Chapter Title : ദേവസുന്ദരി 7 [HERCULES]
ഭക്ഷണം കഴിച്ചു. അമ്മയ്ക്കും അച്ഛനും ഉള്ളത് പാർസലും വാങ്ങി ഞങ്ങൾ ഇറങ്ങി.
അമ്മുവിനെയും ഇറക്കി എട്ടുമണിയോട് അടുപ്പിച്ച് ആയി ഞങ്ങൾ ഫ്ലാറ്റിൽ എത്തിയപ്പോൾ. അമ്മയോട് പറഞ്ഞ് ജിൻസി അവളുടെ ഫ്ലാറ്റിലേക്ക് പോയി. ഞാൻ നേരെ എന്റെ റൂമിലേക്കും.
തല വെട്ടിപ്പുളക്കുന്ന പോലെ തോന്നുന്നു. വല്ലാത്ത തലവേദന. കണ്ണടക്കുമ്പോൾ മനസില് നിറയുന്നത് ചാരുബെഞ്ചിൽ ഇരുന്ന് പൊട്ടിച്ചിരിക്കണ താടകയുടെയും ഒപ്പം കണ്ട ചെറുപ്പക്കാരന്റെയും മുഖമാണ്.
ഫോൺ റിങ് ചെയ്യുന്ന ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നും ഉണർത്തിയത്.
Unknown നമ്പർ ആണ്. ഞാൻ കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തു.
" ഏട്ടാ…ഞാൻ അമലാണ്. ഇപ്പോഴെങ്ങനുണ്ട്… സോറി… ഞാൻ അറിഞ്ഞില്ലായിരുന്നു… ഇന്നലെ ഞാനും ഓഫീസിൽ പോയില്ലായിരുന്നു. അതാ അറിയാൻ വൈകിയേ… പിന്നേ മിനിഞ്ഞാന്ന് ആ വെപ്രാളത്തിനിടക്ക് നമ്പർ വാങ്ങാനും മറന്നു. ഇന്ന് രഘു ഭായ് പറഞ്ഞപ്പോൾ ആണ് ഞാൻ അറിയുന്നത്…പുള്ളിയാ ഇപ്പൊ നമ്പർ തന്നത്..."
" ആഹ്… അമലേ… കുഴപ്പൊന്നൂല്ലടാ… വയറൽ ഫീവർ ആയിരുന്നു. ക്ഷീണം കൂടിയപ്പോ ഒന്ന് വീണുപോയി. ഇപ്പൊ ഒരു കുഴപ്പോം ഇല്ല… ഞാൻ നാളെ മിക്കവാറും ഓഫീസിൽ വരും… അമ്മക്ക് ഇപ്പൊ എങ്ങനുണ്ട്… "
" അമ്മയെ റൂമിലേക്ക് മാറ്റി… കുഴപ്പം ഒന്നുമില്ല. നാളേക്കഴിഞ്ഞു ഡിസ്ചാർജ് ആവമെന്ന് പറഞ്ഞു. "
അങ്ങനേ ഓരോന്നൊക്കെ അവനോട് സംസാരിച്ച് ഇരിക്കുമ്പോഴാണ് അല്ലി റൂമിലേക്ക് കയറി വന്നത്.
" ശെരിടാ… നാളെക്കാണാം… "
എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്ത് ബെഡിലേക്കിട്ടു.
" എന്താടി…!!"
മുറിയിലേക്ക് കയറിവന്ന അല്ലിയെനോക്കി ഞാൻ ചോദിച്ചു.
"മ്മ്ച്ചും…"
അവൾ ചുമല് കൂച്ചിക്കാണിച്ചു.
" ഞാനിന്നിവിടെയാ
💬 Comments
View all comments