Chapter Title : ദേവസുന്ദരി 7 [HERCULES]
വലിച്ച് ആ ആൾക്കൂട്ടത്തിന് നടുവിലൂടെ പുറത്തേക്ക് നടന്നു.
" പവിത്രേ… ഡീ നിൽക്ക് പോവല്ലേ…!"
പുറകീന്ന് ഒരു സ്ത്രീ വിളിച്ചുപറഞ്ഞുകൊണ്ട് ഞങ്ങളുടെ പുറകെ വരുന്നുണ്ടായിരുന്നു.
അതാവാം അമ്മയുടെ കൂട്ടുകാരി.
എന്നാൽ അമ്മ അതിന് ചെവികൊടുക്കാതെ നേരെ കാറിൽ കയറി ഇരുന്നു. ഒരു സംസാരത്തിന് താല്പര്യമില്ലാത്തോണ്ട് ഞാൻ അവരെ മൈൻഡ് ചെയ്യാതെ കാർ മുന്നോട്ടെടുത്തു.
അമ്മ കരയുകയായിരുന്നു.
" കണ്ണാ… സോറീട… ഞാൻകാരണം എന്റെ കുഞ്ഞ്… "
അമ്മ ഇടക്ക് വിതുമ്പി.
" അമ്മ ഒന്ന് മിണ്ടാണ്ടിരിക്കാണുണ്ടോ… അമ്മേന്ത് ചെയ്തിട്ട എന്നോട് സോറി പറയണേ… കല്യാണത്തിന് വരാൻ നിർബന്ധിച്ചത് കൊണ്ടോ… എന്തായാലും അമ്മ തെറ്റൊന്നും ചെയ്തിട്ടില്ല… അവളാണ് ഇതിനൊക്കെ കാരണം…! "
ദേഷ്യം ഞാൻ ആക്സിലേറ്ററിൽ തീർക്കുകയായിരുന്നു. കാർ മൂന്നക്കത്തിലേക്ക് വെടിയുണ്ട പോലെ പാഞ്ഞുകേറിയത് കണ്ടതും അമ്മ പേടിച്ചു.
" കണ്ണാ…! പയ്യെപ്പോ… എനിക്ക് പേടിയാവാണു… "
അമ്മയുടെ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു… പയ്യെ കാറിന്റെ വേഗം കുറഞ്ഞു.
കാറിനകത്തു തളം കെട്ടിണിന്ന മൗനത്തെ ഭേദിച്ചുകൊണ്ട് ഇടയ്ക്കടെ ഉയരുന്ന അമ്മയുടെ എങ്ങലടികൾ എന്റെയുള്ളിൽ അണഞ്ഞുതുടങ്ങിയ ദേഷ്യത്തെ വീണ്ടും ഊതി കത്തിക്കുന്നതുപോലെ ഉണർന്നെണീറ്റുകൊണ്ടിരുന്നു.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
💬 Comments
View all comments