0%

Chapter Title : ദേവസുന്ദരി 7 [HERCULES]

Author : Kambikathakal Read All Parts 645

കിടക്കണേ… "

എന്നുമ്പറഞ്ഞ് അവൾ ബെഡിലേക്ക് കയറി എന്നോട് ചേർന്ന് കിടന്നു.

" ഇത് പതിവില്ലാത്തതാണല്ലോ… പോയി അപ്പുറത്തെങ്ങാൻ കിടക്ക് ശവമേ… "

അവളെ എന്നീന്ന് അടർത്തി മാറ്റാൻ ശ്രെമിച്ചുകൊണ്ട് ഞാൻ പറഞ്ഞു. പക്ഷേ പോകില്ല എന്ന വാശിയിൽ ആയിരുന്നു അവൾ.

ഇത്രയും നേരം കൊണ്ട് താടക എന്റെയല്ല എന്ന സത്യം ഞാൻ ആക്സപ്റ്റ് ചെയ്ത് കഴിഞ്ഞിരുന്നു. ഓരോന്ന് ചിന്തിച്ച് കിടന്ന ഞാൻ ഇടക്കെപ്പഴോ ഉറങ്ങിപ്പോയി. എന്നെ പറ്റിപ്പിടിച്ച് അല്ലിയും.

പിറ്റേന്ന് അല്ലിയാണ് എന്നെ വിളിച്ചുണർത്തുന്നത്. കുളിയൊക്കെ കഴിഞ്ഞിട്ടുണ്ട് പെണ്ണിന്റെ.

" ഡാ ഏട്ടാ...നീയിന്നോഫിസിൽ പോണില്ലേ… കുറച്ചുമുന്നേ ജിൻസിയേച്ചി വന്ന് നിന്നോട് വെയിറ്റെയ്യാൻ പറയാൻ പറഞ്ഞു. പുള്ളിക്കാരി ഡ്രോപ്പെയ്യാന്ന്… "

അത് പറയുമ്പോൾ അവളുടെ മുഖത്ത് ഒരു ആക്കിയ ചിരിയുണ്ടായിരുന്നു. ഇവളിത് എന്ത് ഭാവിച്ചാണാവോ.

അതിനൊന്ന് കനപ്പിച്ച് മൂളി ഞാൻ എണീറ്റു ഫ്രഷ് ആവാൻ കേറി.

എല്ലാം കഴിഞ്ഞിറങ്ങുമ്പോൾ ഹാളിൽ ജിൻസിയുടെ സംസാരം കേൾക്കാമായിരുന്നു. കുറഞ്ഞ സമയം കൊണ്ട് അവൾ അമ്മയെ കയ്യിലെടുത്തിട്ടുണ്ട്. അമ്മ അങ്ങനെ ഒന്നും വീഴാത്തതാണ് ഇപ്പൊ എന്ത് പറ്റിയാവോ. എന്തായാലും ജിൻസിയേം അമ്മുവിനേം അമ്മക്ക് നല്ലോണം പിടിച്ചിട്ടുണ്ട്

എന്നെക്കണ്ടതും അമ്മ സംസാരം നിർത്തി എനിക്ക് കഴിക്കാനെടുത്തുവച്ചു. അതും കഴിച്ച് അമ്മക്ക് ഒരു ഉമ്മയും കൊടുത്ത് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ ജിൻസി എന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

" എഹേം…."

അല്ലിയോന്ന് മുരടനക്കിയപ്പോൾ പുള്ളിക്കാരിയൊന്ന് ഞെട്ടി. മുഖത്തേക്കിരച്ചുകയറിയ നാണത്താൽ കുനിഞ്ഞ മുഖത്തോടെ ജിൻസിയിറങ്ങിനടന്നു.

അവൾക്ക് പിന്നാലെ ഞാനും.

കറിലിരുന്ന് ഓരോന്നൊക്കെ സംസാരിച്ച് ഞങ്ങൾ യാത്ര തുടർന്നു. എന്നെ ഓഫീസിനു മുന്നിൽ ഇറക്കി യാത്ര പറഞ്ഞ് ജിൻസി

💬 Comments

View all comments