0%

Chapter Title : ദേവസുന്ദരി 8 [HERCULES]

Author : Kambikathakal Read All Parts 727

നേരത്തേ വന്നാൽ എവിടേലും കറങ്ങാൻ പോവാം എന്ന് കരുതീട്ടാ… "

ഞാനത് പറഞ്ഞപ്പോൾ അവളുടെ മുഖത്തുണ്ടായിരുന്ന തിളക്കം മാത്രം മതി അവളത് എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് മനസിലാക്കാൻ.

അവളുടെ അരുണാഭമായ കവിളിണകാട്ടി അവൾ മനോഹരമായി ചിരിച്ചു. ആ ചിരിയിലേക്ക് ഞാനലിഞ്ഞുചേരുന്നപോലെ തോന്നി.

എന്നെ ഓഫീസിലിറക്കി അവൾ ഹോസ്പിറ്റലിലേക്ക് പോയി. ഞാനൊരു ചിരിയോടെ തന്നെ അകത്തേക്കു കയറി.

പതിവ് പോലെ സെക്യൂരിറ്റി ചേട്ടന് ഒരു ചിരിയും നൽകി ഞാനകത്തേക്ക് കയറി.

എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് താടക അവിടെ ഉണ്ടായിരുന്നു. അവളുടെ മുഖത്ത് കല്യാണം മുടങ്ങിയതിന്റെ യാതൊര് സങ്കടവും ഞാൻ കണ്ടില്ല. അതുമല്ല അവൾ എല്ലാരോടും ചിരിച്ച് സംസാരിക്കുന്നും ഉണ്ട്.

"ഇനി കല്യാണം മുടങ്ങീതറിഞ്ഞിതിന് വട്ട് കൂടിയോ…"

എന്നാണെന്റെ മനസിലൂടെ കടന്നുപോയെ.

അവളുടെ മുഖം വീണ്ടും അന്നത്തെ അവളുടെ വാക്കുകളെ ഓർമിപ്പിച്ചു. ഒപ്പം അമ്മയുടെ കരഞ്ഞമുഖവും

അന്നേരത്താണ് അവളെന്നെ കണ്ടത്. അവളെന്നെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു.

അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്. അവളുടെ ചിരിയിൽ പുച്ഛമൊളിച്ചിരിപ്പുണ്ടോ എന്ന് എനിക്കൊരു സംശയം.

എന്നാലതിന് പട്ടിവിലകൊടുത്ത് ഞാൻ നേരെ എന്റെ കാബിനിലേക്ക് ചെന്ന് ജോലി ആരംഭിച്ചു.

ഒരു പതിനഞ്ചുമിനുട്ട് കഴിഞ്ഞുകാണും… അഭിരാമി എന്റെ കാബിനിലേക്ക് വന്നു.

അവളെ കാണുന്തോറും എന്റെ ദേഷ്യം കൂടിക്കൊണ്ടിരുന്നു.

" രാഹുൽ… സോറി… അന്ന് ഞാൻ അങ്ങനൊന്നും… "

അവളെ മുഴുവിപ്പിക്കാൻ ഞാൻ അനുവദിച്ചില്ല.

എപ്പഴോ എന്റെ നിയന്ത്രണത്തിൽനിന്ന് വിട്ടുമാറിയ എന്റെ കൈ അവളുടെ കാരണം പുകച്ചിരുന്നു.

അവളൊന്ന് വേച്ചുപോയി… എങ്കിലും യാതൊരുവിധ ഭവമാറ്റവും ഇല്ലായിരുന്നു.

ഒരുപക്ഷെ അവളത് അർഹിക്കുന്നു എന്ന് തോന്നിക്കാണണം.

ദേഷ്യത്തിന് ഒരല്പം

💬 Comments

View all comments