Chapter Title : ദേവസുന്ദരി 8 [HERCULES]
ഞാനുമ്പോണില്ല… "
" അത് അമ്മയെന്തുവേണേലും ചെയ്തോ… അവരിവിടെവന്നും അമ്മയോട് പറഞ്ഞസ്ഥിതിക്ക് അമ്മ പോവണം എന്ന് തന്നെയാണ് എനിക്ക്… പക്ഷേ ഞാനുറപ്പായും വരൂല…"
പിന്നേ അമ്മ ഒന്നും പറഞ്ഞില്ല. എന്റെ കവിളിൽ ഒരുമ്മയും തന്ന് പുറത്തേക്ക് പോയി.
രാത്രിയുടെ ഏതോ യാമത്തിൽ കാലംതെറ്റി പെയ്ത മഴയുടെ കുളിര് എന്റെയുള്ളിലേക്ക് പടർന്നുകയറുമ്പോൾ ജിൻസിയുടെ മുഖമായിരുന്നു എന്റെ മനസ്സിൽ. ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി ഉറക്കത്തിലേക്കാഴുമ്പോഴും അതിന് യാതൊരു മങ്ങലുമില്ലായിരുന്നു.
പിറ്റേന്ന് അല്പം വൈകിയാണ് ഞാനുറക്കമുണർന്നത്. നേരത്തേയെണീറ്റിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലല്ലോ… കുളിയൊക്കെക്കഴിഞ്ഞ് ഹാളിലേക്ക് വരുമ്പോൾ കല്യാണത്തിന് പോകാനായി അച്ഛനും അല്ലിയും റെഡി ആയി നിൽക്കുന്നുണ്ട്. അമ്മ റൂമിൽ ആയിരുന്നു.
പോകാണ്ടിരിക്കാൻ അമ്മ കുറേ പറഞ്ഞെങ്കിലും അച്ഛൻ സമ്മതിച്ചില്ല. ഒന്നുവില്ലെങ്കി കല്യാണം കൂടാനാണല്ലോ എല്ലാരൂടെ ബാംഗ്ലൂർക്ക് വന്നത്.
അവസാനം അച്ഛന്റെ വാശിക്ക് മുന്നിൽ അമ്മക്ക് വേറെ വഴിയൊന്നുമില്ലായിരുന്നു.
അങ്ങനെ അവർ കല്യാണത്തിന് പോകാനായി ഇറങ്ങി.
ജിൻസിക്കാണെങ്കിൽ ഇന്ന് ഡ്യൂട്ടിയും ഉണ്ട്. ഫ്ലാറ്റിലിരുന്ന് മടുത്തപ്പോൾ ഞാനൊന്ന് നടക്കാനിറങ്ങി.
അടുത്തുള്ള പാർക്കിലൊക്കെ കയറി സമയംകളഞ്ഞിരിക്കെ അമ്മയുടെ ഫോൺ കാൾ വന്നു. ഇതെന്താ ഈ നേരത്ത് എന്ന ചിന്തയോടെ ഞാൻ ഫോൺ എടുത്തു.
" ന്താമ്മേ…!"
മനസിലേക്ക് കടന്നുവന്ന ആശങ്ക ഒട്ടും അടക്കാതെ തന്നെ ഞാൻ ചോദിച്ചു.. "
" ഡാ… ആ കൊച്ചിന്റെ കല്യാണം മുടങ്ങീടാ… "
അമ്മയുടെ ശബ്ദത്തിൽ ചെറിയ സങ്കടം ഉണ്ടായിരുന്നു.
പക്ഷേ എനിക്കത് കേട്ട് ചിരിയാണ് വന്നത്.
" ഹോ എന്തായിരുന്നവളുടെ ഇന്നലത്തെ ഷോ… ശ്യേ കല്യാണത്തിന് പോകേണ്ടതായിരുന്നു…. അവൾടെ സങ്കടം കാണാൻ പറ്റിയില്ലല്ലോ… "
എന്നാൽ തൊട്ടടുത്ത നിമിഷം മനസിലേക്ക് മറ്റൊരു ചിന്തകൂടി കടന്നുവന്നു. പാവം ഒന്നുവില്ലേ അവളുടെ ജീവിതമല്ലേ തകർന്നത്.
" ഡാ നീയെന്താന്നും മിണ്ടാത്തെ… "
കുറച്ച്നേരമായിട്ടും എന്റെ റിപ്ലൈ കിട്ടാഞ്ഞപ്പോൾ അമ്മ ചോദിച്ചു.
" ഏയ്… എങ്ങനാ മുടങ്ങിയെ… "
"ആ പയ്യൻ വന്നില്ല… അവനെ കാണാനില്ലാന്നാ വീട്ടുകാര് പറഞ്ഞേ… ഇവിടെ എല്ലാരും കരഞ്ഞുതളർന്നു ഇരിക്കുവാ… ഞാൻ നിന്നെ പിന്നേ വിളിക്കാം… അധികം വൈകാണ്ട് ഞങ്ങൾ ഇവിടുന്ന് ഇറങ്ങും "
അമ്മ എന്നോട് പറഞ്ഞശേഷം കാൾ
💬 Comments
View all comments