0%

Chapter Title : ദേവേട്ടന്റെ ചീക്കുട്ടി 2 [Nadippin Nayakan]

Author : Kambikathakal Read All Parts 351

നിന്നും മുഖം മാറ്റി ഞാനാ വലം കൈയിലേക്ക് എന്റെ മുഖം ചേർത്തു. ആ വേദന പോലുമറന്ന് ഇത്രേം നേരം എന്റെ ചീക്കുട്ടി എനിക്കായിട്ട് നിന്നു തന്നു, പാവാ എന്റെ പെണ്ണ്. ആ ഉള്ളം കൈയിൽ മുഖമമർത്തി, ആ വേദനയിലും തണുപ്പേകാൻ ഞാൻ നോവിക്കാതെ അമർത്തി ചുംബിച്ചു. ഒപ്പം ഒരു തുള്ളി കണ്ണുനീരും.

"""""""""""വാ.....""""""""""""

അവളുടെ ഇടത് കൈയെയും ചേർത്ത് പിടിച്ച് ഞാൻ നടന്നു. ആരും ഉണർന്നിട്ടൊന്നുമില്ല. എന്നാലും പേടിച്ചിട്ട് അവളുടെ ഹൃദയമിടിപ്പ് പോലും എനിക്ക് കേക്കാമായിരുന്നു.

"""""""""""ദേവേട്ടാ ഉറക്കം കളയണ്ട, പോയി കിടന്നോ....."""""""""""

ഉള്ളിലേക്ക് കയറുമ്പോ അവൾ പറഞ്ഞു. അതിന് ചിരിച്ച് കാട്ടി, ഞാൻ തിരിഞ്ഞ് നടന്നു.

""""""""""""ദേവേട്ടാ....."""""""""""

പിന്നിൽ നിന്നും വന്നവളെന്നെ കെട്ടിപ്പിടിക്കുമ്പോ ആ കൈകളിൽ പിടിച്ച് കൊണ്ട് തന്നെ ഞാൻ തിരിഞ്ഞ് നോക്കി.

""""""""""""പിണങ്ങി പോവാ....??""""""""""

""""""""""നിന്നോട് ഞാൻ പിണങ്ങോടി പെണ്ണേ.....??""""""""""""

"""""""""""എത്രവേണോ എന്നെ ഉമ്മ വച്ചോ കുളിച്ച് വൃത്തിയായി സമയം കിട്ടുമ്പോഴൊക്കെ ഏട്ടന്റെ അടുത്തേക്ക് വരാം......!!"'''''""""""""

""""""""""""അയ്യേ ഇതെന്തൊക്കെയാ ഈ പറേണെ.....?? പോ, ചെല്ല് ചെല്ല്.....""""""""""""

മിഴികൾ നിറയുമെന്ന് മനസ്സ് പറഞ്ഞപ്പോ തന്നെ ഞാൻ ചിരിയോടെ അവളെ അകത്തേക്ക് കേറ്റി. പിന്നീട് ഞാനും നടന്നു. ഇപ്പോഴും ആ കണ്ണുകൾ എന്നിൽ തന്നാവും.....!!

ഊരി എറിഞ്ഞ ബനിയനും എടുത്തിട്ട്, ഫോണും പേഴ്സും എടുത്ത് നടക്കാനിറങ്ങി. ഇന്ന് കൊറേ നേരത്തെയാണ്. ഇരുട്ട് നിറഞ്ഞ വഴിയിലൂടെ കുറേ നേരമങ്ങനെ.....!!

"""""""""""നീയീ രാവിലെയിത് എവിട പോയതായിരുന്നു.....??"""""""""""

""""""""""ഞാനൊന്ന് നടക്കാൻ പോയതാ."""""""""""

വീട്ട് പടിക്കൽ കേറുമ്പോ തന്നെ ഉമ്മറത്ത് ഇരുന്ന് പത്രം വായിക്കുവായിരുന്ന അച്ഛൻ തിരക്കി. അതിനുള്ള മറുപടിയും കൊടുത്ത് തിരിയുമ്പോ കാണുന്നത് നിലം തുടച്ച് വൃത്തിയാക്കുന്ന എന്റെ ചീക്കുട്ടിയേയാണ്. തളർന്ന് അവശയായിട്ടും അത് കൂസാതെ അവൾ ജോലി ചെയ്തുകൊണ്ടേയിരുന്നു. കാഴ്ച മാറ്റാൻ ആവുന്നോളം ശ്രമിക്കുന്നുണ്ട്., എന്നാൽ കഴിയുന്നില്ല. നിറഞ്ഞൊഴുകിയ കണ്ണുകൾ മറച്ച് പിടിച്ച് തല വെട്ടിച്ച് മാറ്റുമ്പോ കാണുന്നത് അവളെയാണ്, എന്റെ ചീക്കുട്ടിയെ കൊല്ലാകൊല ചെയ്യുന്ന കൂട്ടത്തിലെ പ്രധാനി, ഏട്ടന്റെ ഭാര്യ എന്നുള്ള ഒറ്റ അഡ്രസ്സിന്റെ പുറത്താ അവളിന്നും ഉയിരോടെ ഇരിക്കുന്നത് പോലും.

""""""""""""ടി പെണ്ണേ, എന്റെ വണ്ടി കഴുകി

💬 Comments

View all comments