഇന്നലെ രാത്രി ഒന്നും കഴിച്ചില്ല… അപ്പോപ്പിന്നെ രാവിലെലും കഴിച്ചൂടെ… ഹ്മ്മ്… "
അമ്മു പെട്ടന്ന് കലിപ്പത്തിയായി.
അവളുടെ ഭാവങ്ങൾ നിമിഷനേരംകൊണ്ട്
💬 Comments
View all comments