Chapter Title : ദേവസുന്ദരി 8 [HERCULES]
മറുപടിയൊതുക്കി ഞാൻ അകത്തേക്ക് കയറി.
രംഗം അത്ര പന്തിയല്ല എന്ന് തോന്നിയതിനാൽ ആവണം അല്ലി പിന്നെയൊന്നും ചോദിച്ചില്ല. അവൾ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് തിരിച്ച് പോയി.
അവിടെ ഹാളിലേ സോഫയിൽ ഇരിക്കുന്ന ജിൻസിയുടെ മുഖത്ത് ഒരു തെളിച്ചമില്ല. അതിന്റെ കാരണം ഏറക്കുറെ എനിക്കൂഹിക്കാൻ പറ്റുന്നുണ്ട്.
ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.
ജിൻസിയെന്നെ മുഖമുയർത്തിയൊന്ന് നോക്കി.
" അഭിയുടെ കല്യാണമാണ്…. അവളെന്നോട് ഒരുവാക്ക് പോലുമ്പറഞ്ഞില്ല… "
അവളുടെ ശബ്ദത്തിൽ ഇത്തിരി സങ്കടമുള്ളപോലെ തോന്നി.
ഒന്നുമില്ലെങ്കിലും അവളുടെ അടുത്ത കൂട്ടുകാരി അല്ലേ…
" ഞാനറിഞ്ഞു…!"
പതിയെ ആണ് ഞാനത് പറഞ്ഞത്. അവിടെ നടന്ന കാര്യം ഓർക്കുമ്പോ എനിക്കെന്നിലെ നിയന്ത്രണം നഷ്ടമാകുന്നപോലെ തോന്നി.
" ഏഹ്… എങ്ങനെ… " ഒരുഞെട്ടലോടെ ജിൻസിയെന്റെനേരെ തിരിഞ്ഞു.
" ഞാനും അമ്മേം ഇപ്പൊ അവിടെക്കാ പോയെ… "
ഞാൻ അവിടെ ഉണ്ടായ കാര്യം ഒക്കെ അവളോട് പറഞ്ഞു. എല്ലാം ഒരു പകപ്പോടെ കെട്ടിരിക്കുകയായിരുന്നു ജിൻസി.
" അവൾക്കെന്തോ പറ്റീട്ടുണ്ട്… ഇത്തിരി ദേഷ്യം കാണിക്കുമെന്നല്ലാതെ അവളിന്നേവരെ ആരോടും ഇങ്ങനൊന്നും പെരുമാറീട്ടില്ലാ… ഒരു കൂട്ടർ പെണ്ണ് കാണാൻ വരുന്നു എന്നൊക്കെ എന്നെവിളിച് പറഞ്ഞവൾ കല്യാണം എന്നെ അറിയിച്ചില്ലല്ലോ എന്നോർക്കുമ്പോ… "
ജിൻസി താടിക്ക് കയ്യും കൊടുത്ത് അവിടെ ഇരുന്നു.
" നിനക്കോർമേണ്ടോ ജിൻസി… അന്ന് നമ്മൾ സംസാരിച്ചിരുന്നപ്പോ അവള് കേറിവന്ന് ഒന്നും പറയാതെ ഇറങ്ങിപ്പോയത്… അന്നൊരുപക്ഷെ അവളത് പറയാനാവും വന്നേ… "
അതിനൊന്നു കനപ്പിച്ചുമൂളിയതല്ലാതെ ജിൻസിയൊന്നും പറഞ്ഞില്ല.
എന്തൊക്കെ പറഞ്ഞാലും അവൾക്ക് നല്ല സങ്കടമുണ്ട്. അവൾക്ക് കുറച്ചുനേരം ഒറ്റക്കിരിക്കണം എന്ന് പറഞ്ഞപ്പോൾ ഞാൻ അവിടന്നിറങ്ങി എന്റെ ഫ്ലാറ്റിലേക്ക് ചെന്നു. അമ്മ
💬 Comments
View all comments