Chapter Title : ദേവീ പരിണാമം [Siddharth]
നിന്ന് എഴുനേറ്റ് പുറത്തേക്ക് പോയി. പോവണ്ട എന്ന് പറഞ്ഞത് അവൾക്ക് ഇഷ്ടം ആയില്ല എന്ന് അവന് മനസിലായി. പക്ഷെ അവൻ അത് കാണിച്ചില്ല. എന്തായാലും ഒരു മാസം നന്നായി ഇന്ന് എൻജോയ് ചെയ്യണം. ഹണിമൂൺ കുറച്ചു ദിവസം മാത്രമേ കിട്ടിയുള്ളൂ. അശ്വിൻ ബെഡിൽ ഫോണിൽ നോക്കി കിടന്നു. കുറച്ചു കഴിഞ്ഞ് നേഹ റൂമിലേക്ക് വന്നു. അവളുടെ മുഖത്ത് ചെറിയ സന്തോഷം ഉണ്ട് ഇപ്പോൾ.
നേഹ : എടാ ഒരു ഹാപ്പി ന്യൂസ്, നി പറഞ്ഞ 1 വീക്ക് ട്രിപ്പ് നമുക്ക് തായ്‌ലൻഡിൽ ആക്കിയാലോ.?
അശ്വിൻ : എഹ് അതെന്റെ?
നേഹ : സാർ പറഞ്ഞു തായ്‌ലൻഡിൽ വർക്കിന് ഒറ്റക്ക് പോവാൻ ബുദ്ധിമുട്ട് ആണേൽ ഫാമിലിയെയും കൊണ്ടുവന്നോളാൻ, അതും കമ്പനി ചിലവിൽ.
അശ്വിൻ : ഓ അത് കൊള്ളാലോ.
നേഹ : ഹ്മ്മ് അതെ, അപ്പൊ എന്റെ വർക്കും നടക്കും, നമ്മൾ ഒരുമിച്ചും ഉണ്ടാവും. എന്ത് പറയുന്നു.
അശ്വിൻ : ഹ്മ്മ് എന്നാൽ ഓക്കേ പോവാം.
അവളുടെ മുഖത്ത് ചിരി വിടർന്നു. അവൾ അവനെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുത്തു.
അശ്വിൻ : എടി എന്നാൽ നമുക്ക് അമ്മയെയും കൊണ്ടുപോയാലോ...?
അവൾ ഒരു നിമിഷം ആലോചിച്ചു.
നേഹ : അഹ് അത് ശെരിയാ അമ്മക്ക് ഇപ്പോഴും ചെറിയ വിഷമം ഉണ്ട്, ഒന്ന് ചില്ലവാൻ ട്രിപ്പ് നല്ലതാ.
അശ്വിൻ : അമ്മ സമ്മതിക്കോ എന്ന് അറിയില്ല, നാട് വിട്ട് ഇതുവരെ പുറത്ത് പോവാത്ത ആള് ആണ്. എന്തായാലും എല്ലാം പാക്ക് ചെയ്ത് നാളെ വീട്ടിലേക്ക് പോവാം. എന്നിട്ട് അവിടെന്ന് പോവാം.
💬 Comments
View all comments