0%

Chapter Title : ദേവസുന്ദരി 8 [HERCULES]

Author : Kambikathakal Read All Parts 300

പക്ഷേ ആ കുറ്റബോധത്തെ ഒന്നുമല്ലാതാക്കി അവളോടുള്ള ദേഷ്യം അപ്പോഴും മനസ്സിൽ പുകയുന്നുണ്ടായിരുന്നു.

സംസാരിക്കണം എന്ന് പറഞ്ഞ് വിളിച്ചിട്ട് അവളൊന്നും മിണ്ടാഞ്ഞത് കണ്ടപ്പോൾ വീണ്ടും ദേഷ്യം വന്നുതുടങ്ങി. അവളോടത് ചോദിക്കാൻ തുനിഞ്ഞതും കാർ നിശ്ചലമായി.

അതൊരു പാർക്ക്‌ ആയിരുന്നു. പക്ഷേ തീർത്തും വിജനം. ആരും ഉപയോഗിക്കുന്നില്ല എന്ന് തോന്നി. പുല്ലൊക്കെ വളർന്നിരിക്കുന്നുണ്ട്. അവിടെയുള്ള ഇരുമ്പ് ബെഞ്ചുകളിലേക്ക് ഒക്കെ തുരുമ്പ് കയറിത്തുടങ്ങി.

എന്തിനാണ് ഇവിടെ…!

മനസ്സിൽ വന്ന ചോദ്യമാണ്.

അവൾ കല്ലുകൊണ്ട് നിർമിച്ച ഒരു ഇരിപ്പിടത്തിൽ ചെന്ന് ഇരുന്നു.

അതൊരു ടേബിളിന് ചുറ്റും എന്നപോലെയാണ് ഇരിക്കുന്നത്. നടുവിൽ കല്ലുകൊണ്ട് തന്നെയുള്ള മേശപോലുള്ള ഒരു സെറ്റപ്പ്. ഞാനവൾക്ക് എതിരെ ഉള്ളത് ഇരിപ്പിടത്തിൽ ഇരുന്നു.

കുറച്ച് നേരമായിട്ടും അവളൊന്നും പറയുന്നില്ല.

എന്റെ ക്ഷമ നശിച്ചുതുടങ്ങിയിരിക്കുന്നു.

ഞാനവിടന്ന് എണീക്കാൻ തുനിഞ്ഞതും അവൾ പറഞ്ഞുതുടങ്ങി.

" രാഹുൽ… നിനക്കെന്നോട് ദേഷ്യമാണെന്ന് എനിക്കറിയാം… ഞാൻ ഇങ്ങനെ മോശമായി ആരോടും ഇതിന് മുൻപ് പെരുമാറീട്ടുമില്ല… പക്ഷേ കുറച്ചുനാളായിട്ട് എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് എന്നെക്കൊണ്ടിതൊക്കെ ചെയ്യിപ്പിച്ചത്… ഒന്നും ചിന്തിക്കാൻ പറ്റുന്ന അവസ്ഥയിലല്ലായിരുന്നു ഞാൻ… "

അവൾ പറയുന്നതൊക്കെ ഞാൻ കേട്ടിരുന്നു. അവൾക്ക് പറയാനുള്ളത് കേട്ടതിനുശേഷം ഒരു തീരുമാനമെടുക്കുന്നതാവും നല്ലത് എന്ന് എനിക്ക് തോന്നി.

ഞാനവളേ ശ്രെദ്ധിച്ചുകൊണ്ടിരുന്നു.

എന്തോ പറയാനായി വന്ന അവളുടെ കണ്ണുകൾ എന്റെ പിന്നിലേക്ക് നീളുന്നത് ഞാൻ കണ്ടു. അതിൽക്കണ്ട ഭയവും പരിഭ്രമവും ഒക്കെ എനിക്ക് മനസിലാക്കിയെടുക്കാൻ പറ്റി.

ഞാൻ പെട്ടന്ന് പുറകിലേക്ക് തിരിയാൻ ശ്രമിച്ചെങ്കിലും ഇരുമ്പ് ദണ്ഡ് പോലെ ഉള്ള എന്തോ ശക്തമായി എന്റെ നെറ്റിയിൽ വന്നടിച്ചു.

നെറ്റിയിൽ മുറിവുണ്ടായി അവിടെനിന്ന് രക്തം കിനിഞ്ഞിറങ്ങുന്നത് എനിക്ക് വ്യക്തമാകുന്നുണ്ടായിരുന്നു. അതിന്റെ വേദനയിൽ ബോധം മറയുമ്പോളും അഭിരാമിയുടെ കരച്ചിലിന്റെയൊപ്പം അവ്യക്തമായി ഒന്ന് രണ്ടുപേരുടെ അട്ടഹാസവും എന്റെ ചെവിയിലേക്ക് തുളഞ്ഞുകയറിക്കൊണ്ടിരുന്നു.

തുടരും.

💬 Comments

View all comments