Chapter Title : ദേവസുന്ദരി 8 [HERCULES]
ചിരിയോടെ തന്നെ ഞാൻ എന്റെ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറി. അതോടെ എന്റെ ചിരി മങ്ങി. അകത്ത് നേരത്തേ താകയുടെ വീട്ടിൽ വച്ച് കണ്ട സ്ത്രീയും മറ്റൊരാളും ഇരിപ്പുണ്ടായിരുന്നു.
അവളുടെ അമ്മയും അച്ഛനും. അവർക്കടുത്ത് അല്ലിയും അമ്മയും നിൽപ്പുണ്ടായിരുന്നു. ഞാൻ അവരോട് മോശമായി എന്തെങ്കിലും പറയുമോ എന്നൊരു ഭയം അമ്മയുടെ മുഖത്ത് നിഴലിച്ചിരുന്നു.
" ഞങ്ങള് മോനെ നോക്കി ഇരിക്കുകയായിരുന്നു… ഞങ്ങളെ മനസിലായിക്കാണും എന്ന് കരുതുന്നു. നിന്റെ അമ്മേടെ കൂട്ടുകാരിയാ ഞാൻ…
ഇത് എന്റെ ഹസ്ബൻഡ് ശ്രീനിവാസൻ.
ഇന്നവിടെവച്ചു ഞങ്ങടെ മോള് അങ്ങനൊക്കെ പറഞ്ഞേല്… ഞങ്ങൾ മോനോട് മാപ്പ് ചോദിക്കുവാണ്. വീ ആർ റിയലി സോറി… മോൻ നാളെ എന്തായാലും കല്യാണത്തിന് വരണംട്ടോ… "
അവിടെ ഇരുന്ന് ആന്റി എന്നോടായി പറഞ്ഞു. അത് എന്നെ വീണ്ടും ഓർമിപ്പിച്ചതിൽ ദേഷ്യം തോന്നിയെങ്കിലും ഞാനത് പുറത്ത് കാട്ടിയില്ല.
" നിങ്ങളെന്നോട് മാപ്പൊന്നും ചോദിക്കേണ്ട… കാരണം നിങ്ങളല്ലല്ലോ എന്നോടങ്ങനെ പെരുമാറിയെ… ഈ കല്യാണത്തിന് ഞാൻ എന്തായാലും വരില്ല…അതിനി ആരൊക്കെ പറഞ്ഞാലും… "
അവസാനം ഞാൻ അമ്മയെ നോക്കിയാണ് പറഞ്ഞത്.
അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് വലിയ ഭവമാറ്റം ഒന്നും കണ്ടില്ല. ഒരുപക്ഷെ ഇതിലും വലുത് എന്തെങ്കിലും അവർ പ്രതീക്ഷിച്ചുകാണണം.
ഞാൻ പിന്നേ ഒന്നും പറയാൻ നിക്കാതെ റൂമിലേക്ക് ചെന്നു. വീണ്ടും മനസ് അശാന്തമായിരിക്കുന്നു. ആകെ പ്രാന്ത് പിടിക്കുന്ന അവസ്ഥ.
കുറച്ച് കഴിഞ്ഞപ്പോൾ അവർ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.
തൊട്ട് പിന്നാലെ അമ്മ എന്റെ റൂമിലേക്ക് വന്നു.
" മോനു… ഉറങ്ങിയോ…! "
ബെഡിൽ അമർന്നിരുന്നുകൊണ്ട് അമ്മ പയ്യെ എന്റെ മുടിയിൽ തലോടി.
"മ്മ്ഹ്മ്… "
ഇല്ല എന്ന അർത്ഥത്തിൽ ഞാനൊന്ന് മൂളി.
" എന്തിനാടാ അവരോട് അങ്ങനൊക്കെ പറയാമ്പോയെ… അവരെന്താ നിന്നെപ്പറ്റി വിചാരിച്ചുകാണാ… "
അമ്മയുടെ ശബ്ദത്തിലൊരു ഇടർച്ച.
" അവരെന്തുവേണേലും വിചാരിക്കട്ടെ… അവരുടെ മോള് ചെയ്തത്രയൊന്നും എന്തായാലും ഞാൻ ചെയ്തിട്ടില്ല. "
അതോടെ അമ്മക്ക് പിന്നേ ഒന്നും പറയാൻപറ്റാത്ത അവസ്ഥയായി.
" അപ്പൊ നീയാ കല്യാണത്തിന് പോണില്ലാന്നുറപ്പിച്ചോ…! "
" ആഹ് ഉറപ്പിച്ചു..!"
ഞാൻ തീർത്തുപറഞ്ഞു.
" എങ്കി
💬 Comments
View all comments