Chapter Title : ദേവസുന്ദരി 8 [HERCULES]
അവ അവളുടെ കിതപ്പിന് അനുസൃതമായി ഉയർന്നുതാഴ്ന്നുകൊണ്ടിരുന്നു.
മനസാകെ ആസ്വസ്ഥമായിരുന്നതിനാൽ എന്താണ് ചെയ്യുന്നത് എന്ന ബോധം കുറച്ചുവൈകിയാണ് എനിക്ക് വന്നത്.
അവിടന്ന് നോട്ടം മാറ്റി ഞാൻ വീണ്ടും നടക്കാൻ തുടങ്ങി.എന്റെയൊപ്പം ജിൻസിയും.
അവളുടെ ചുണ്ടിൽ വിരിഞ്ഞുകണ്ട അർത്ഥമറിയാത്ത ചിരി എന്റെ നോട്ടം അവൾ കണ്ടോ എന്നൊരു ജാള്യത എന്നിൽ ജനിപ്പിച്ചു.
തീർത്തും മൗനമായി ഞങ്ങൾ നടന്നുകൊണ്ടിരുന്നു.
ഞങ്ങൾക്കിടയിലെ നിശബ്ദതയെ ഭേദിച്ചത് ജിൻസിയായിരുന്നു.
" അല്ലമാഷേ… എങ്ങോട്ടാ ഈ നടത്തം…!"
അവളിത്തിരി കൊഞ്ചിക്കൊണ്ടാണത് ചോദിച്ചത്. അത് കേട്ടപ്പോൾ അറിയാതെ എന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു.
" അങ്ങനെയൊന്നുമില്ല… ഒന്നിറങ്ങിനടക്കണമെന്ന് തോന്നിയപ്പോ… "
ഞാൻ അവളേ നോക്കാതെതന്നെ മറുപടികൊടുത്തു.
" ഹ്മ്മ്… ബാൽക്കണിയിൽ നിന്നപ്പോ കണ്ടു ഇറങ്ങിപ്പോവുന്നത്. അപ്പൊ പിന്നാലെ വന്നതാ… "
ഒരു കുണുങ്ങിച്ചിയോടെ അവളത് പറഞ്ഞപ്പോൾ ഞാൻ അറിയാതെ അവളെ നോക്കിപ്പോയി.
എന്നാൽ എന്റെ നോട്ടം അവളിലേക്ക് പാളുന്നു എന്ന് കണ്ടതും അവൾ നോട്ടം മാറ്റിക്കളഞ്ഞു. ഒപ്പം അവളുടെ കവിളുകൾ തുടുത്തു വന്നു.
അതിന് മറുപടിയൊന്നും പറയാതെ ഞങ്ങളുടെ നടത്തം തുടർന്നു. ഇപ്പൊ ഒരല്പം ആശ്വാസം തോന്നുന്നുണ്ട്. ജിൻസികൂടെയുള്ളപ്പോൾ താടകയുടെ മുഖമെന്നേ അലട്ടുന്നില്ല… അവളുടെ പുച്ഛവാക്കുകൾ എന്നെ കുത്തിനോവിക്കുന്നില്ല… എന്തിനേറെ താടകയെപ്പറ്റി ഞാൻ ഓർത്തതുതന്നെയില്ല എന്ന് പറയുന്നതാവും ഉത്തമം.
ജിൻസി കുറേക്കൂടെ എന്നോട് ചേർന്നാണ് ഇപ്പോൾ നടക്കുന്നത്. ഇടയ്ക്കിടെ ഞങ്ങളുടെ തോളുകൾ തമ്മിൽ ഉരസിക്കൊണ്ടിരുന്നു. തീർത്തും മൗനമായിരുന്നു ഞങ്ങൾ.
ഇടയ്ക്കിടെ പരസ്പരം നീളുന്ന നോട്ടങ്ങൾ മാത്രം. അവളുടെയാ ഉണ്ടക്കണ്ണുകൾ… അതിലൊരു കടൽ ഒളിച്ചുകിടപ്പുണ്ടെന്നെനിക്ക് തോന്നി . ആഴമറിയാത്ത പ്രണയക്കടൽ. അവളുടെ മിഴികളെന്നോട് എന്തോ പറയാൻ ശ്രെമിച്ചുകൊണ്ടിരുന്നു.
എത്രദൂരം നടന്നു എന്നറിയില്ല. ഒട്ടും മടുപ്പും തോന്നിയില്ല. ഈ രാത്രിക്ക് എന്തോ കൂടുതൽ സൗന്ദര്യമുള്ളതായി തോന്നി.
ഒന്ന് വിശ്രമിക്കാം എന്ന് തോന്നിയപ്പോൾ നടപ്പാതയുടെ ഒരത്തായി സ്ഥാപിച്ചിരുന്ന ഒരു കൽബെഞ്ചിലേക്ക് ഞങ്ങൾ ഇരുന്നു.
അപ്പോഴും ഞങ്ങൾ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല. ചീവീടുകളുടെ ശബ്ദവും ഇടയ്ക്കിടെ മാത്രം കടന്നുപോകുന്ന വാഹനങ്ങളും ശ്രെദ്ധിച്ച് ഞങ്ങൾ അവിടെ ഇരുന്നു.
ഒട്ടും പ്രതീക്ഷിക്കാതെ ജിൻസിയെന്റെ തോളിലേക്ക് തലചായ്ച്ചു.
ഒട്ടരന്താളിപ്പോടെ ഞാനവളെ നോക്കിയെങ്കിലും വിദൂരതയിലേക്ക് നോക്കി നേർത്ത ഒരു ചിരിയോടെ
💬 Comments
View all comments