0%

Chapter Title : ദേവസുന്ദരി 8 [HERCULES]

Author : Kambikathakal Read All Parts 295

ഇരിക്കുകയായിരുന്നു അവൾ.

അവളുടെ തുടയിൽ വിശ്രമിച്ചിരുന്ന കൈകളിലേക്ക് ഞാൻ എന്റെ കൈ ചേർത്തുവച്ചു. അവളിലൂടെയൊരു വിറയൽ കടന്നുപോയി. ഒപ്പം അവളുടെ കയ്യിലെ രോമങ്ങൾ ഉണർന്നെണീറ്റു.

എന്തോ താടകയെ ആദ്യം കണ്ടപ്പോൾ തോന്നിയതരം ഒരു അനുഭൂതി എന്നിൽ വന്ന് നിറയുന്നതായി തോന്നി എനിക്ക്.

അതിന്റെ നിർവൃതിയിൽ കണ്ണുകളടച്ചു ആസ്വദിച്ചുകൊണ്ട് ഞാൻ ഇരുന്നു.

എന്റെ കവിളിൽ ഒരു ഇളം ചൂടും ഒപ്പം ചെറിയൊരു നനവും അറിഞ്ഞ് ഞെട്ടി കണ്ണ് തുറക്കുമ്പോഴേക്കും എന്റെ കൈവിടുവിപ്പിച്ച് ഒരു കുണുങ്ങിചിരിയോടെ ജിൻസിയവിടന്ന് ഇറങ്ങി ഓടി.

അതേ അവൾ എന്നെ ചുംബിച്ചിരിക്കുന്നു. അവളുടെ ചുണ്ടുകൾ മുദ്രവച്ചിടത്തെ നേരിയ നനവ് ഞാൻ ഉള്ളങ്കയ്യാൽ തുടച്ചു കൊണ്ട് അവളുടെ പിന്നാലെ ഓടി.

" ഡീ… നിക്കവിടെ… "

അവളുടെ പിന്നാലെ ഓടുന്നതിനിടെ ഞാൻ വിളിച്ചുപറഞ്ഞു.

" ഇല്ലാ…… " തിരിഞ്ഞു നോക്കാതെ തന്നെ അവളുടെ മറുപടിയുമെത്തി. എങ്കിലും അവളുടെ വേഗത കുറഞ്ഞിരുന്നു. പയ്യെ പയ്യെ അവൾ നിശ്ചലയായി. ഞാൻ അവൾക്കൊപ്പം എത്തിയതും അവൾ നടന്നുതുടങ്ങി.

" ഡീ… "

ഞാൻ പയ്യെ വിളിച്ചു.

" ഡാ… പ്ലീസ്… ഇപ്പൊ എന്നോടൊന്നും ചോദിക്കല്ലേ… "

നാണത്താൽ കുനിഞ്ഞ മുഖവും ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി അവൾ മറുപടി പറഞ്ഞു. നാണത്താൽ പൂത്തുലഞ്ഞിരിക്കുകയായിരുന്നു ജിൻസി.

എന്തൊക്കെയോ ചോദിക്കണം എന്ന് തോന്നിയെങ്കിലും ഞാൻ മൗനമായി നിന്നു.

പിന്നേ ഫ്ലാറ്റിൽ എത്തുംവരെ അവളെന്നെ നോക്കിയതേയില്ല.

അതുകൊണ്ട് തന്നെ ഞാൻ ഒന്നും പറഞ്ഞുമില്ല.

അവളുടെ ഫ്ലാറ്റിനു മുന്നിൽ എത്തി വാതിൽ തുറന്നുകഴിഞ്ഞ് അവളെന്നെ നോക്കിയ ആ നോട്ടം. അതിൽ എല്ലാമുണ്ടായിരുന്നു. എന്നോടുള്ള പ്രേമവും കാമവും എല്ലാം.

അവൾ കണ്ണുകളാൽ എന്നെ മയക്കിവച്ചതുപോലെ ആയിരുന്നു എനിക്ക് തോന്നിയത്.

എന്റെ കണ്ണിൽ നോക്കിത്തന്നെ അവൾ പയ്യെ മുന്നോട്ട് വന്നുകൊണ്ടിരുന്നു. ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം അടുത്തുകൊണ്ടിരുന്നു. ആദ്യ ചുംബനം ആസ്വദിക്കാനായി ഞാനെന്റെ കണ്ണുകൾ പയ്യെ അടച്ചു. തൊട്ടടുത്ത നിമിഷം,

" പോടാ….ഹഹഹ… " ഒരു ചിരിയോടെ അവളെന്നെ തള്ളി വാതിൽക്കൽ നിന്ന് മാറ്റി ഡോർ വലിച്ചടച്ചു.

കപ്പിനും ചുണ്ടിനുമിടയിൽ ഒരു ചുംബനം നഷ്ടമായെങ്കിലും എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി അപ്പോഴും അവശേഷിച്ചിരുന്നു.

💬 Comments

View all comments